Sunday, September 24, 2006

ചിക്കന്‍ ചില്ലി (ഫാസ്റ്റ് ഫുഡ് രീതിയില്‍)

വേണ്ട സാധനങ്ങള്‍

ചിക്കണ്‍ - 500 ഗ്രാം
പച്ചമുളക് - 5 എണ്ണം ( നെടുകെ പിളര്‍ന്ന് കുരു കളഞ്ഞത്)
കുരുമുളക് - 1 ടീസ്പൂണ്‍ ( ചതച്ചത്)
ചില്ലി സോസ് - 1 ടീസ്പൂണ്‍
അജിനൊ മോട്ടൊ - ഒരു നുള്ള്
സോയാ സോസ് - 2 ടീസ്പൂണ്‍
കോണ്‍ഫ്ലോര്‍ - 3 ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കിയത്
ഗാര്‍ലിക് പേസ്റ്റ് - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
സ്പ്രിങ് ഒണിയന്‍ - 2 എണ്ണം ( ഇലമാത്രം ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്‍
എണ്ണ – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

കഴുകി ചെറിയ കഷണങ്ങളാക്കിയ ചിക്കണ്‍, മഞ്ഞള്‍ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വേവായാല്‍ അടുപ്പില്‍ നിന്നുമിറക്കുക. കഷണങ്ങളും ചാറും മാറ്റി വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ഗാര്‍ലിക് പേസ്റ്റ് ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം.പച്ചമണം പോകുമ്പോള്‍ സോയാസോസും ചില്ലിസോസും കുരുമുളകും യഥാകൃമം ചേര്‍ക്കണം. എണ്ണ തെളിയുമ്പോള്‍ കോണ്‍ഫ്ലവറും പച്ചമുളകും കുരുമുളകും ചിക്കണ്‍ വേവിച്ച ചാറില്‍ നിന്നും 3 ടീസ്പൂണ്‍ ചേര്‍ത്തിളക്കുക. പിന്നീട് മാറ്റി വെച്ചിരിക്കുന്ന ചിക്കണ്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ച് ,കുറച്ച് സമയം മൂടി വെക്കുക. 3 മിനിട്ട് കഴിഞ്ഞാല്‍ തുറന്ന് വെച്ച് തീ കൂട്ടി ഡ്രൈ പരുവത്തിലാക്കി അടുപ്പില്‍ നിന്നുമിറക്കാം. സ്പ്രിങ് ഒണിയനും അജിനൊമോട്ടോയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ മല്ലിയില ചേര്‍ക്കാം.

NOTE :
സോയാസോസ് ചേര്‍ക്കുന്നതുകൊണ്ട് ഉപ്പു കുറച്ച് ചേര്‍ത്താല്‍ മതിയാകും.
അജിനൊമോട്ടൊയും സ്പ്രിങ്ങ് ഒണിയനും അത്യാവശ്യമല്ല.
ചിലര്‍ കാപ്സിക്കവും ചേര്‍ക്കാറുണ്ട്.
ഈ രീതിയില്‍ പെട്ടന്ന് ചിക്കണ്‍ ചില്ലി തയ്യാറാക്കാം.

5 comments:

asdfasdf asfdasdf said...

പാചകത്തില്‍ ഒരു പോസ്റ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ചിക്കണ്‍ ചില്ലി (ഫാസ്റ്റ് ഫുഡ് ) രീതിയില്‍. ധൈര്യമുള്ളവര്‍ക്ക് ഉണ്ടാക്കി നോക്കാം..

asdfasdf asfdasdf said...

ഇങ്ങനെ ചെയ്യുമ്പോള്‍ എണ്ണ കുറവ് മതിയാവും. പിന്നെ സമയവും ലാഭിക്കാം.

Raghavan P K said...

കുട്ടമ്മേനോനിങ്ങനെ പാചകകലയിലും നല്ല വൈദ്ഗ്ധ്യം ഉണ്ടെന്ന് ഇപ്പഴാ മനസിലായത്!നന്നായി.

കരീം മാഷ്‌ said...

ഈ പാചകരീതി പ്രയോജനപ്പെട്ടു. ഇന്നത്തെ പാചകം ഇതു നോക്കിയിട്ട്‌.

തങ്കൂ....

മുസാഫിര്‍ said...

മേന്നെ,ഇതു പരീക്ഷിക്കുന്നുണ്ടു.ബാക്കി പിന്നെ പറയാം