Saturday, February 23, 2008

ഇടിയന്‍ ചക്ക ഇടിച്ചത്


ചുമ്മാ വെറുതെ ഇരിക്കണ നേരം ഒരു ഇടിയനെ ഇട്ടു വെച്ചേക്കാം എന്ന് വെച്ചു.
ഇടിയന്‍ ചക്ക തന്നെ- ആര്‍ടോകാര്‍പാസ് ഹെട്ടെരോ ഫയിലാസ് - എന്ന, നമ്മുടെ സ്വന്തം ചക്കയുടെ കുഞ്ഞന്‍ ...


ഇടിയന്‍ ചക്ക-ഒന്നു (കിട്ടിയതിനു അനുസരിച്ച് ബാക്കി എല്ലാം )
പച്ച മുളക്
മഞ്ഞള്‍ പൊടി-ഇത്തിരി തട്ടിക്കോ
കടുക് , കറി വേപ്പില , വറ്റല്‍ മുളക്, ഒരല്പം ഉഴുന്ന് പരിപ്പ്, വെളിച്ചെണ്ണ
നാളികേരം ചെറുതായി ചിരകി എടുത്തത്‌-അതും അവനോനു വേണ്ടതിനു അനുസരിച്ച്.
ഉപ്പ്...

വേണമെങ്കില്‍ ചെറിയ ഉള്ളി നീളത്തില്‍ അറിഞ്ഞത്..(ഒരു വട്ടമേ ഞാന്‍ ഇതു ഇട്ടിട്ടുള്ളൂ, ബട്ട് കൊള്ളാം കേട്ടാ.)


ഇനി ആദ്യം തന്നെ കയ്യില്‍ ഇത്തിരി വെളിച്ചെണ്ണ പുരട്ടുക, അപ്പോള്‍ പിന്നെ മുളഞ്ഞു എന്ന് ഞങ്ങളുടെ നാട്ടില്‍ ഒക്കെ പറയുന്ന അതിന്റെ പശ കയ്യില്‍ പിടിക്കില്ല, ഇത്തിരി കത്ത്തിയിലും ആക്കിയെക്ക്...

ഇടിയനെ മൂക്കും മുള്ളും കളഞ്ഞു കഷണങ്ങള്‍ ആക്കുക. അത്രയ്ക്ക് ചെറുതക്കണ്ട... പിന്നെ ഇതിനെ കഴുകി , ഒരു ഇത്തിരി മഞ്ഞള്‍ പൊടിയും, അതിനെക്കാള്‍ അധികം ഉപ്പും ചേര്‍ത്ത് വേവിച്ച് എടുക്കുക്ക... കൊറേ വെന്തു കൊഴയണ്ടാട്ടോ.


വെള്ളം കളഞ്ഞു ഇടിയനെ അമ്മി ഉണ്ടേല്‍ അതില്‍ വെച്ചു ചതച്ച് എടുക്കുക.... ഇനി അമ്മി ഇല്ലേല്‍ മിക്സി യില്‍ ഇട്ടു ഒന്നു കറക്കുക , ഒരിത്തിരി മാത്രം , അല്ലേല്‍ അത് ചമ്മന്തി ആയി കിട്ടും....


ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി, നല്ലോണം ചൂടായാല്‍, കടുക് ഇട്ടു പൊട്ടിക്കുക, ഇത്തിരി മാറി നിന്നൂളൂ , ചുമ്മാ മേല് ആക്കണോ ? എല്ലാം പോട്ടികഴിയുംപോള്‍ കറി വേപ്പില, വറ്റല്‍ മുളക് ,ഉഴുന്ന് പരിപ്പ്, എനിവ ഇട്ടു ഇളക്കി , പച്ചമുളക് കുഞ്ഞിതായി അറിഞ്ചതും , നാളികേരവും ചേര്‍തു , (ഉള്ളി ഉണ്ടേല്‍ അതും ചേര്ത്തു ) ഇതെല്ലം നല്ല ഗോള്‍ഡന്‍ കളര്‍ അവനെ വരെ വറുക്കുക.

അതിലേക്ക് നമ്മുടെ ഇടിച്ചു ഇടിച്ചു പിച്ചി ചീന്തിയ ഇടിയനെയും ചേര്‍ത്താല്‍.......

മ്മ്മ്മം ഇത്രേം മതിട്ടോ, ഞങ്ങടെ നാട്ടിലെ ഇടിയന്‍ ചക്ക തോരന്‍ ആവാന്‍....

ഒന്നു ട്രൈ ചെയ്യ്തു നോക്കു.....

3 comments:

konchals said...

വീണ്ടും ഒന്നു കാച്ചുന്നു

മുന്നെ വായിച്ചവര്‍ തല്ലല്ലേ, പ്ളീസ്‌...

Priya said...

ഓ ഹൊ , അപ്പോള് ഇതു ഫ്രിഡ്ജില് ഇരുന്നതിനെ പിന്നേം ചൂടാക്കി വിളബിതാ അല്ലെ? എന്നാലും സാരമില്ല , ഇടച്ചക്ക തോരന് അല്ലെ, പോരട്ടെ.

ഇടിച്ചക്ക വേവിക്കാന് മുറിക്കുമ്പോള് ഒരു അര/മുക്കാല് ഇന്ച്ച് കനത്തില് മൊത്തം ചക്കയുടെ ക്വാര്ട്ടര് shapil ( എന്ന് വച്ചാ ഈ ഭുമിയില് വെള്ളത്തിന്റെയും കരയുടെയും ഒക്കെ അളവ് കാണിക്കണ ഒരു ഗ്രാഫ് വരക്കില്ലേ, ഒരു വട്ടതിനെ നാല് ആയി പകുത്ത്, അമ്മാതിരി ) മുറിച്ചു വേവിച്ചാല് കുഴഞ്ഞു പോവാതെ കിട്ടും. ജലാംശം കുറഞ്ഞിരിക്കും. മാത്രമല്ല അത് വേവിച്ച് വച്ചാല് ഇടിച്ചെടുക്കുന്ന വരെ (അല്ലേല് അമ്മയുടെ കൈയിന്നു ഇടി കിട്ടുന്ന വരെ ) ഇങ്ങനെ ഓരോരോ കഷ്ണങ്ങള് പെറുക്കി തിന്നാനും നല്ല രസമാ.

കൊഞ്ചല്സ് , നന്ദി

konchals said...

കറകരക്ട്‌ പ്രിയാ,,,

ഫസ്റ്റ്‌ നടുക്കു വെട്ടി, പിന്നെ അതിനെ വീണ്ടും വെലങ്ങനെ വെട്ടി, അതിനെയും പകുതിയാക്കി, അങ്ങിനെ ഒരു ഒരിഞ്ചു കഷണം ആവ്വുമ്പൊല്‍ കലാപരിപാടി അവസാനിപ്പിക്കുക
പിന്നെ മുള്ളും മൂക്കും കളഞ്ഞു വേവിക്ക്ക്കുക

ഇങ്ങനെ ഇടിക്കുന്നതു വാരി തിന്നുന്നതിനു അമ്മേടേന്നു നല്ല തല്ലും കിട്ടാറുണ്ടു, പിന്നെ ഒാട്ടത്തില്‍ നമ്മള്‍ ഇത്തിരി മുന്നില്‍ അയ്യോണ്ടു കൊറച്ചൊക്കെ അഡ്ജസ്റ്റ്‌ ചെയ്യും...