വംശനാശം സംഭവിച്ചു കൊണ്ടു ഇരിക്കണ ഒരു കൂട്ടം...
പേരു
പുളിവെള്ളം
അത്യാവശ്യം വേണ്ടത്..
ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)
പുളി -ഒരു ചെറു നാരങ്ങാ വലുപ്പത്തില്‍
വെളിച്ചെണ്ണ -കടുക് വറക്കാന്‍ (ഒരു രണ്ടു ടേബിള്‍ സ്പൂണ്‍ )
കടുക്- ഒരു സ്പൂണ്‍
കറി വേപ്പില -രണ്ടു തണ്ട് ..
വറ്റല്‍ മുളക് -മൂന്നു , നടു വെട്ടിയത്...
ഉള്ളി-കുനു കുനാ അറിഞ്ഞത് -ഒരു വലിയ സ്പൂണ്‍..
ഉപ്പ്-അവനോനു വേണ്ടത് ..
പിന്നെ ഇത്തിരി ഉഴുന്ന് പരിപ്പ് ........
ഉപയോഗ ക്രമം
പുളി വെള്ളത്തില്‍ ഇട്ടു കൊറച്ചു നേരം വെച്ചു പിഴിഞ്ഞു എടുക്കുക...
അടുപ്പത്ത് ഒരു ചീന ചട്ടിയോ, അല്ലേല്‍ വേറെ കിട്ടിയ എന്തേലും പാത്രം വെച്ചു ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക....
കടുക് ഇട്ടു പോട്ടികഴിയുംപോള്‍, നിര നിരയായി, മുളക്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉഴുന്ന് പരിപ്പ് എന്നിവ ചേര്ക്കുക....
ഇതെല്ലം ഒരുവിധം മൂക്കുമ്പോള്‍ പുളി വെള്ളം ചേര്ത്തു ആവശ്യത്തിനു ഉപ്പും ചേര്ത്തു നന്നായി തിളക്കുമ്പോള്‍ വാങ്ങി വെക്കുക...
****ചോറിനു കൊള്ളാം , അല്ലാതെ മറ്റൊന്നിനും, അറിയില്ല ചേരുമോ എന്ന്...അറിയുന്നോര്‍ പറഞ്ഞു തരിക...*****
ഒന്നുടെ , ഇതിനെ എങ്ങനെ 'പുളിസാദം' ആക്കാന്നു വിവരമുള്ളവര്‍ പറഞ്ഞു തന്നാലും, അതെനിക്കൊരു മുതല്‍കൂട്ടയിരിക്കും...