അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്
പാകം ചെയ്യുന്ന വിധം
കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.
(ലൈലത്തുല്‍ ഖദര്‍ കാത്തിരിക്കുന്ന ഈ പുണ്യ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളും പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ)
Monday, October 08, 2007
കിണ്ണത്തപ്പം
Wednesday, April 11, 2007
വിഷുക്കട്ട.
വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്.
ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി കുറിക്കുന്നു. സമയവും സൌകര്യവുമുള്ളവര്‍ക്ക് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.അരി - 2 കപ്പ് (പച്ചരി )
2.തേങ്ങ – ചിരകിയത് ഒരു കപ്പ്
3.ജീരകം - കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക)
4.അണ്ടിപ്പരിപ്പ് - പത്തെണ്ണം
5.ഉണക്ക മുന്തിരി - പത്തെണ്ണം
6.നെയ്യ് - ആവശ്യത്തിന്
7.ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. അത് അവിടെയിരുന്ന് വിശ്രമിക്കട്ടെ.
തേങ്ങ ചിരകി വെച്ചതില്‍ നിന്നും മുക്കാല്‍ കപ്പെടുത്ത് ഒന്നാം പാലും രണ്ടാം പാലും തരം തിരിച്ച് മാറ്റി വെക്കുക. രണ്ടാം പാല്‍ രണ്ടുകപ്പ് വേണമെന്നത് മറക്കരുത്.
രണ്ടാം പാലും കഴുകി വൃത്തിയാക്കിയ അരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ച് വേവുന്നതുവരെ കയ്യും കെട്ടി നില്‍ക്കുക.(എണ്ണിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പെടുത്താല്‍ അടികിട്ടും) വെന്തുകഴിഞ്ഞാല്‍ ജീരകവും ഒന്നാം പാലും മാറ്റിവെച്ചിരിക്കുന്ന തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വേവിച്ച കൂട്ട് ഇതില്‍ നിരത്തുക.അതിനുമുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ച് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വിതരണം ചെയ്യാം.
Sunday, December 24, 2006
അരമണിക്കൂറിനുള്ളില്‍ ഒരു പുഡ്ഡിംഗ്
വേഗം വേഗം
ബട്ടര്‍ (വെണ്ണ) 50 ഗ്രാം
ബ്രഡ് ഒരു പാക്കറ്റ് (ബ്രൌണൊ വൈറ്റോ)
പൈനാപ്പിള്‍ പകുതി (നിങ്ങള്‍ക്കിഷ്ടമുള്ള ഫ്രൂട്ട് അതിനനുസരിച്ച് എസ്സന്‍സും മാറണം)
പാല്‍ അര ലിറ്റര്‍
മുട്ട 10
പഞ്ചസാര 250 ഗ്രാം (ആവശ്യം പോലെ)
ഏലക്കാ (10 എണ്ണം) , കരയാമ്പൂ (5എണ്ണം), പൊടിച്ചത്
പൈനാപ്പിള്‍ എസ്സന്‍സ് കാല്‍ ടീ സ്പൂണ്‍
അണ്ടിപരിപ്പും ഉണക്ക മുന്തിരിയും 25 ഗ്രാം വീതം.
ഒന്നാം ഘട്ടം
ബ്രഡ്ഡും പൈനാപ്പിളും ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സ് ചെയ്യുക ( മാറ്റി വെയ്ക്കുക)
രണ്ടാം ഘട്ടം
പാലില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക അതിലേക്ക് ഏലക്ക കരയാമ്പൂ പൊടിച്ചതും ഇടുക അണ്ടിയും മുന്തിരിയും ഇപ്പോള്‍ ഇടുകയോ എല്ലാം ഇട്ടതിന് ശേഷം സ്റ്റീം ചെയ്യാന്‍ നേരമോ ഇടുക.
മുന്നാം ഘട്ടം
ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി പാത്രത്തിന്‍റെ എലാ ഭാഗത്തേക്കും എത്തും വിധം ചുഴറ്റുക (ഉടനെ സ്റ്റൌവിന് മുകളില്‍ നിന്ന് ഇറക്കി വെയ്ക്കണം)
പാത്രത്തിലേക്ക് മിക്സ് ചെയ്ത് വെച്ച ബ്രഡ്ഡ് ഇടുക അതിന് ശേഷം നിരപാക്കുക അതിലേക്ക് പതുക്കെ പാല്‍ മിശ്രിതം ഒഴിക്കുക ( മുന്തിരിയും അണ്ടിയും ഇട്ടിട്ടിലെങ്കില്‍ ഇപ്പോള്‍ മുകളിലായി ഇടുക)
നാലാം ഘട്ടം
ബ്രഡ്ഡ് മിശ്രിതം ഇട്ട പാത്രത്തിനേക്കാള്‍ വലിയൊരു പാത്രത്തില്‍ അര ഭാഗം വെള്ളം എടുക്കുക വലിയ പാത്രത്തിലേക്ക് ബ്രഡ്ഡ് മിശ്രിതമുള്ള പാത്രം ഇറക്കി വെയ്ക്കുക, മിശ്രിതമടങ്ങിയ പാത്രം ഒരു അലുമിനിയം ഫോള്‍ഡര്‍ കൊണ്ട് മൂടിയതിന് ശേഷമായിരിക്കണം ഇറക്കി വെയ്ക്കേണ്ടത് . വലിയ പാത്രവും മൂടിയതിന് ശേഷം സ്റ്റൌവിന് മുകളീല്‍ സ്റ്റീം ചെയ്യാന്‍ വെയ്ക്കുക അര മണിക്കൂറിന് ശേഷം ഇറക്കി വെച്ച് .. ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഷ്ണിച്ച ഉപയോഗിക്കുക
അങ്ങനെ ക്രിസ്തുമസ്സിന് ചുളുവിലൊരു പുഡ്ഡിംഗ്