ബാംഗ്ളൂരിലെ ബാച്ചികളുടെ ദേശീയ ആഹാരം. പണി എളുപ്പം,ടച്ചിംഗ്സ് ആയും ഉപയോഗിക്കാം)
ചേരുവകള്‍:-
1)മുട്ട-എട്ടെണ്ണം
2)തക്കാളി-വലുതാണെങ്കില്‍ 3 ചെറുതാണെങ്കില്‍ 4-5
3)സവാള-4-5(വലുത്)
4)പച്ചമുളക്-4-5 (വലുതാണെങ്കില്‍ എണ്ണം കുറയ്ക്കാം. അല്ലാതെ എന്നെ തെറി വിളിച്ചിട്ട് യാതൊരു കാര്യവുമില്ല)
5)വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂ
6)വെള്ളം-(ഐ മീന്‍,പച്ചവെള്ളം. തെറ്റിദ്ധാരണകള്‍ തല്‍ക്കാലം മാറ്റി വെയ്ക്കൂ)-ആവശ്യത്തിന്
7)ഉപ്പ്,കുരുമുളക് പൊടി-അവനോണ്റ്റെ രുചിക്കനുസരിച്ച്
8)മല്ലിയില,കറിവേപ്പില-ഓരോ തണ്ട്
ഉണ്ടാക്കുന്ന വിധം:-1)സവാള കുനുകുനാ അരിയുക.(അരിഞ്ഞത് കണ്ടാല്‍ ആരോടോ ഉള്ള ദേഷ്യം തീര്‍ത്തതു പോലെ തോന്നണം.)
2)തക്കാളിയും കുനുകുനാ കട്ട്-കട്ട്-കട്ട്-കട്ട്.
3)പച്ച മുളക് പൊടിയാക്കി അരിഞ്ഞു വെക്കുക.
4)ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍(പ്രഷര്‍ പാനായാലും വല്യ തരക്കേടൊന്നൂല്ല്യാ) 2 ടേ.സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.
5)അതിലേക്ക് സവാള ഇട്ട ശേഷം ഒരല്‍പ്പം മാറി നില്‍ക്കുക.ഇല്ലെങ്കില്‍ ചിലപ്പോ പണി കിട്ടും.
6)സവാള ഒന്ന് വഴണ്ട് കഴിയുമ്പോള്‍ തക്കാളിയും,പച്ചമുളകും തട്ടുക.
7)കുറച്ച് വെള്ളം ഒഴിച്ച് ഉപ്പുമിട്ട ശേഷം പാത്രം മൂടിവെയ്ക്കുക.ആ പാവം അവ്‌ടെ കിടന്ന് വെന്തോട്ടെ.
(ഈ സമയം ക്രിയേറ്റീവായി 1-2 ലാര്‍ജ്ജടിക്കാനാണ് സാധാരണ ബാച്ചികള്‍ ഉപയോഗിക്കാറ്)
8)വെന്ത് ഒരു ലെവലായ തക്കാളി-ഉള്ളി-പച്ചമുളക് കോമ്പിനേഷനിലേക്ക് യാതൊരു ദയയുമില്ലാതെ മുട്ടകള്‍ പൊട്ടിച്ചൊഴിക്കുക.അവ്‌ടെകെടക്കട്ടെ കുറച്ച് നേരം.
9)മുട്ട ഒരു പാതി വേവാകുമ്പോള്‍ ചറപറാ ചറപറാ-ന്ന് ഇളക്കുക."ശ്രീ" എന്ന് എഴുതിപ്പഠിച്ചാലും മതി. ഇപ്പോള്‍ നമ്മുടെ ഐറ്റം തക്കാളി ചട്നിയില്‍ വീണ 'സ്ക്രാമ്പിള്‍ഡ് എഗ്ഗി'ണ്റ്റെ പരുവത്തിലിരിക്കും.
10)അരിഞ്ഞു വെച്ച മല്ലിയില,കറിവേപ്പില കൂട്ടായ്മയേയും,കുരുമുളകു പൊടിയും വിതറി ചൂടോടു കൂടി ചോറ്/ചപ്പാത്തി ഇത്യാദികളുടെ ഒപ്പം അങ്ങ്‌ടാ പൂശ്‌ാ
Showing posts with label ടച്ചിംഗ്സ്. Show all posts
Showing posts with label ടച്ചിംഗ്സ്. Show all posts
Wednesday, January 02, 2008
മുട്ട ബുര്‍ജി
Subscribe to:
Posts (Atom)