Wednesday, November 29, 2006

ആലുവും ഗോപിയും പിന്നെ ബട്ടൂരയും

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ആലു (ഉരുള കിഴങ്ങ്) ചേര്‍ത്തതെന്തും, ഇവിടെ ഞാനോരു ഉത്തരേന്ത്യന്‍ ഡിഷ്... ന്നിങ്ങള്‍ക്കായ് ..
ഒന്നാം ഘട്ടം

1). ഉരുള കിഴങ്ങ് ¼ കിലോ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഒന്ന് നാലാക്ക് മുറിച്ച് അതിലോരോന്നും വീണ്ടും നാലാക്കി മുറിക്കുക . ഒരു ഉരുള കിഴങ്ങ 16 കഷണമാക്കണം.
2) ഗോപി (ക്വാളിഫ്ലവര്‍) ½ കിലോ നടുവിലെ വലിയ തണ്ട് ഒഴികെ ചെറിയ കഷണങ്ങളാക്കുക, കഴുകി മാറ്റി വെയ്ക്കുക.
3) ¼ ലിറ്റര്‍ ഒയിലില്‍ ചീനചട്ടിയീല്‍ ഡീപ്പ് ഫ്രൈ ആയി ഉരുളകിഴങ്ങും ഗോപിയും പൊരിച്ചെടുക്കുക, ആദ്യം ഉരുളകിഴങ്ങ് പിന്നീട് ഗോപി.. ഇവ രണ്ടും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാവുന്നത് വരെ പൊരിക്കണം എന്നിട്ട് ഇവ രണ്ടും മാറ്റി വെയ്ക്കുക.
രണ്ടാം ഘട്ടം

1) 10 (എണ്ണം) പച്ചമുളക് നീളത്തില്‍ അരിഞ്ഞത്.
2) ഒരു ചെറിയ കഷണം (ഏകദേശം 10ഗ്രാം)ഇഞ്ചി വളരെ നേര്‍ത്ത് നീളത്തില്‍ അരിഞ്ഞത്.
3) 25 ഗ്രാം ഇഞ്ചിയും 25 ഗ്രാം വെളുത്ത ഉള്ളിയും പേസ്റ്റാക്കിയത് ( രണ്ടും separate ആക്കി പേസ്റ്റാക്കണം)
4) മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍.
5) മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍.
6) ഒരു നുള്ള് ഗരം മസാല.
7) രണ്ട് സവാള വളരെ നേര്‍മ്മയായി അരിഞ്ഞത്
8) ഉപ്പ് പാകത്തിന്
ഇനി നമ്മുക്കിതിനെ ഒരു പരുവത്തിലാം...

ഫ്രൈപാന്‍ ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക ( ഉരുളകിഴങ്ങ പൊരിച്ചത് ബാക്കിയായത്) എണ്ണ ചൂടായാല്‍ ആദ്യം ഇഞ്ചി പേസ്റ്റ് ഇടുക അതൊന്ന് പച്ചപ്പ് വിട്ടാലുടന്‍ വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക .. 10 മുളകില്‍ നിന്നും 5 ഏണ്ണമെടുത്ത് ഇതിനോടൊപ്പം ചേര്‍ക്കുക.. രണ്ട് മിനുറ്റ് ചൂടാക്കി അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് തികച്ചും ബ്രൌണ്‍ നിറമാകുന്നത് വരെ വയറ്റുക. ബ്രൌണ്‍ നിറമായാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി ഇടുക ഒന്നിളക്കിയതിന് ശേഷം മുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക നന്നായൊന്ന് വയറ്റിയതിന് ശേഷം അതിലേക്ക് മുന്‍പ് പൊരിച്ച് വച്ച ഉരുളകിഴങ്ങും ഗോപിയും ഇടുക നല്ലവണ്ണം മിക്സ് ചെയ്ത് വാങ്ങാന്‍ നേരം ബാക്കിയുള്ള പച്ചമുളകും ഇഞ്ചിയും ചെര്‍ത്ത് ഒന്നിളക്കി മറ്റൊരു പാത്രത്തിലാക്കുക.നാന്‍ (തന്തൂരി റൊട്ടി) പൊറോട്ട ചപ്പാത്തി എന്നിവയുടെ കൂടയോ.. അല്ലെങ്കില്‍ ബട്ടൂരയുടെ കൂടെയോ കഴിക്കാം...
ബട്ടൂര ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

¼ കിലോ മൈദ അതിലേക്ക് ഒരു കോഴിമുട്ടയും ചൂട് വെള്ളവും (ആവശ്യത്തിന്) ഉപ്പും (ആവശ്യത്തിന്) ചേര്‍ത്ത് നന്നായി കുഴച്ച് മാവാക്കുക , കുറച്ച് എണ്ണ തേച്ച് നനഞ്ഞ തുണികൊണ്ട് മൂടി ½ മണിക്കൂര്‍ വെയ്ക്കുക .. പിന്നീട് ഉരുളകളാക്കി പരത്തി (ഒരു വലിയ പത്തിരിയുടെ വലുപ്പത്തില്‍ ) മുന്‍പ് ആലുവും ഗോപിയും പൊരിച്ച ബാക്കി വന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കുക ..( പൂരിക്ക് ആട്ടയാണെങ്കില്‍ ഇതിന് മൈദയാണ് ഉപയോഗികുക, പൂരിയേക്കാള്‍ വലുതായി പരത്തുകയും വേണം)
ഇനി കഴിക്കാന്‍ എന്നെ കാത്ത് നില്‍ക്കേണ്ട... രണ്ടും കൂട്ടി കഴിച്ചോളൂ....

15 comments:

വിചാരം said...

ഒരു ഉത്തരേന്ത്യന്‍ ഡിഷ് .. ഇതൊരു ഡ്രൈ ഡിഷാണ് .. കറി എന്ന് പറയാനൊക്കില്ല

Mubarak Merchant said...

നന്ദി വിചാരമേ,
നല്ല രണ്ട് സാധനങ്ങള്‍ വളരെ സിമ്പിളായി ഉണ്ടാക്കിയിരിക്കുന്നു!

asdfasdf asfdasdf said...

മുട്ടചേര്‍ക്കാതെ ബട്ടൂര ഉണ്ടാക്കാന്‍ പറ്റില്ലേ ? ആലുവും ഗോപിയും പരീക്ഷിക്കാം. ബട്ടൂരയില്‍ എണ്ണയുടെ തൃശ്ശൂര്‍ പൂരമാണല്ലോ..

വിചാരം said...

മുട്ട ചേര്‍ക്കതെയും ഉണ്ടാക്കാം .. മുട്ട ചേര്‍ത്താല്‍ ഇത്തിരി സോഫ്റ്റായി കിട്ടും അത്ര തന്നെ .. ബട്ടൂര പൊരിചെടുത്ത് എണ്ണ ഊറ്റാന്‍ മറ്റൊരു പാത്രത്തില്‍ വെയ്ക്കാലോ .. കുട്ടനറിയാലോ ഇതൊരു സ്റ്റാര്‍ ഹോട്ടല്‍ ഡിഷ് ആണന്ന് . അവിടെ വിലയേറിയ ഭക്ഷണം നമ്മുടെ മുറിയില്‍ വിലകുറച്ച് ഉണ്ടാക്കി കൂടെ .. പരീക്ഷിച്ച് നോക്കൂ.(നന്ദി).
ഇക്കാസിനും ഒരു ക്കൈ നോക്കാം (നന്ദി)

മുസ്തഫ|musthapha said...

എന്തായാലും ഇതൊന്ന് പയറ്റി നോക്കിയിട്ട് തന്നെ ബാക്കി കാര്യം! (ഇന്‍ശാ അള്ളാ).

കുറുമാന്‍ said...

കൊള്ളാം, രണ്ട് ഐറ്റംസും അടിപൊളി.

ഒരു സംശയം - പാന്‍ ചൂടായതിനുശേഷം, ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും ആദ്യം ചേര്‍ക്കുന്നതിന്നു പകരം, സവാള മൂത്തതിന്നു ശേഷം ഇവ രണ്ടും ചേര്‍ത്താല്‍, മണവും, ഗുണവും കൂടുതല്‍ കിട്ടില്ലേ?

വിചാരം said...

ആദരവോടെ കുറുമാനോട്.. ആദ്യം ഫ്രൈപാന്‍ ചൂടാക്കണം (ഫൈപാനിലുള്ള വെള്ളം പോവാന്‍ അല്ലെങ്കില്‍ എണ്ണ ഒഴിച്ചാല്‍ പൊട്ടിത്തെറി ഉണ്ടാകും ) എണ്ണ ചൂടായി അതില്‍ ആദ്യം സവാള ഇട്ട് വയറ്റി പെട്ടന്നതിലേക്ക് ഇഞ്ചിയും വെളുത്ത ഉള്ളി പേസ്റ്റും ഇട്ടാല്‍ സവാള മൂരിക്കും (ട്ടെമ്പറാകും )ഇനി സവാള നന്നായി ബ്രൌണ്‍ കളറായി ഇഞ്ചി / വെളുത്തുള്ളി പേസ്റ്റിട്ടാല്‍ അതിന്‍റെ പച്ച ചുവ പോകില്ല .. അതുകൊണ്ടാണ് ആദ്യം ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് അതിന്‍റെ പച്ചചുവ കളയാന്‍... ..

കുറുമാന്‍ said...

വിചാരമേ, ഒരു പുതിയ അറിവ് പകര്‍ന്നു തന്നതിന്നു നന്ദി. ഇനിയും ഇത്തരം ടിപ്സുണ്ടെങ്കില്‍ ഇവിടെ എഴുതൂ, അല്ലെങ്കില്‍ എനിക്കൊരു മെയില്‍ ചെയ്യൂ

വിചാരം said...

അഗ്രജാ നല്ല രുചിയുള്ളൊരു ഡിഷാണിത് .. എനീക്കൊത്തിരി ഇഷ്ടമാണിത് .. തീര്‍ച്ചയായും ഇത് ഇഷ്ടപ്പെടും

Anonymous said...

അപ്പോള്‍ ഈ ബട്ടൂരയില്‍ യീസ്റ്റ്‌ ചേര്‍ക്കുന്ന പരിപാടിയൊന്നുമില്ലേ?

വിചാരം said...

കുറുമാന്‍ ജി... ചിലര്‍ കറിവെച്ചാല്‍ വെള്ളം വേറെ കറി വേറെ.. ക്കോഴി വേറെ .. എന്നിങ്ങനെ കണ്ടിട്ടില്ലേ അതിന് കാരണമെന്തന്നറിയുമോ ... സവാള ഇട്ട് ഒന്ന് ശരിക്കും വയറ്റി വരുന്നതിന് മുന്‍പ് തന്നെ തക്കാളി ഇടും ഒരു ക്ഷമയും ഇല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെ ചെയ്യുന്നത് കൊണ്ടാണ്... എപ്പോഴും കറി വെയ്ക്കുമ്പോള്‍ ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചകുളകും ഇട്ട് ഒന്ന് വയറ്റിയതിന് ശേഷം സവാള ഇട്ട് നന്നായി ഗോള്‍ഡന്‍ നിറമായാല്‍ കരുവയുടെ ഒരു ഭാഗത്തായി മാറ്റി മറുഭാഗത്ത് തക്കാളി ഇട്ട് തക്കാളിയും ചൂടായതിന് ശേഷം മാത്രമേ രണ്ടും കൂടി കൂട്ടി കലര്‍ത്താവൂ.. ഇത് രണ്ടും പേസ്റ്റ് രൂപത്തില്‍ ആയാല്‍ മസാല ചേര്‍ക്കുക (ആദ്യം മഞ്ഞള്‍ പൊടി എന്നിട്ട് ഒന്നിളക്കിയതിന് ശേഷം മുളക പൊടി മല്ലി പൊടി .. ഇവമൂന്നും കൂട്ടി കലര്‍ത്തി ശരിക്കും ഒരു പേസ്റ്റ് രൂപത്തില്‍ കിട്ടും അതിലേക്ക് അരഗ്ലാസ്സ് വെള്ളം മാത്രം ഒഴിക്കുക .. ചിക്കനാണെങ്കില്‍ ഈ പേസ്റ്റിലേക്ക് ചിക്കന്‍ ഇട്ട് ശരിക്കും മസാല പിടിക്കും വരെ അതിനോടൊപ്പം ചിക്കനിലെ വെള്ളവും കറി`യില്‍ ചേരും .. കൂടുതല്‍ ചാറ് വേണമെന്നുണ്ടകില്‍ മാത്രമേ വെള്ളം ആവശ്യത്തിന് ചേര്‍ക്കാവൂ .... വിശദമായി ഞാനിവിടെ കോഴിക്കറിയോ മട്ടന്‍ കറിയോ വെയ്ക്കുമ്പോള്‍ പറയാം

വിചാരം said...

ചേച്ചിയമ്മേ.. യീസ്റ്റിന് പകരമാണ് മുട്ട ( മുട്ട യീസ്റ്റ് .തേങ്ങാ വെള്ളം , അപ്പക്കാരം (സോഡ). എന്നിവയെല്ലാം റൈസിങ് ഏജന്‍റ്ല്ലേ..) കുറുമാന്‍ ജി . കരുവ എന്നത് ചരുവ (പാത്രം) എന്ന് തിരുത്തി വായിക്കുക

Areekkodan | അരീക്കോടന്‍ said...

പ്രിന്റ്‌ എടുത്ത്‌ കൊണ്ടുപോയി ഭാര്യക്ക്‌ കൊടുക്കട്ടെ...റിസള്‍ട്ട്‌ അടുത്ത പാചക കുറിപ്പില്‍ അറിയിക്കാം..ഇന്‍ഷാ അല്ലാഹ്‌

Anonymous said...

Battoorayil Ake prashnamullathaayi thoonunnu....... Ingrediance fullaayilaa..........

ശ്രീ said...

:)