Tuesday, March 06, 2007

മുട്ട ഉള്ളിയില ചേര്‍ത്ത്‌ ചിക്കിപ്പൊരിച്ചത്‌ (അധവാ, പത്ത്‌ മിനുട്ടില്‍ ഒരു തൊട്ടുകൂട്ടാന്‍)

ചേരുവകള്‍

മുട്ട നാലെണ്ണം

ഏണ്ണ ഒരു ടേബിള്‍സ്പൂണ്‍

തേങ്ങ ചുരണ്ടിയത്‌ ഒരു മുറി

ഉള്ളിയില കാല്‍ കിലോ

മല്ലിയില അല്‍പ്പം

കടുക്‌ ഒരു ടീസ്പൂണ്‍

കുരുമുളക്‌ തരി അര ടീസ്പ്പൂണ്‍

മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍

ഇഞ്ചി ഒരിഞ്ചു നീളം

പച്ചമുളക്‌ നാലെണ്ണം/ രുചിക്ക്‌

കറിവേപ്പില ഒരു തണ്ട്‌


ഉണ്ടാക്കുന്ന വിധം

ഉള്ളിയിലയും ഇഞ്ചിയും പച്ചമുളകും പൊടിയായി അരിഞ്ഞ്‌ വയ്ക്കുക.

കട്ടിയുള്ള ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കുക കറിവേപ്പില ചേര്‍ക്കുക.

അരിഞ്ഞ്‌ വച്ചിരിക്കുന്ന ഉള്ളിയില, പച്ചമുളക്‌, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ ചേര്‍ത്ത്‌ രണ്ട്‌ മിനുട്ട്‌ മൂടി വയ്ക്കുക.

വെന്ത ഉള്ളിയിലയ്ക്കു മുകളില്‍ ചുരണ്ടിയ തേങ്ങ നിരത്തി അതിനുമുകളില്‍ അടിച്ച മുട്ട ഒഴിക്കണം. തീ വളരെ കുറച്ച്‌ കരിയാതെ നല്ലോണ്ണം ഇളക്കണം. എടുക്കാറാകുമ്പോള്‍ കുരുമുളകും മല്ലിയിലയും ചേര്‍ത്ത്‌ എടുക്കാം.

8 comments:

P Das said...

മുട്ട ഉള്ളിയില ചേര്‍ത്ത്‌ ചിക്കിപ്പൊരിച്ചത്‌ (അധവാ, പത്ത്‌ മിനുട്ടില്‍ ഒരു തൊട്ടുകൂട്ടാന്‍)

Anonymous said...

ഇങ്ങനെതന്നെയാണോ കാപ്സിക്കം ചേര്‍ത്ത് ഉണ്ടാക്കുന്നത്?

(ഇതെന്താ എനിക്കിന്ന് എന്റെ പേരില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റാത്തത്?)

Kaithamullu said...

നന്നായിരിക്കുന്നു, ചക്കരേ,
ഫ്രോസന്‍ മിക്സ് വെജിറ്റബിള്‍ ഉപയോഗിച്ച് എമര്‍ജന്‍സിയില്‍ ഇതുപോലെ ഉണ്ടാക്കാറുണ്ട്, ഞാന്‍!

asdfasdf asfdasdf said...

:) :)

Anonymous said...

ഇതൊന്ന് പരീക്ഷീച്ചു നോക്കിയിട്ടുതന്നെ കാര്യം.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ് ചാനല് www.mobchannel.com സ്പോണ്‍സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള് ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില് പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള് സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

keralafarmer said...

:)

Sapna Anu B.George said...

അരിയല്‍ എന്ന ഫ്ലിക്കര്‍ പേജില്‍ നിന്ന് ഇവിടെ എത്തി.നന്നായിട്ടുണ്ട്,ഫ്ലിക്കറും,പാചകവിധികളുംഞങ്ങളെയൊക്കെ കടത്തി വെട്ടിയല്ലൊ??? നല്ല ചിത്രങ്ങളും പാചകവും.