ഇതു പാവം ബാച്ചിലേഴ്സിനു മാത്രം വേണ്ടിയുള്ളതാണ്.പാചകത്തില്‍ പുലികളായ അമ്മമാരും പെങ്ങന്മാരും ദയവുചെയ്തു ഇതു വായിച്ചു മൂക്കതു വിരല്‍ വയ്ക്കരുത്.ഇങ്ങനേയും ഒരു കറിയോ എന്നു ചോദിക്കുകയുമരുത്.
സമര്‍പ്പണം : പാചകത്തില്‍ എന്റെ ഗുരുവായ(പാചകം പഠിക്കണമെന്ന മോഹവുമയിചെന്ന എന്നോട് ഉള്ളിയരിയാന്‍ പറഞ്ഞ..) സഹമുറിയന്.
ഒരു ഭേദപ്പെട്ട ഊണെന്നുപറയുമ്പോള് അതില്‍ ഒരു ചാറു കറിയും,ഉപ്പേരിയും(തോരന്‍ ) വേണമെന്നതാണലോ നാട്ടുനടപ്പ്.കുറച്ചു മോരില്‍ കുറച്ചു പച്ചമുളകിട്ടാല് ചാറു കറിയാക്കാം.പക്ഷെ ഉപ്പേരിക്കൊരുവഴിയും ഇല്ല.അങ്ങിനെയിരിക്കുമ്പോഴാണു ഇവനെത്തുന്നത്.
ആവശ്യമായവ
പപ്പടം : ഒരാള്‍ക്ക് 4 വീതം
മുളകുപൊടി (ഇടിച്ചു പൊടിച്ചത്.):1 കരണ്ടി
ചീനച്ചട്ടി :1
വെളിച്ചെണ്ണ : അര ഗ്ലാസ്.
കത്തി :1
കൊടില് : 1
തയ്യാറാക്കുന്ന രീതി
1.പപ്പടം ചെറു കഷണങ്ങളായി മുറിക്കുക.(സിനിമയിലെ നായിക പ്രേമലേഖനം വാങ്ങി പിച്ചിച്ചീന്തുന്നതുപോലെ)
2അടുപ്പ് കത്തിച്ച് ചീനച്ചട്ടി അതില്‍ വയ്ക്കുക.
3.കരുതിയിരിക്കുന്ന വെളിച്ചെണ്ണ അതിലേക്കൊഴിക്കുക.(ചീനച്ചട്ടിയില്‍ വെള്ളമുണ്ടെങ്കില്‍ ഒരു ചെറിയ വെടിക്കെട്ട് ഓസിനു കാണം)
4.വെളിച്ചെണ്ണയില്‍ പോളങ്ങള്‍ (ബബിള്‍) വന്നുതുടങ്ങിയാല്‍ പപ്പടകഷണങ്ങള് കുറേശ്ശെയായി അതിലേക്കിടുക..(പാടത്ത് വിത്ത് വിതക്കുന്നതുപോലെ)
5.ബാക്കിയുള്ള കഷണങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ കത്തിയുപയോഗിച്ചു കുറച്ചു സ്ഥലമുണ്ടാക്കി അവിടെയിടുക.
6.മൊത്തമായൊന്നിളക്കി എല്ല കഷണങ്ങളും മൊരിഞ്ഞു എന്നുറപ്പു വരുത്തുക.
7.കൊടില് കൊണ്ട് ചീനച്ചട്ടി എടുത്ത് കുറച്ചു എണ്ണ(2 കരണ്ടി) ഒഴികെ ബാക്കിയെല്ലാം മറ്റൊരു പാത്രത്തില്‍ പകര്‍ന്നു വയ്ക്കുക.(വളയാത്ത സുന്ദരിമാരെ ഈ എണ്ണയിട്ടു വളക്കാം.പെട്ടെന്നു വളയും)
8.മുളകുപൊടിയെടുത്തു ചീനച്ചട്ടിയിലെ എണ്ണയിലേക്കിടുക.
9.മുളക് മൊരിഞ്ഞുകഴിഞ്ഞാല്‍ പപ്പടവുമായി മിക്സ് ചെയ്യുക.
അങ്ങിനെ ഒരു തട്ടിക്കൂട്ട് ഉപ്പേരി തയ്യാര്‍.
അമ്മമാരും പെങ്ങന്മാരും മുകളില്‍ പറഞ്ഞ മുന്നറിയിപ്പു ലംഘിച്ചുകൊണ്ട് ഇതു വായിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ : ഇതില്‍ നടത്താവുന്ന പരീക്ഷണങ്ങളെല്ലം നടത്തി ഇതൊരു നല്ല കറിയാക്കി ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്യണം
Tuesday, March 27, 2007
പപ്പട ഉപ്പേരി
Subscribe to:
Post Comments (Atom)
7 comments:
പോരട്ടെ അടുത്ത ബാച്ചി ഉപ്പേരി..
:)
ഞാന്‍ വായിച്ചു. ഇതാ ഒരു ഭേദഗതി:
കുറച്ച് ഉള്ളിയോ സവാളയോ ചെറുതായി അരിഞ്ഞ് മൊരിച്ച്, തേങ്ങായുണ്ടെങ്കില് കുറച്ച് ചേര്‍ത്ത് ഈ കൂട്ടിന്റെ കൂടെ ചേര്‍ത്താല്‍ നല്ലതാണ്. പപ്പടം പൊടിച്ച് ചേര്‍ക്കുകയാണെങ്കില്‍ പപ്പട തോരന്‍ എന്നും പറയാം.
കുറച്ച് വെളിച്ചെണ്ണയില്‍ കടുകിട്ട് പോട്ടിക്കുക.ചുവന്ന ഉള്ളിയും ഒരു പച്ചമുളകും ചെറുതായരിഞ്ഞു ചേര്‍ക്കുക.മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വെപ്പിലയും കൂടി ഇട്ട ശേഷം ഫ്രിഡ്ജ് തപ്പുക. പഴയ സോസേജിന്റെയോ കട്ലറ്റിന്റേയോ ബര്ഗ്ഗറിന്റേയൊ തുണ്ടുകള്‍ കിട്ടിയാല്‍ ചെറുതായരിഞ്ഞു ചേര്‍ക്കുക.
-പപ്പടം വറത്തതുണ്ടെങ്കില് പൊടിച്ച് ചേര്‍ക്കാം.
- അബദ്ധത്തിന് ‘ടച്ചിംഗ്സിനു’ വാങ്ങിയ പൊട്ടാറ്റൊ ചിപ്സോ വേഫറോ പൊഫാക്കിയോയോ എന്തായാലും കൈകൊണ്ടു പോടിച്ചിടിച്ചിടാം.
-ഇനി അതല്ലാ, ചാറ്കറി വേണോങ്കി, ഇതൊന്നും വേണ്ടാ, കുറച്ച് തൈരും ഉപ്പും ചേര്‍ത്തൊന്നിളക്കുക.
ഓ, വയ്യാ, ബാച്ചികളേ, തത്ക്കാലം ഇത്ര്യൊക്ക്യേ പ്റ്റൂ!
-അനുഭവിച്ചോ......
ജോയ്മോനെ... രണ്ടു പപ്പടം പൊടിച്ച് അതിലല്‍പ്പം മുളക് പൊടി വിതറിയാ പോരേ ? എന്തിനാ നീ അടിമേടിക്കുന്നത് .. എന്റെ കയ്യില്‍ ചൂരലുണ്ട് ഓട്രാ....
(ഞാന്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടി)
അങ്ങനെ ഞാനെഴുതിയത് വായിക്കാനും ആളുകളുണ്ടായി....
ഒരു കുറിപ്പറ്റി അയച്ചപ്പോഴേക്കും ഠപ്പ ഠപ്പേന്ന് കാര്യങ്ങള്‍ നടത്തിയ (ഈ ബ്ലൊഗിലേക്കു ക്ഷണിച്ച) കുട്ടന് മേനോനും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും ഇനി പറയാനിരിക്കുന്നവര്ക്കും (മുന്കൂറായിട്ടു ഇരിക്കട്ടെ എന്നാലെ കമന്റാന്‍ ഒരു ഉഷാറുണ്ടാകൂ) നന്ദി.
പിന്നെ അടിയുടെ കാര്യം.ആദ്യത്തെ തവണ തന്നെ ഇതുണ്ടാക്കിയപ്പോള്‍ സഹമുറിയന്മാര്ക്ക് ഞാനായിട്ടു ഒരു പണിയുണ്ടാക്കേണ്ട എന്നു കരുതി ഓടിയതാ.
ബ്ലോഗിലാകുമ്പോള്‍ നേരിട്ടൊന്നും വരില്ലല്ലോ എന്നൊരു ധൈര്യത്തിന്റെ പുറത്താണ് ഇതു ചാമ്പിയത്.
നളപാചകമാണോ ഇത്. അടുക്കള ആശ്പത്രിയാക്കല്ലേ...
Post a Comment