Monday, December 10, 2007

ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം

ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രിക്ക്‌ സമര്‍പ്പണം.

നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ്‌ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.

(എല്ലാ സൂക്തങ്ങളും അഷ്ടാംഗഹൃദയത്തില്‍ നിന്ന്)

പോക്കാച്ചി തവള

പോക്കാച്ചി കഫകൃദ്ബല്യം പിത്തമേറെ വരുത്തിടാ.
പോക്കാച്ചിയെ പൊരിച്ചടിച്ചാല്‍ ശരീരത്തിന്‌ നന്ന്.

മാംസ്യം ധാരാളം, വൈറ്റ്‌ മീറ്റ്‌. കൊണ്ടാട്ടം പോലിരിക്കും, ടച്ചിങ്ങിന്‌ ഇഷ്ടന്‍ കഴിഞ്ഞേയുള്ളു ബാക്കിയെല്ലാം.

മുള്ളന്‍ പന്നി

പുളിപ്പു മധുരം മുള്ളന്‍ പാകത്തിലെരിവായിടും
വാതം പിത്തം കഫം പോക്കും ശ്വാസം കാസം ശമിച്ചിടും

പുളിച്ച കള്ളോ, മധുരക്കള്ളോ നല്ല പാകത്തില്‍ എരുവിട്ടുവച്ച മുള്ളന്‍പന്നി ചേര്‍ത്ത്‌ കഴിച്ചാല്‍ മേല്‍ പറഞ്ഞ അസുഖങ്ങള്‍ ശമിക്കുമെന്ന്.. പിന്നെ വയറും നിറയും.

പാമ്പ്‌

അര്‍ശസ്സു വാതദോഷങ്ങള്‍ കൃമിദൂഷീ വിഷം കെടും
മേധാഗ്നികൃത്‌ സ്വാദുപാകം സര്‍പ്പം കണ്ണിനു പഥുമാം
മൂര്‍ഖന്മാര്‍, വരയുള്ളോരും കടുപാകികളായ്‌വരും
കണ്ണിനേറ്റം ഹിതം, സ്വാദു, വായൂമൂത്രമലങ്ങള്‍ പോം.

പാമ്പിനെ നന്നായി കറിവച്ചാല്‍ അത്‌ മീങ്കറി പോലെ തന്നെ കാഴ്ചയില്‍, കണ്ണിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാകയാല്‍ വ്യാജനടിക്കുന്നവര്‍ പാമ്പ്‌ കൂട്ടിയടിച്ചാല്‍ കണ്ണിന്‌ പ്രശ്നമുണ്ടാകില്ല. നാവിന്റെ രുചി വര്‍ദ്ധിക്കുന്നു, വായൂദോഷം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നു.

എലി

സ്നിഗ്ദ്ധം ബലപ്രദം ശുക്ലമേറ്റിടും മധുരം ലഘു

കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലല്ലോ?

പൂച്ച

പൂച്ചമാംസം സ്വാദു, കഫവാതഘ്നം, സ്നിഗ്ദ്ധമുഷ്ണമാം
ശ്വാസം കടപ്പ്‌ ചുമ പോം ഗുണം കീരിയോടൊത്തിടും
കീരി

കീരിമാംസം സ്നിഗ്ദ്ധമാകും തടിശക്തികളേറ്റിടും

കുരങ്ങ്‌

കുരങ്ങിനു ചവര്‍പ്പേറെ വൃഷ്യം തടി ബലം വരും
പോം പാണ്ഡു കൃമി, വന്നീടും വിണ്മൂത്രത്തടവും കഫം
പോമാമവാതം കഫവും കഫവും ശ്വാസം മേദസ്സു വാതവും.
മാംസത്തിന്‌ ചെറിയ ചവര്‍പ്പും, വൃക്കരോഗങ്ങളുള്ളവര്‍ക്ക്‌ നിഷിദ്ധവും എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം കൊണ്ടും നല്ലത്‌.

അപ്പൊ, രണ്ട് കുരങ്ങ് മസാലയും ഒരു പാമ്പ് പൊരിച്ചതും എടുക്കാം അല്ലേ?

5 comments:

P Das said...

നമ്മുടെ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചതു പോലെ ചിലെ ആള്‍ട്ടര്‍നേറ്റീവ്‌ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍.

asdfasdf asfdasdf said...

അഷ്ടാംഗഹ്രദയത്തില്‍ ഇങ്ങനെയും ചില വകുപ്പുകള്‍ ഉണ്ടല്ലേ ?

(പാമ്പ് എന്നത് പകലു കാണുന്ന തരം പാമ്പോ അതോ രാത്രി മാത്രം കണ്ടുവരുന്ന പാമ്പോ ? )

കെ said...

വിലക്കയറ്റം പരിധി വിട്ടാല്‍ പാറ്റ, പല്ലി, എലി, പൂച്ച, പട്ടി മുതലായവയെ കറിവെച്ചോ പൊരിച്ചോ കഴിക്കാനും ദിവാകരന്‍ സഖാവ് ഉപദേശിക്കും.

മന്ത്രി ഉപദേശിക്കാന്‍ സാധ്യതയുളള ചില വിഭവങ്ങള്‍

പാറ്റ ഫ്രൈ
പോസ്റ്ററൊട്ടിച്ച ശേഷം ബാക്കി വരുന്ന മൈദമാവ് സഖാക്കളുടെ വിയര്‍പ്പു കലര്‍ത്തി ആവശ്യത്തിന് ഉപ്പുരസം ചേര്‍ക്കുക.

മീശരോമത്തില്‍ തൂക്കിയെടുത്ത പാറ്റയെ മൈദയില്‍ മുക്കി പാമോയിലില്‍ വറുത്തു ഫ്രൈയാക്കി ചൂടോടെ ഉപയോഗിക്കാം.

ഇതുപോലെ വീട്ടില്‍ സുലഭമായി കാണുന്ന പല്ലി, എലി എന്നിവയെയും ഫ്രൈയാക്കാം.

എലിയെ പിടിച്ച് വയറു പിളര്‍ന്ന് കുടല്‍മാല പുറത്തെടുത്ത ശേഷം മൈദമാവ് നിറച്ച് ഫ്രൈ ചെയ്താല്‍ മൈദ എലി സാന്‍ഡ് വിച്ച് ഫ്രൈയും ഉണ്ടാക്കാം.

പൂച്ച, പട്ടി എന്നിവയെ കറിയാക്കിയോ പൊരിച്ചോ പച്ചയ്ക്കോ തിന്നാവുന്നതാണ്. സി ദിവാകരന്‍ അഞ്ചു വര്‍ഷം മന്ത്രിപ്പണി തികച്ചാല്‍ പെരുച്ചാഴിയെയും പച്ചയ്ക്കു തിന്നാവുന്ന ഒരു മാനസികാവസ്ഥ നമുക്ക് ഉണ്ടാകും.

പിന്നെ വിപ്ലവത്തിലേയ്ക്ക് ദൂരം വളരെ കുറച്ചേ ഉണ്ടാവൂ.

ഓരോ പ്ലേറ്റുവീതം അടുത്തുളള സിപിഐ ബ്രാഞ്ചു കമ്മിറ്റി ഓഫീസില്‍‍ സംഭാവന നല്‍കുന്നത് ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ സംസ്ഥാപനത്തിനും വെളിയം ഭാര്‍ഗവന്റെ ആയുരാരോഗ്യത്തിനും അത്യുത്തമമത്രേ!

കാവലാന്‍ said...

മന്ത്രി ഭാഷ്യമിതം സര്‍വ്വം
ഏവം ദുഷ്ടാംഗ ഹൃദയം:
ഏവം ച്ചാല്‍ ഏമ്പക്കം...ന്നു വിവക്ഷ.

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.

ശ്രീവല്ലഭന്‍. said...

പണ്ടു പ്രകൃതി ചികിത്സക്കുള്ള ഒരു പരിപാടിയില്‍ ചെന്നപ്പോ ചക്കരയും അവലും തേങ്ങയും ബീട്രു‌ടും ചേര്‍ത്ത മിശ്രിതം കിട്ടി. അത് പോലെ വല്ലതും ആയിരിക്കുമെന്ന് വച്ചു വന്നതാനിവിടെ. പക്ഷേ പാമ്പ്, എലി ......

ചൈനയില്‍ ഇതെല്ലാം ക്ഴിക്കുമെന്നുള്ളത് കൊണ്ടു മന്ത്രിക്കു ഇഷ്ടപ്പെടും. ഇതു രണ്ടും കു‌ടുതല്‍ നാടിലുള്ളത് കൊണ്ടു പ്രശ്നവുമില്ല. പിന്നെ ഏറ്റവും കൂടുതലുള്ള പക്ഷി മൃഗാദികളെ കുറിച്ചു ചിന്തിച്ചപ്പോള്‍ ഫ്രീ ആയി കിട്ടുന്ന ചിലത് കൂടി സമര്‍പ്പിക്കാം:

കാക്ക: ആരും വളര്‍ത്തന്ട കാര്യമില്ല. വെറുതെ പറന്നു നടക്കുന്നു. വല വെച്ചു പിടിച്ചു ടച്ചിങ്ങ്സിനു കൂട്ടിക്കൂടെ?

പട്ടികള്‍ അഥവാ ഡോഗ്സ്: തെരുവില്‍ അലഞ്ഞു നടക്കുകയല്ലേ...കൂടാതെ ചൈനയിലും നോര്‍ത്ത് ഈസ്ടിലുമൊക്കെ കഴിക്കും.

ആന: വില അല്പം കു‌ടിയാല്‍ എന്താ. ഒരാന ഉന്ടെങ്കില്‍് ഒരു പഞ്ചായത്ത് മൊത്തം കവര്‍ ചെയ്യാം. പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം. തേക്കടിയിലൊക്കെ വെറുതെ അലഞ്ഞു നടക്കുന്ന ആനകളെ കൊണ്ടു എന്തെങ്കിലും ഉപകാരമാകട്ടെ സോറി കുട്ടെമ്മേനോന്‍) ആന വളര്‍ത്തിയാല്‍ പിന്നെ ആന മുട്ടേം കിട്ടുമായിരിക്കും.