ഇന്നു വയ്കീട്ടു, അതായതു ഇത്തിരി മുന്നേ, ഞങ്ങള്ക്ക് കഞ്ഞി ആന്നേ കിട്ടിയേ ,,,, കൂടെ ഇത്തിരി പയറും പിന്നെ നല്ല തേങ്ങാ ചമ്മന്തിയും ..
(ആഴ്ചയില്‍ ആകെ നല്ല ഫുഡ് കിട്ടുന്ന നല്ല നേരം.....)
പയര് ആകെ ഒരു സ്പൂണ്‍ ആണ് റേഷന്‍, എങ്കിലും ഒപ്പിക്കാം....
എന്നാ പിന്നെ തേങ്ങാ ചുട്ട ചമ്മന്തി.....
തേങ്ങാ പൂണ്ടു എടുത്തത്- അര മുറി... (പ്ലീസ് ചിരകി എടുക്കല്ലേ, ഇതു ചുടാന്‍ ഉള്ളത് ആണ്)
ഉണക്ക മുളക്- അഞ്ച്
ചെറിയ ഉള്ളി - ഒരു പിടി, ചെറിയ പിടി മതി...
പുളി-ഒരു രൂപയുടെ നെല്ലിക്ക വാങ്ങാന്‍ കിട്ടില്ലേ, അതിന്റെം അത്ര , രണ്ടു രൂപക്ക് വേണ്ട...
ഇത്തിരി ഉപ്പ്.....
ഒരു പപ്പടം കുത്തി ....(നല്ല കനല്‍ ഉള്ള അടുപ്പുള്ളവര്‍ക്ക് ഇതു വേണ്ടാ)
ഇനി പെരുമാരേണ്ട വിധം
ആദ്യം തന്നെ ഗ്യാസ് സ്റ്റൗ കത്തിചെക്കുക , പപ്പടം കുത്തിയില്‍ ഓരോ നാളികേര പൂളും എടുത്തു തീയില്‍ തിരിച്ചും മറിച്ചും കാട്ടി ചുട്ടു എടുക്കുക...
പിന്നാലെ മുളകിനേയും ചുട്ടെകുക...
ഇനി ഇപ്പൊ ആദ്യം മുളകായലും നോ പ്രോബ്സ്...
ഒരു വിധം മതീട്ടോ , അധികം കരിക്കരുത്...
അടുപ്പിലെ കനലില്‍ ആണേല്‍ എല്ലാം കൂടെ ഇട്ടു ചുട്ടു എടുക്കുക...
പിന്നെ എല്ലാം കൂടെ ഇട്ടു അത്യാവശ്യം കരകരപ്പായി അരച്ചു എടുത്തു എതിന്റെലും കൂടെ ക്കൂടി തിന്നോള്ളൂ...
**അറിയിപ്പ്**
വെള്ളമടി വീരന്‍മാര്‍ക്കു പഷ്ടു സാനം , തൊട്ടു കൂട്ടാന്‍...(ഐ.എസ്.ഒ. ^&%&^%&%$ സര്‍ട്ടിഫിക്കറ്റ് കാണിക്കണൊ????)
8 comments:
ഇന്നത്തെ വട്ട് ഇവിടേ പൊട്ടിക്കുന്നൂ....
എന്നെ തീരെ സഹിക്കാന്‍ പറ്റുന്നില്ലേല്‍ പറയുകാ,
ഈ സാഹസം ഇവിടെ വെച്ചു
അവസാനിപ്പിക്കുന്നതായിരിക്കും......
ഹയ്യോ എന്‍റെ ഫേവറേറ്റ് ആണേ ചുട്ട തേങ്ങാച്ചമ്മന്തി.. റെസിപ്പിക്ക് നന്ദി.
ഓ.ടോ. ഈ മുളക് ചുട്ടാല്‍ ഫയര്‍ അലാറം അടിക്കുമോ?
ചുട്ടരച്ച ചമ്മന്തി കൂട്ടിയ കാലം മറന്നു......
നന്ദി കൊഞ്ചല്സ്
ആഹാ എന്താ ഒരു ടേസ്റ്റ്.
കൊഞ്ചല്സ് , ഇയാള് ഒരു പാചകറാണി ആണല്ലോടോ. അയ്യോ , ഈ പരിപാടി നിര്തല്ലേ. ഇങ്ങനത്തെ ചിന്ന ചിന്ന കുറിപ്പുകള് അല്ലെ നമ്മുടെ നാടിന്റെ ആത്മാവുകള്.
പാമരന് , മുളക് ചുടുന്നതിനു മുന്നേ ഒന്നു 997 ഡയല് ചെയ്ത മതി. അവര് ഫയര് അലാറം ഇട്ടോളും.
ശ്ശോ...എന്തെരെരിയാ....
വെള്‍...ളളം.....
കൊഞ്ചല് കൊഞ്ച് ചുട്ട്
അരക്ക് വെള്ളത്തില്‍.ഇന്നട്ട് തേങ്ങരക്ക്.
അരക്കുമ്പോള്‍ അര അരവില്‍ കുഴവി പിടി.
അല്ലേല്‍ സിമന്റില്‍ വെള്ളം വീണതുപോലെ ആയാല്‍ ചട്ട്ണി എന്ന് വിളിക്കുകയും പിന്നെ ചാട്ട്നാ പടേകായുമാണ്.
സമ്മന്തി ആയാല്‍ തൊട്ട് നുള്ളി നാക്കിലെടുത്ത് വാവ്വ്.
കൊഞ്ചില്ലെങ്കിലും കൊഞ്ചല്‍ കൊഞ്ചല് തന്നെ.
ടച്ചിങ്സ് .. ടച്ചിങ്സ് ..
ഹൊ, വെള്ളമടിക്കാന്‍ കൊതിയാവുന്നു ..
:)
Post a Comment