Thursday, February 28, 2008

പുളിവെള്ളം

വംശനാശം സംഭവിച്ചു കൊണ്ടു ഇരിക്കണ ഒരു കൂട്ടം...

പേരു

പുളിവെള്ളം

അത്യാവശ്യം വേണ്ടത്..

ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)

പുളി -ഒരു ചെറു നാരങ്ങാ വലുപ്പത്തില്‍

വെളിച്ചെണ്ണ -കടുക് വറക്കാന്‍ (ഒരു രണ്ടു ടേബിള്‍ സ്പൂണ്‍ )

കടുക്- ഒരു സ്പൂണ്‍

കറി വേപ്പില -രണ്ടു തണ്ട് ..

വറ്റല്‍ മുളക് -മൂന്നു , നടു വെട്ടിയത്...

ഉള്ളി-കുനു കുനാ അറിഞ്ഞത് -ഒരു വലിയ സ്പൂണ്‍..

ഉപ്പ്-അവനോനു വേണ്ടത് ..

പിന്നെ ഇത്തിരി ഉഴുന്ന് പരിപ്പ് ........

ഉപയോഗ ക്രമം

പുളി വെള്ളത്തില്‍ ഇട്ടു കൊറച്ചു നേരം വെച്ചു പിഴിഞ്ഞു എടുക്കുക...

അടുപ്പത്ത് ഒരു ചീന ചട്ടിയോ, അല്ലേല്‍ വേറെ കിട്ടിയ എന്തേലും പാത്രം വെച്ചു ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക....

കടുക് ഇട്ടു പോട്ടികഴിയുംപോള്‍, നിര നിരയായി, മുളക്, കറി വേപ്പില, ഉള്ളി അരിഞ്ഞത്, ഉഴുന്ന് പരിപ്പ് എന്നിവ ചേര്ക്കുക....

ഇതെല്ലം ഒരുവിധം മൂക്കുമ്പോള്‍ പുളി വെള്ളം ചേര്ത്തു ആവശ്യത്തിനു ഉപ്പും ചേര്ത്തു നന്നായി തിളക്കുമ്പോള്‍ വാങ്ങി വെക്കുക...

****ചോറിനു കൊള്ളാം , അല്ലാതെ മറ്റൊന്നിനും, അറിയില്ല ചേരുമോ എന്ന്...അറിയുന്നോര്‍ പറഞ്ഞു തരിക...*****

ഒന്നുടെ , ഇതിനെ എങ്ങനെ 'പുളിസാദം' ആക്കാന്നു വിവരമുള്ളവര്‍ പറഞ്ഞു തന്നാലും, അതെനിക്കൊരു മുതല്‍കൂട്ടയിരിക്കും...

16 comments:

konchals said...

ഒന്നു കൂടെ

ഇതു കൂട്ടിയിട്ടുള്ളവര്‍ പറയൂ, ഇതു ചോറിനല്ലാതെ പറ്റുമോ എന്നു... ???

കാപ്പിലാന്‍ said...

Now Iam not getting the google site to reply for this in malayalam .

So I will tell you what are the uses of this puli vellam after some times.

If you add some more pepper powder in this ,this could be good when you are having fever.

let others comend about this .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാങ്ങിവെയ്ക്കുന്നതിനു മുന്‍പ് കുറച്ച് ഉലുവപ്പൊടൊയും ചേര്‍ക്കുക.

ചോറിനോടൊപ്പമണിത് കൂട്ടാറ്.

krish | കൃഷ് said...

ഇതിന് ഞങ്ങളുടെ നാട്ടില്‍ മൊളോര്‍ത്തപുളി (മുളക്‌വറുത്തപുളി) എന്നു പറയും. ചോറിന്റെ കൂടെ ഒഴിച്ചുകഴിക്കാന്‍ വേറെ കറിയൊന്നുമില്ലെങ്കില്‍ ഇത് ഈസിയായി ഉണ്ടാക്കി ഉപയോഗിക്കാം. പഴം‌ചോറ്/വെള്ളച്ചോറിന്റെ കൂടെ ബെസ്റ്റ് കോമ്പിനേഷനാ.

(പിന്നെ ഉള്ളി കുറച്ച് കൂടുതല്‍ ചേര്‍ക്കണം)

പാമരന്‍ said...

കെ. ഡബ്ലിയു. ഏ. = കിണറു വാട്ടര്‍ അഥോറിട്ടി ആണോ??

റെസിപ്പിക്ക്‌ നന്‍ട്രി... :)

Anonymous said...

Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsing

കാപ്പിലാന്‍ said...

പുളി വെള്ളം നല്ലതാണ്.പ്രതെയ്കിച്ചും തണുപ്പുള്ള സമയങ്ങളില്‍.ഒരു ചെറിയ ജലദോഷം ഉണ്ടെങ്കില്‍ കണ്ട ശുദ്ധി വരുത്തുവാന്‍ അല്പം കുരുമുളകും ചേര്‍ത്തു കുടിച്ചാല്‍ ബെസ്റ്റ്.

അതെ..നാടകം തുടങ്ങി ..നിരന്‍ തട്ടേല്‍ കല്യാനിയെയും കാത്തിരിക്കുന്നു.

രാവിലെ എഴുന്നേറ്റാല്‍ ഓടി വന്ന് തട്ടേല്‍ കയറണം .

ശ്രീ said...

:)

G.MANU said...

ഹാ‍വൂ..എന്നെപോലെയുള്ള മാര്യേഡ് ബാച്ചികള്‍ക്ക് പറ്റിയ സാധനം..പരീക്ഷിക്കുക തന്നെ..

(പിറ്റേന്ന് അവധിയെടുക്കേണ്ടിവരുമോ എന്തോ...?)

ഡോക്ടര്‍ said...

konchals,:-)....nice...

ശെഫി said...

ഒരു ലിറ്റര്‍ കെ .ഡബ്ലിയു .എ യുടെ വെള്ളം.... (കിണറു വാട്ടര്‍ ആയാലും അഡ്ജസ്റ്റ് ചെയ്യാം.)

വെള്ളം ഇപ്പറഞ്ഞ രണ്ട്‌ ഐറ്റംസും ഇവിടെ കിട്ടൂല വേറെ വല്ല മിനറല്‍ വാട്ടറൊ മറ്റോവെച്ച്‌ അഡ്‌ജസ്റ്റ്‌ ചേയ്യം പറ്റ്വോ കൊഞ്ചൂ

നിരക്ഷരൻ said...

പുളിവെള്ളമെങ്കില്‍ പുളിവെള്ളം ഉണ്ടാക്കിയിട്ട് ബാക്കി കാര്യം.

ഓ.ടോ. - ജി. മനു ജീ... മാരീട് ബാച്ചിലറൊക്കെ പഴയതായി. ഇപ്പോ അതിന്റെ ശാസ്തീയ നാമം ഇറങ്ങിയിട്ടുണ്ട്. അതാ ഹിറ്റ്.

ഫോഴ്‌സ്‌ഡ് ബാച്ചിലര്‍.

അപ്പോ ശരി കൊഞ്ചല്‍‌സേ തട്ടേല് കാണാം.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

നല്ലപാതി വണ്ടി കയറി, ഇനി ഇതൊക്കെ തന്നെ ശരണം. അല്പം പൊടിമുളകും രണ്ടു മത്തിയും കൂടിയിട്ട് ഒന്നു വറ്റിച്ചെടുത്തെങ്കില്‍ ഒന്നു കപ്പലോട്ടാമായിരുന്നു. ഗ്ലും. ഉമിനീരീറിക്കിയതാ..

പ്രിയ said...

ഓ ഇതെനിക്കൊരു പുതിയ ഐറ്റം ആണല്ലോ. :) അപ്പൊ ഒരു തോരനും രണ്ടു പപ്പടം ചുട്ടതും ഈ പുളിവെള്ളവും ഉണ്ടേല് ചോറൂണു കുശാലാക്കാം. :) നന്ദി കൊഞ്ചല്. (ആ വെള്ളം ടു സാദം കണ്വെര്ഷന് കിട്ടിയാല് അതും കൂടെ ഷെയ്റനേ)

പാച്ചേരി : : Pacheri said...

പഴങ്കഞ്ഞി കുടിക്കാന്‍ പറ്റിയ സാദനം