ബാംഗ്ളൂരിലെ ബാച്ചികളുടെ ദേശീയ ആഹാരം. പണി എളുപ്പം,ടച്ചിംഗ്സ് ആയും ഉപയോഗിക്കാം)
ചേരുവകള്‍:-
1)മുട്ട-എട്ടെണ്ണം
2)തക്കാളി-വലുതാണെങ്കില്‍ 3 ചെറുതാണെങ്കില്‍ 4-5
3)സവാള-4-5(വലുത്)
4)പച്ചമുളക്-4-5 (വലുതാണെങ്കില്‍ എണ്ണം കുറയ്ക്കാം. അല്ലാതെ എന്നെ തെറി വിളിച്ചിട്ട് യാതൊരു കാര്യവുമില്ല)
5)വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂ
6)വെള്ളം-(ഐ മീന്‍,പച്ചവെള്ളം. തെറ്റിദ്ധാരണകള്‍ തല്‍ക്കാലം മാറ്റി വെയ്ക്കൂ)-ആവശ്യത്തിന്
7)ഉപ്പ്,കുരുമുളക് പൊടി-അവനോണ്റ്റെ രുചിക്കനുസരിച്ച്
8)മല്ലിയില,കറിവേപ്പില-ഓരോ തണ്ട്
ഉണ്ടാക്കുന്ന വിധം:-1)സവാള കുനുകുനാ അരിയുക.(അരിഞ്ഞത് കണ്ടാല്‍ ആരോടോ ഉള്ള ദേഷ്യം തീര്‍ത്തതു പോലെ തോന്നണം.)
2)തക്കാളിയും കുനുകുനാ കട്ട്-കട്ട്-കട്ട്-കട്ട്.
3)പച്ച മുളക് പൊടിയാക്കി അരിഞ്ഞു വെക്കുക.
4)ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍(പ്രഷര്‍ പാനായാലും വല്യ തരക്കേടൊന്നൂല്ല്യാ) 2 ടേ.സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക.
5)അതിലേക്ക് സവാള ഇട്ട ശേഷം ഒരല്‍പ്പം മാറി നില്‍ക്കുക.ഇല്ലെങ്കില്‍ ചിലപ്പോ പണി കിട്ടും.
6)സവാള ഒന്ന് വഴണ്ട് കഴിയുമ്പോള്‍ തക്കാളിയും,പച്ചമുളകും തട്ടുക.
7)കുറച്ച് വെള്ളം ഒഴിച്ച് ഉപ്പുമിട്ട ശേഷം പാത്രം മൂടിവെയ്ക്കുക.ആ പാവം അവ്‌ടെ കിടന്ന് വെന്തോട്ടെ.
(ഈ സമയം ക്രിയേറ്റീവായി 1-2 ലാര്‍ജ്ജടിക്കാനാണ് സാധാരണ ബാച്ചികള്‍ ഉപയോഗിക്കാറ്)
8)വെന്ത് ഒരു ലെവലായ തക്കാളി-ഉള്ളി-പച്ചമുളക് കോമ്പിനേഷനിലേക്ക് യാതൊരു ദയയുമില്ലാതെ മുട്ടകള്‍ പൊട്ടിച്ചൊഴിക്കുക.അവ്‌ടെകെടക്കട്ടെ കുറച്ച് നേരം.
9)മുട്ട ഒരു പാതി വേവാകുമ്പോള്‍ ചറപറാ ചറപറാ-ന്ന് ഇളക്കുക."ശ്രീ" എന്ന് എഴുതിപ്പഠിച്ചാലും മതി. ഇപ്പോള്‍ നമ്മുടെ ഐറ്റം തക്കാളി ചട്നിയില്‍ വീണ 'സ്ക്രാമ്പിള്‍ഡ് എഗ്ഗി'ണ്റ്റെ പരുവത്തിലിരിക്കും.
10)അരിഞ്ഞു വെച്ച മല്ലിയില,കറിവേപ്പില കൂട്ടായ്മയേയും,കുരുമുളകു പൊടിയും വിതറി ചൂടോടു കൂടി ചോറ്/ചപ്പാത്തി ഇത്യാദികളുടെ ഒപ്പം അങ്ങ്‌ടാ പൂശ്‌ാ
Wednesday, January 02, 2008
മുട്ട ബുര്‍ജി
Subscribe to:
Post Comments (Atom)
7 comments:
ബാംഗ്ലൂര്‍ ബാച്ചി ഭാവം ഒന്ന് മുട്ട ബുര്‍ജി കൊള്ളാം അടുത്ത വിഭവം പോരട്ടേ! :)
ഇത് കൊള്ളാം..........അടുത്തത് വേഗമ്പോരട്ടെ
സംഭവം കൊള്ളാമല്ലോ.
[ഞാന്‍ ചറപറാ ചറപറാ എന്ന് തന്നെ ഇളക്കിക്കോളാം. അല്ലെങ്കില്‍ അഹങ്കാരം കൊണ്ട് പാചകത്തിനിടയിലും ഞാനെന്റെ പേരെഴുതുന്നതാണെന്ന് ആരേലും കരുതിയാലോ ;) ]
കുരുമുളക് പൊടിക്ക് പകരം അല്പ്പം ഇറച്ചി മസാല പൊടി ചേര്‍ത്താല്‍ വേറൊരു രുചി കിട്ടും.നല്ലൊരു സാന്‍ഡ്‌വിച്ച് ഫില്ലിങ്ങ് കൂടിയാണ് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം.
വിഭവം കൊള്ളാം.
വല്യമ്മായി പറഞ്ഞതു പോലെ, ഇറച്ചിമസാലക്ക് പകരം തന്തൂരി ചിക്കന്‍ മസാല ചേര്‍ത്താല്‍ ഒരു പ്രത്യേക രുചിയായിരിക്കും. എന്നും ഒരേരീതിയില്‍ കഴിക്കുന്നതിന്റെ ബോറഡിയില്‍ നിന്ന് രക്ഷപ്പെടുകയുമാവാം.
-സുല്‍
ചോറ്/ചപ്പാത്തി ഇത്യാദികളുണ്ടാക്കിയാല്‍ കറി വേറെ വെക്കേണ്ടത് കാരണം കഞ്ഞി തന്നെ പഥ്യം! അതിനും 'മറ്റു പലതിനും' തൊട്ടു കൂട്ടാന്‍ ഇതു കേമം തന്നെ... :-)
ഒരു പാചക കുറിപ്പ് ഇത്ര സരസമായി എഴുതാന് കഴിയും എന്ന് വിചാരിച്ചില്ല :)
Post a Comment