മുളകു ദോശ. (ഇത് ഗൌഡ സാരസ്വതരുടെ ഒരു പാചക വിധിയാണ്)
ചേരുവകള്‍
ഉഴുന്ന് 1 കപ്പ്
പച്ചരി 2 കപ്പ്
തുവര 1/2 കപ്പ്
പുഴുക്കലരി 1/2 കപ്പ്
വറ്റല്‍ മുളക് 4 /രുചിക്ക്
പച്ചമുളക് 1/രുചിക്ക്
കുരുമുളക് 1/2 റ്റീസ്പൂണ്‍
കായം 1/2 റ്റീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
ഉഴുന്ന്, അരി, തുവര കുതിര്‍ത്ത് വയ്ക്കുക.
ആദ്യം ഉഴുന്ന് അരച്ച് മാറ്റുക.
ബാക്കി ചേരുവകളെല്ലാം ഒരുമിച്ച് അരച്ചെടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പുളിക്കുവാന്‍ അനുവദിക്കുക (1 രാത്രി)
ദോശക്കല്ല്ലില്‍ വെളിച്ചെണ്ണ പുരട്ടി ദോശയെടുക്കുക.
പാലോഴിച്ച കോഴിക്കറി
ചേരുവകള്‍
കോഴി ചെറിയ കഷണങ്ങളാക്കിയത് 1 കിലോ
തൈര് 1 കപ്പ്
പച്ചമസാല 2 റ്റീസ്പൂണ്‍
* ഉള്ളി 1/4 കിലോ
* ഇഞ്ചി 4 വിരല്‍ നീളത്തില്‍
* വെളുത്തുള്ളി 15 അല്ലി
* പച്ചമുളക് 3
* കറിവേപ്പില 2 തണ്ട്
മല്ലിപ്പൊടി 2 റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 റ്റീസ്പൂണ്‍
തേങ്ങാപ്പാല്‍ - അത്യാവശ്യം വലിയ തേങ്ങയുടെ ഒന്നും രണ്ടും പാല് (വെവ്വേറേ)
കഷ്ണിച്ച കോഴി, തൈരും 1 സ്പൂണ്‍ മസാലക്കൂട്ടും അല്പം ഉപ്പും ചേര്‍ത്തിളക്കി അഞ്ച് മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക.
സാധാരണ കോഴി വറുക്കുമ്പോലെ വറുത്തെടുക്കുക.
ചട്ടിയില്‍ എണ്ണ ചൂടായാല്‍ * എല്ലാം വരട്ടുക.
ഉള്ളി സ്വര്‍ണ്ണനിറമാകുമ്പോള്‍, മസാലയും മഞ്ഞള്‍പൊടിയും, ഓരൊ റ്റീസ്പൂണ്‍ ചേര്‍ക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇതിലേക്ക് വറുത്തെടുത്ത കഷണങ്ങളും രണ്ടാം പാലും അല്‍പ്പം ഉപ്പും ചേര്‍ത്ത് അടച്ചുവയ്ക്കുക.നല്ലോണ്ണം വറ്റിക്കഴിഞ്ഞാല്‍ ഒന്നാം പാല് ചേര്‍ക്കുക, തിളയ്ക്കുമ്മുന്‍പ് തീ കെടുത്തുക. ചൂട് ദോശയോടൊപ്പം സേവിക്കാം.
(ഈ കറിയില്‍ കൊഴുപ്പ് വളരെ കൂടുതലുണ്ട് -ശ്രദ്ധിച്ച് കഴിക്കുക)
8 comments:
മുളകിട്ട് അരച്ചാല്‍ മാവ് പുളിക്കുമോ ?
തീര്‍ച്ചയായും..തണുപ്പ് കാലമാണങ്കില്‍ ഒരു സ്പൂണ്‍ തൈര് ചേര്‍ക്കാം, അതുമല്ലങ്കില്‍ മാവു നിറച്ച പാത്രം ചൂടുവെള്ളത്തിലിറക്കി വയ്ക്കാം.
പാലൊഴിച്ച ഈ കറി ദോശയുടെ കൂടെ നല്ല കോമ്പിനേഷനാകുമെന്ന് തോന്നുന്നു. എന്തായാലും ദോശ ഒന്നു പരീക്ഷിച്ചു നോക്കണം.
ദോശ ഉണ്ടാക്കിനോക്കണം. :) നന്ദി.
entha ee pachcha masala?
pacha masala- spices not roasted, ground individually and mixed just before use.
മുളക് ദോശ ആദ്യായാ കേക്കുന്നേ/കാണുന്നേ. ചക്കരയുടെ ഷാപ്പ് ചിക്കന്‍ഫ്രൈ തേങ്ങ വറുത്ത ടേസ്റ്റ് ഇഷ്ടല്ലാത്ത കണവന്റെയടുത്ത് വരെ വല്യ ഹിറ്റാരുന്നു.
നല്ല സ്വര്‍ണ്ണകളറുള്ള സുന്ദരിദോശ!!! ദോശ മാത്രം ഒരു പ്ലേറ്റ് പോരട്ടെ.:)
Post a Comment