പുഴുങ്ങലരി-2 ഗ്ളാസ്സ്
ചുവന്നുള്ളി-15 അല്ലി
ഉലുവ-2 സ്പൂണ്‍
ഉപ്പു-പാകത്തിന്
തേങ്ങാ ചിരകിയത്-1/2 തേങ്ങയുടെ
വെള്ളം-8 ഗ്ളാസ്സ്
വെള്ളം ഒഴികെയുള്ള ചേരുവകള്‍ നന്നായി തിരുമ്മി 6 ഗ്ളാസ് വെള്ളം ഒഴിച്ച് വേവിക്കുക.ബാക്കിയുള്ള വെള്ളം ചെറിയതീയില്‍ ചൂടാക്കിയിടുക.വെള്ളം വറ്റിയിട്ടും അരി വെന്തിട്ടില്ലെങ്കില്‍ ചൂടു വെള്ളം ഒഴിച്ച് വേവിക്കുക.
തേങ്ങാച്ചോര്‍ ഇറച്ചിക്കറിയും പപ്പടവും അച്ചാറും കൂട്ടിക്കഴിക്കാം.
ഉണ്ടാക്കുന്നതിന് മുമ്പ് അടുത്തുള്ള ഹോട്ടലിലെ മെനു ചോദിച്ചു വെക്കുക.
Thursday, December 07, 2006
തേങ്ങാച്ചോറ്
Subscribe to:
Post Comments (Atom)
9 comments:
തേങ്ങാച്ചോറ്-ഒരു മലബാര്‍ വിഭവം.സമര്‍പ്പണം" ഇടങ്ങള്‍" അബ്ദുവിന്
അനന്തര ഫലമായുണ്ടാവുന്ന എല്ലാതരം ചോറുകളുടേയും ഉത്തരവാദിത്തവും അവയുടെ പകര്‍പ്പവകാശവും വല്ല്യമ്മായി മാത്രം നിക്ഷിപ്തമായിരിക്കും.
വല്യമ്മായിയേ.. അടുത്ത ഹോട്ടലിലെ മെനു എന്തിനാണ്? ഇത് ശരിയാകില്ലെന്ന് അത്ര ഉറപ്പാണോ.
കൃഷ് | krish
എന്‍റെ ഉമ്മയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്ന് ..ഞങ്ങള്‍ ഒന്‍പത് മക്കള്‍ക്കും ഒരേപോലെ ഇഷ്ടമുള്ളൊരു ചെലവ് കുറഞ്ഞ ഭക്ഷണം ... വല്യമ്മായി ഒരു നാള്‍ അങ്ങോട്ട് വരുന്നുണ്ട് ഇതെല്ലാം തിന്നാനായിട്ട്
വിചാരം,
വരുന്നതൊക്കെ കൊള്ളാം , സ്വന്തമായുണ്ടാക്കിയേക്കണം , കൂട്ടത്തില്‍ ഞങ്ങള്‍ക്കും
ഞാന്‍ ഓടി , ഈ നാട്ടില്‍ നിന്നും
ഉണ്ടാക്കുന്നതിന് മുമ്പ് അടുത്തുള്ള ഹോട്ടലിലെ മെനു ചോദിച്ചു വെക്കുക...വല്യമ്മായിയുടെ പാചക(വിധി)യില്‍ ഇതും... തറവാടിയുടെ ഭാഗ്യം.
എന്നാ ഇതു കഴിക്കനാവുക :)
ഞായറാഴ്ച്ച ഞങ്ങക്ക് തേങ്ങാച്ചോറാണ്..
തറവാടി.. മയില്‍ വാഹനത്തിന് വന്ന് കുഅരനല്ലോര്‍ ഇറങ്ങി ജീപ്പില്‍ കയറി തറവാടിയുടെ വീട്ട് മുറ്റത്ത് ഞാന്‍ എത്തും ഓടാനുള്ള സാവകാശം തരില്ല മോനെ ...
Post a Comment