Tuesday, December 12, 2006

ദാല്‍ ഫ്രൈ

വേണ്ട സാധനങ്ങള്‍

പരിപ്പ് 1 കപ്പ്
വലിയ ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് - 8 എണ്ണം ( 4 എണ്ണം വട്ടത്തിലും 4 എണ്ണം നെടുകെയും കീറിയത്‌ )
നല്ല ജീരകം - അരയ്ക്കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

പരിപ്പ് (സാമ്പാര്‍ പരിപ്പ്) കൈ തൊടാതെ കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ പരിപ്പ് മൂടിക്കിടക്കാവുന്ന അത്രയും വെള്ളവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പരിപ്പ് പതഞ്ഞു വരുമ്പോള്‍ മുകളില്‍ വരുന്ന പത നീക്കുക.പിന്നീട് നീളത്തിലരിഞ്ഞ് വെച്ചിരിക്കുന്ന പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മുക്കാല്‍ വേവായാല്‍ ഉപ്പ് ചേര്‍ത്ത് തുറന്ന് വെച്ച് വെള്ളം വറ്റിച്ചെടുക്കുക.
ചട്ടി ചൂടായാല്‍ എണ്ണയൊഴിച്ച് നല്ല ജീരകം ചേര്‍ക്കുക. അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടുക. വെളുത്തുള്ളിയുടെ പച്ചമണം മാറിയാല്‍ വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക മൊരിഞ്ഞുവന്നാല്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയിലയും വിതറാം. ദാല്‍ ഫ്രൈ റെഡി.

കടലപ്പരിപ്പുകൊണ്ടും ഇതുണ്ടാക്കാം. അതിനായി കടലപ്പരിപ്പ് കുക്കറില്‍ വേവിച്ചെടുക്കണമെന്നുമാത്രം. ഇത് ഒരു നോര്‍ത്തിന്ത്യന്‍ വിഭവമാണ്.


കടപ്പാട് : റിയാദിലെ സുലൈമാനിയയിലുള്ള തന്തൂര്‍ റെസ്റ്റോറന്‍ഡിലെ ഷെഫായ രാജ് മല്‍ഹോത്ര.

10 comments:

വിചാരം said...

नोर्त्त कि लोगों कि यह राणि (दाल वह लोगों कि राणि है) होगा लेकिन हमारेलिय यह चलता नहि क्यों कि अन्य देश वासियों कि दाल बिल्कुम पसन्त नहि (केरल कि लोग्) अग्रजन यह देखकर बागेगा ॰ मै बि

സു | Su said...

ഒരു ദാല്‍ ഫ്രൈ ഇട്ടിട്ടുണ്ട് കറിവേപ്പിലയില്‍. :)

qw_er_ty

Anonymous said...

ഇതിപ്പോള്‍ രണ്ടാമത്തെയാണല്ലോ! സുവിന്റെ ദാല്‍ ഫ്രൈ ഉണ്ടാക്കണം എന്നു വിചാരിച്ചിരിക്കുമ്പോഴേക്കും ദാ മറ്റൊന്ന് കൂടി.രണ്ടും ഒന്നിച്ച്‌ ട്രൈ ചെയ്താലോ എന്നൊരു ആലോചന.പരിപ്പ്‌ വേവിക്കല്‍ ഒരുപ്രാവശ്യം മതിയല്ലോ.ഞാനൊരു മുഴു മടിച്ചിയാണേ..

Anonymous said...

വിചാരത്തിണ്ടെ വികാരം മനസ്സിലാക്കുന്നു.(അതുപോലെ തന്നെ ‘ഇന്തീണ്ടെ വള്ളീം പുള്ളീം‘ പര് യോഗോം)

-ന്നാലും മ്മ്ക്കും ഇടയ്ക്കു
കയിച്ചൂടെടെയ് ഒരു ‘ദാല്‍-റോട്ടി’?

മുസാഫിര്‍ said...

മേന്നെ,താരയുടെ സംശയം തന്നെ എനിക്കും.കൈകൊണ്ടു തൊടാതെ.
ലക്നൊവിലെ ചാര്‍ബാഗില്‍ നിന്നും ഇതു കഴിച്ച ഓര്‍മ്മകള്‍.

asdfasdf asfdasdf said...

പരിപ്പ് കൈകൊണ്ട് തൊട്ടാല്‍ അതിന് വേദനിക്കും, പിന്നെ വേവുന്നതിന്‍ സമയമെടുക്കും. ഇത് പഴമക്കാര്‍ പറയുന്നതാണ്. കൂടുതല്‍ അറിയില്ല. അറിവുള്ളവര്‍ പങ്കുവെച്ചാല്‍ നന്നായിരിക്കും. അതുല്യേച്ചി / സൂ എവിടെപ്പോയി ?

Anonymous said...

എന്റെ മേനന്നേ.. എന്റെ കണ്ണു ഫ്യൂസായീന്നാ തോന്നണേ? സാമ്പാര്‍ പരിപ്പ്‌ ന്ന് പറഞ്ഞാലെന്താ? എന്റെ വിവരം വച്ച്‌ പറയുവാണേങ്കില്‍ സാമ്പാര്‍ പരിപ്പ്‌ തന്നെയല്ലേ തുവരപരിപ്പ്‌? അല്ലാ ചില ആളുകള്‍ പീസ്‌ പരിപ്പ്‌ ഒക്കെ കൊണ്ട്‌ സാമ്പാറുണ്ടാക്കും എന്ന് പറയാറുണ്ട്‌. പക്ഷെ ഗ്ലോബലി ആക്സപറ്റ്ഡ്‌ സാമ്പാര്‍ പരിപ്പ്‌ തുവരപരിപ്പ്‌/ഹര്‍ഹര്‍ ദാല്‍ തന്നെയാ.

ശര്‍മാജീടേ വീട്ടിലൊക്കെ ദാല്‍ ഫ്രൈ എന്ന എര്‍പ്പാടില്ല. പരിപ്പ്‌ ഉപ്പിട്ട്‌ കായം മഞ്ഞപൊടിയിട്ട്‌ വേവിച്ച്‌ വയ്കും ചൂടോടെ. ഫുള്‍ക്ക (മീന്‍സ്‌ ചപ്പാത്തി കനലില്‍ പൊള്ളിച്ചത്‌, എണ്ണയില്ലാതെ) വിളമ്പുമ്പോള്‍ വേറെ ഒരു തവിയില്‍ നെയ്യ്‌ മൂപ്പിച്ച്‌ അതില്‍ ജീരകം താളിച്ച്‌ പരിപ്പിലേയ്ക്‌ ഒഴിയ്കും. എന്നിട്ട്‌ അതിന്റെ മുകളില്‍ മുളക്‌ പൊടി വിതറും. ഒരു കട്ടോരി ( ചെറിയ ബൗള്‍ ) ദാള്‍ ഉണ്ടെങ്കില്‍ ഒരു കാല്‍ കട്ടോരി പശുവിന്‍/എരുമ നെയ്യ്‌ എന്നാണു കണക്ക്‌.. ഞാന്‍ ഓടി.. ദേവന്‍ എന്റെ പുറകിലുണ്ടോ എന്ന് നോക്കിയേ....) യു,പി മുഴുവനും ഗ്രാമീണ ഭവനങ്ങളില്‍ ഇതാണു ദാല്‍ ഫ്രൈ.

ദാള്‍ കൈ കൊണ്ട്‌ കശക്കി കഴുകാന്‍ പാടില്യാന്ന് പറയാറുണ്ട്‌. അരിയും പരിപ്പിനും ആ ഭാഗങ്ങള്‍ ദേവി സങ്കല്‍പമാണു. അത്‌ പോലെ പരിപ്പ്‌ വേവിച്ച്‌ ആ പാത്രത്തിന്റെ അകത്ത്‌ തന്നെ അമ്മ മൂന്ന് തവണ കൈയ്യില്‍ കൊണ്ട്‌ പരിപ്പ്‌ കോരി ഒഴിയ്കും. എന്നിട്ട്‌ പറയും, അര്‍ജുന്‍ കാ സേനാ ആയാ ഭി തോ കം നഹി പടേ.. ഭഗവാന്‍.. (അതായത്‌, അര്‍ജുന പട വന്നാലും എന്റെ വീട്ടില്‍ ആഹാരം മുട്ടരുതെ..എന്ന്)

കുട്ടന്‍ മേന്ന്യെ..എന്നെ ആരെങ്കിലും ചീത്ത പറഞ്ഞാ... നിങ്ങളു എന്നെ അന്വേക്ഷിച്ചതോണ്ട്‌ മാത്രം വന്നതാ ഞാന്‍...

asdfasdf asfdasdf said...

അതുല്യേച്ചി അറിവുകള്‍ക്ക് റൊമ്പ നന്ദ്രി.

Anonymous said...

ആദ്യം വീട്ടില്‍ പോയി നല്ലൊരു പരിപ്പുകറി വെച്ച് പഠിക്ക് പിന്നെയാവാം എഴുത്ത് :)

മുസാഫിര്‍ said...

മേന്നെ,

റപ്പായിച്ചേട്ടന്‍ ഈ ബ്ലോഗിന്റെ നാഥന്‍ എന്നതു മാ‍റ്റി,അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ആക്കിയാലൊ ?