Saturday, May 19, 2007

ഷാപ്പിലെ ഇറച്ചിക്കറി

ചേരുവകള്‍
മാട്ടിറച്ചി 1 കിലോ
തേങ്ങ ചിരണ്ടിയത്‌ ഒരു മുറി
തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍
മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌
പച്ചമുളക്‌ 5 എണ്ണം/രുചിക്ക്‌
കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌
ഇറച്ചി മസാല ഒരു റ്റീസ്പൂണ്‍
(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)
മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍
ചെറിയ ഉള്ളി കാല്‍ കിലോ
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍
കറിവേപ്പില 2 തണ്ട്‌
കടുക്‌ ഒരു റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം.

സാധനങ്ങളെല്ലാം അടുപ്പിച്ച്‌ വെച്ച്‌ ഒരു കുപ്പിയുടെ പിടലിക്കു പിടിക്കുക.
കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.
ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.
തേങ്ങ സ്വര്‍ണ്ണ നിറം വിട്ട്‌ ബോണ്‍വിറ്റ പോലാകും മുന്‍പ്‌ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്‌ കറിവേപ്പില എന്നിവ്‌ ചേര്‍ത്ത്‌ ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്‌ കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.

കുപ്പിയുടെ കഴുത്തില്‍ വീണ്ടും പിടിക്കുക.


ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്‌ സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്‌ ഊറി വരുന്ന എണ്ണയില്‍ കടുക്‌ പൊട്ടിക്കുക, ഒരു തണ്ട്‌ കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും നുറുക്കി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന്‌ ഉപ്പും ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. പ്രഷര്‍ കുക്കറില്‍ കിടക്കുവാന്‍ യോഗമില്ലാത്ത ഇറച്ചിയാണങ്കില്‍ ഒരു അര മുക്കാല്‍ മണിക്കൂറില്‍ വേകും. ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ്‌ നിര്‍ത്താം. കുപ്പിയുടെ കഴുത്തില്‍ നിന്ന് വിടുവാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാം.

19 comments:

P Das said...

“ഷാപ്പിലെ ഇറച്ചിക്കറി“ നളപാചകത്തില്‍ പുതിയ പോസ്റ്റ്.

SUNISH THOMAS said...

പാചക വിധി പുതുമയുള്ളത്...

കൂടെ ചേര്ക്കാനുള്ളത്..

രണ്ടുദിവസം കറി പഴകിയാല്..
അല്പംകുരുമുളകു ചേര്ത്തു നന്നായി വരട്ടിയെടുക്കുക.
അടുത്ത ദിവസം കുരുമുളകിനോട് എണ്ണ കൂടി ചേര്ക്കുക...

sandoz said...

കൊല്ലടാ ചക്കരേ.....
എന്നെയങ്ങ്‌ കൊല്ല്......
പച്ചവെള്ളത്തിലും കൂടി മധുരമിട്ട്‌ തരുന്ന നാട്ടില്‍ കിടന്ന് കുന്തം മറിയുമ്പഴാ അവന്റെയൊരു എണ്ണേലിട്ട്‌ മസാല മൂപ്പിക്കല്‍..
ഹാവൂ...എനിക്ക്‌ വയ്യ....
ഞാന്‍ വല്ല അതിക്രമോം കാണിക്കും....
അതെങ്ങനെ...
അതിക്രമം കാണിക്കാന്‍ ഇവിടെ സാധനോം കിട്ടാനില്ലാ...
മദ്യനിരോധനമാ.....

P Das said...

എന്റെ സാന്റോയേ, ഇത്ര പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇങ്ങിനെ അലംഭാവം കാണിക്കാമോ? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നു പറയുമ്പോലെ ഒരു പൈന്റ് മേടിച്ച് കട്ടിലിനടിയില്‍ സൂക്ഷിച്ചൂടെ?

asdfasdf asfdasdf said...

:)

Rasheed Chalil said...

ഡാ സാന്‍ഡോ കുപ്പിയുടെ കഴുത്തിന് പിടിക്കണം എന്ന് നിര്‍ബന്ധമുണ്ടോ ?

Dinkan-ഡിങ്കന്‍ said...

പ്രേരണാ കുറ്റത്തിന് ചക്കരയെ അറസ്റ്റ് ചെയ്യണം

പിന്നെ ഈ വെപ്പ് വെച്ചാലും “ഷാപ്പിലെ” ഇറച്ചിക്കറിയാകില്ല. “ഷപ്പിലേതുപോലെയുള്ള” ഇറച്ചിക്കറി അല്ലേ ആകൂ?.

ഉണ്ണിക്കുട്ടന്‍ said...

അതിനല്ലേ ഡിങ്കാ കുപ്പി...അതൊരു 10-12 എണ്ണം വാങ്ങിയാല്‍ വീടു ഷാപ്പാകും .അപ്പൊ കറി എവിടുത്തെയായി..? പറ...

Dinkan-ഡിങ്കന്‍ said...

“വീടൊരു ഷാപ്പാണേ
ഷാപ്പിലെ കറിയാണെ
വൈകീട്ട് വരണൊട്ടൊ
രണ്ടെണ്ണം കീച്ചാട്ടോ”

കലാഭവന്‍ മണി സ്റ്റൈല്ലില്‍..

ഇണ്ണിക്കുട്ടാ..ഞാന്‍ തെറ്റ് മനസിലാക്കി തിരുത്തുന്ന്.

അപ്പോള്‍ സാന്‍ഡൊസിന്റെ ഓഫീസിനെ “ബാര്‍” എന്ന് വിളിക്കാമോ?

ഡിങ്കുണ്ണി said...

ഡിങ്കാ‍ ഡാ സുഖാണോ?
അമേരിയ്കയില്‍ എവിടാ ഡാ?

Dinkan-ഡിങ്കന്‍ said...

പ്രിയ ഡിങ്കുണ്ണി,
നിങ്ങളും ആയിട്ട് യാതൊരു ഇടപാടും ഇല്ലപ്പാ..
പ്ലീസ് എന്നെ അങ്ങ് വിട്ടേര്.

kuttan said...

ഷാപ്പിലെ ഇറച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു......ഇതു പോലുള്ള വിഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.......

കുറുമാന്‍ said...

ഇന്നാ കണ്ടത് ചക്കരേ, ട്രൈ ചെയ്തിട്ടു തന്നെ കാര്യം

Sapna Anu B.George said...

നാളെ രാത്രി ഞാന്‍ വെള്ളയപ്പത്തിന്റെ കൂടെ ഇതു പരീക്ഷിക്കും, ബാക്കി നാളെ, ഞാന്‍ പടം അയച്ചു തരാം, കേട്ടോ?

Ashok said...

ha ha ha ha ha

നിര്‍മ്മല said...

http://www.smeangamaly.com/2008/02/blog-post.html
ഇതു ദേ ഇവിടെ കണ്ടല്ലൊ??

Kuzhur Wilson said...

തകര്ത്തു / ഇന്നലെ പരീക്ഷിച്ചു / കുപ്പിയില്‍ കുറച്ച് കൂടുതല്‍ പിടിച്ചു / അതിനു കുഴപ്പമുണ്ടോ / ബോണ്‍ വിറ്റ ഉദാഹരണം വായിച്ച് കുറെ ചിരിച്ചു

റീനി said...

തേങ്ങ ചിരണ്ടിയിടാതെ നല്ലവണ്ണം വറ്റിച്ച് ഉലത്തിയെടുത്താല്‍ ഞങ്ങള് കോട്ടയംകാരുടെ ബീഫ് ഫ്രൈ അവും. കൃസ്തുമസിനായി ഇപ്പോള്‍ റെഫ്രിജിറേറ്ററില്‍ ഇരിക്കുന്ന സംഭവം.

Anonymous said...

aliyaa..nala..sambhavam mutaa..kuppi ichire kooduthal theernnu enne ullu.iniyum ithupole shapp special varum ennu pratheekshichu kondu..oru uthama shaappu food snehi.:D