ചേരുവകള്‍
ചോളം തീരെ വിളയാത്തത് 2 കപ്പ്.(ചെറുതായി ചതയ്ക്കണം)
*വലിയ ഉള്ളി 3 എണ്ണം
*തക്കാളിക്ക 3 എണ്ണം
*ഇഞ്ചി ഒരിഞ്ച് നീളത്തില്‍
*വെളുത്തിള്ളി 10 അല്ലി
*പച്ച മുളക് 3 എണ്ണം
**മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
**മുളകുപൊടി 1 റ്റീസ്പൂണ്‍
**മഞ്ഞള്‍ പൊടി അര റ്റീസ്പൂണ്‍
**കുരുമുളക് തരിയാക്കിയത് അര റ്റീസ്പൂണ്‍
**പെരുംജീരകം അര റ്റീസ്പൂണ്‍
**ഗരം മസാല ഒരു റ്റീസ്പ്പൂണ്‍
**കറിവേപ്പില രണ്ട് തണ്ട്
മല്ലിയില പോടിയായി അരിഞ്ഞത് ഒരു റ്റീസ്പൂണ്‍.
വെണ്ണ 4 റ്റീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
* ഇട്ട സാധനങ്ങള്‍ എല്ലാം അരച്ച് വയ്ക്കണം
അടികട്ടിയുള്ള ചട്ടിയില്‍ വെണ്ണയിട്ട് ചൂടാകുമ്പോള്‍ അരച്ച് വച്ചതെല്ലാം ഇട്ട് തീകുറച്ച് വച്ച് നല്ലോണ്ണം ഇളക്കണം.
നെയ്യ് തെളിഞ്ഞു വരുമ്പോള്‍, ** ഇട്ട സാധനങ്ങള്‍ ചേര്‍ത്ത് കരിയാതെ നോക്കണം. ഇതിലേക്ക് ചോളവും, ആവശ്യത്തിന് ഉപ്പും, അല്‍പ്പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഒരു പത്തു മിനുട്ട് വേവിക്കുക. കുക്കര്‍ തുറന്ന് വച്ച് അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കണം അതിനു ശേഷം മല്ലിയില ചേര്‍ത്ത് എടുക്കാം. ചപ്പാത്തിക്ക് നല്ല കൂട്ട്.
Monday, June 04, 2007
ചോളം കറി (ബുട്ടെ കി സബ്ജി) ഒരു രാജസ്ഥാനി വിഭവം
Subscribe to:
Post Comments (Atom)
3 comments:
ചോളം കറി, ഒരു രാജസ്ഥാനി വിഭവം.
ഉം, കണ്ടിട്ട് നന്നായിരിക്കുന്നു.
Very appeasing, visually.
വിശക്കുന്നതു കൊണ്ടാവണം..!
ബുട്ടെ കി സബ്ജി ഇവിടെ നോ രക്ഷ. ചോളം അപൂര്‍വ്വം . മുട്ടെ കി സബ്ജി ആക്കാം അല്ലേ.
Post a Comment