ചേരുവകള്‍
വന്‍ പയര്‍ ഒരു കപ്പ് (ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്തത്)
തേങ്ങ ഒരു മുറി
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തിള്ളി 10 അല്ലി
കറിവേപ്പില 2 തണ്ട്
വറ്റല്‍ മുളക് 4 എണ്ണം
മഞ്ഞള്‍ പൊടി കാല് റ്റീസ്പൂണ്‍
പച്ച മുളക് 2 എണ്ണം
ജീരകം കാല് റ്റീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പയര്‍ നന്നായി വേവിക്കുക (പകുതി വേവാകുമ്പോള്‍ ഉപ്പ് ചേര്‍ക്കണം)
ബാക്കി ചേരുവകളെല്ലാം തരിയായി അരച്ചെടുക്കണം
വെന്ത് വെള്ളം വറ്റിയ പയറില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി അതിലേക്ക് അരച്ച് വച്ച തേങ്ങ ചേര്‍ത്ത് മൂടുക. തീ കുറയ്ക്കുക.
രണ്ട് മിനുട്ട് കഴിഞ്ഞ് നല്ലോണ്ണം ഇളക്കുക. വെള്ളം കൂടുതലുണ്ടെങ്കില്‍ വറ്റിക്കണം.
കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!
Monday, June 25, 2007
വന്‍ പയര്‍ പുഴുക്ക്
Subscribe to:
Post Comments (Atom)
4 comments:
കഞ്ഞി, പുട്ട്, കള്ള് മുതലായവയ്ക്ക് ഉത്തമ കൂട്ട്!
കൊതിപ്പിക്കല്ല് കൊതിപ്പിക്കല്ല് ശാപം കിട്ടും.ഈ കുന്തം ഒക്കെ ഗൂഗിളും യാഹൂം ഒക്കെ വഴി സിപ്പ് ചെയ്ത് അയക്കണ കാലം എന്ന് വരും എന്റെ ഈശ്വരാ?
വിശന്ന് കുടല് കരിഞ്ഞിരിക്കുമ്പളാ ഓരോന്ന് ;-(
ചക്കരേ.. മനുഷ്യനെ ഇങ്ങനെ ഇട്ട് കൊതിപ്പിക്കല്ലേ
:- കെ.എം.
Post a Comment