Wednesday, December 19, 2007

രാജ്മ മലയാളി

ചേരുവകള്‍

രാജ്മ (കിഡ്നി ബീന്‍സ്) - ഒരു കപ്പ് (4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
*2 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
*പച്ചമുളക് 4 എണ്ണം
*ഇഞ്ചി നുറുക്കിയത് ഒരു റ്റീസ്പൂണ്‍
*വെളുത്തുള്ളി 10 അല്ലി
*കറിവേപ്പില 2 തണ്ട്
തക്കാളിക്ക 2 എണ്ണം
ഗരം മസാല അര റ്റീസ്പൂണ്‍
ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
വെളിച്ചെണ്ണ 3 റ്റീസ്പൂണ്‍




രാജ്മ പ്രഷര്‍കുക്കറിലിട്ട് നല്ലോണ്ണം വേവിച്ചെടുക്കുക
* ഇട്ടതെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക, സ്വര്‍ണ്ണ നിറമാകുമ്പോള്‍ ഗരം മസാലപ്പൊടി ചേര്‍ത്ത് കരിയും മുന്‍പ് വേവിച്ചു വച്ച രാജ്മയും രണ്ടാം പാലും ചേര്‍ക്കാം. കുറുകി വരുമ്പോഴേക്കും തക്കാളിക്ക ചേര്‍ത്ത് വേവിക്കാം. പത്ത് മിനുറ്റ് കഴിഞ്ഞ് തന്‍പാലൊഴിച്ച് എടുക്കാം.
(ഉപ്പിടാന്‍ മറക്കല്ലേ!)

വെള്ളേപ്പത്തിന് നല്ല കൂട്ട്.



4 comments:

P Das said...

വടക്കേന്ത്യക്കാരി രാജ്മയെ നമ്മടെ തേങ്ങപ്പാലുമയിട്ട് കല്യാണം കഴിപ്പിച്ചു. ഉണ്ടായ കുട്ടിക്ക് നല്ല സ്റ്റൂവിന്റെ നിറം.. :)

നവരുചിയന്‍ said...

കുട്ടിടെ കാര്യം ഒക്കെ ഓക്കേ.

ഇതു ആരെങ്കിലും ടേസ്റ്റ് ചെയ്തിട്ടു 24 മണിക്കൂര്‍ കഴിഞ്ഞു എന്ന് ഉറപ്പു കിട്ടിയിട്ട് ഞാന്‍ പരിക്ഷിക്കാം

asdfasdf asfdasdf said...

കണ്ടിട്ട് തന്നെ വായിലൂടെ ഒരു കപ്പല്‍ ഒഴുകുന്നു.
എന്തായാലും ശ്രമിച്ച് നോക്കണം.

രാജന്‍ വെങ്ങര said...

ഇതെന്താപ്പാ ഞാന്‍ അയച്ച ഒരു പാചക കുറിപ്പു ഇതു വരെ ഈട പൊന്തീറ്റ് കാണ്ന്നില്ലല്ലാ..
നിങ്ങയതു മുക്കി കളഞ്ഞാ....അതുവെണ്ടായിരുന്ന്നു ട്ടാ...