ഒരു വലിയ കോഴി , അറുത്തു മുറിച്ചു 32 കഷണമാക്കണം.
രണ്ടു നല്ല നാളികേരം
സവാള കാല്‍ കിലോ(വളരെ നേര്‍ത്തതായി അരിയുക).
തക്കാളി കാല്‍ കിലോ(ചെറുതായി അരിഞ്ഞത്)
പച്ചമുളക് 50ഗ്രാം( ചെറുതായി അരിയുക).
ഇഞ്ചി 50ഗ്രാം (പേസ്റ്റാക്കുക).
വെളുത്ത ഉള്ളി 50 ഗ്രാം(പേസ്റ്റാക്കുക).
കറിവേപ്പില ( ഒരു ബഞ്ച്).
പെരും ജീരകം ഒരു ടീസ്പൂണ്‍.
നല്ല ജീരകം ഒരു ടീസ്പൂണ്‍.
ഉലുവ അര ടീസ്പൂണ്‍.
കടുക് ഒരു ടീ സ്പൂണ്‍.
ഏലക്കാ 15 എണ്ണം (ചതയ്ക്കുക).
കുരുമുളക് 25 എണ്ണം.
കറുകപട്ട 10ഗ്രാം.
കരയാമ്പൂ 10ഗ്രാം.
മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന് (അര കിലോ കരുതി വെയ്ക്കുക..)
ഉപ്പ് ആവശ്യത്തിന് .
സാധാരണ കോഴിക്കറിയില്‍ നിന്നുമല്‍പ്പം വ്യത്യസ്ഥമായതാണിത്.
മുറിച്ച കോഴി, കഴുകിയതിന് ശേഷം ഒരു അരിപ്പയില്‍ മാറ്റി വെയ്ക്കണം (അതിലെ വെള്ളം തോര്‍ന്നു പോകാന്‍).
ആദ്യം തേങ്ങ ചിരവി മാറ്റി വെയ്ക്കുക.
ഒന്നാം ഘട്ടം.
സാമാന്യ ഇത്തിരി വലുപ്പമുള്ള ഉരുളിയില്‍ കാല്‍ കിലോയോളം വെളിച്ചെണ്ണ (നല്ല വെളിച്ചെണ്ണയായിരിക്കണം, ഒട്ടും കാറരുത്) ചെറിയ തീയ്യില്‍..ചൂടാക്കി, അതില്‍ ഏലക്ക,കരയാമ്പൂ,പട്ട, കുരുമുളക്, പെരുംജീരകവും , നല്ല ജീരകവും (ഉള്ളതില്‍ പകുതി മാത്രമേ ചേര്‍ക്കാവൂ)കറിവേപ്പില (പകുതി അതായത് നാലഞ്ചു അല്ലികള്‍) എന്നിവ ഒന്നു ചൂടാക്കിയതിനു ശേഷം, മാറ്റിവെച്ച തേങ്ങയും ചേര്‍ത്ത്, നിറുത്താതെ ഇളക്കുക. ശരിക്കും സ്വര്‍ണ്ണ നിറമായതിന് ശേഷം (വെളിച്ചെണ്ണ ഒരു ഭാഗത്ത് ഊറി വരും) മാറ്റുക (പ്രത്യേകം ശ്രദ്ധിക്കേണ്ടത് തീ കൂട്ടരുത്).
തേങ്ങ വറുത്തത് ചൂടാറിയതിന് ശേഷം ഗ്രൈന്ററിലിട്ട് നന്നായി അരയ്ക്കുക (ഒരു ചെറുതരി പോലും ഉണ്ടാവത്ത വിധം).
രണ്ടാം ഘട്ടം
വലിയ പാത്രത്തില്‍, ഇത്തിരി വെളിച്ചെണ്ണ (50 ഗ്രാം) ചൂടാക്കുക. (ചെറിയ തീയ്യില്‍)
അതിലേക്ക് പേസ്റ്റാക്കി വെച്ച ഇഞ്ചി ആദ്യമിടുക, ഒന്നു വാട്ടിയതിന് ശേഷം വെളുത്ത ഉള്ളിയും, പിന്നീടതിലേക്ക് ഉലുവ ചേര്‍ക്കുക.. ഒരല്പം ഇളക്കിയതിനു ശേഷം. അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേര്‍ക്കുക.. സവാള ശരിക്കും സ്വര്‍ണ്ണവര്‍ണ്ണത്തിലായാല്‍ ചരുവയുടെ ഒരു ഭാഗത്തേക്ക് സവാള മാറ്റുക, മറുഭാഗത്ത് അരിഞ്ഞു വെച്ച തക്കാളി ഇട്ടൊന്നു ചൂടായതിന് ശേഷം സവാളയും തക്കാളിയും, മിക്സ് ചെയ്യുക. ഇവ ശരിക്കും ഒരു പേസ്റ്റായാല്‍ അതിലേക്ക് മഞ്ഞള്‍ പൊടിയിട്ടു നന്നായി ഇളക്കുക. എന്നതിന് ശേഷം മുളകു പൊടിയും അതുമൊന്നു ഇളക്കിയതിന് ശേഷം, മല്ലിപൊടിയും ചേര്‍ത്തു നന്നായി പേസ്റ്റാക്കുക ഇത്തിരി വെള്ളം (അര ഗ്ലാസി കൂടരുത്)ചേര്‍ത്ത് ഇളക്കുമ്പോള്‍ , മാറ്റിവെച്ച കോഴി ഈ മസാലയിലേക്കിടുക. വളരെ ചെറിയ തീയ്യില്‍ അഞ്ചു മിനുറ്റ് നേരം വെച്ചാല്‍, കോഴിയിലെ വെള്ളം ഊര്‍ന്നൊരു ചാറു പരുവത്തിലാവും, അതിലേക്ക് ജീരകവും പെരുംജീരകവും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.(വെള്ളം കുറവുണ്ടെങ്കില്‍ അര ഗ്ലാസ് വെള്ളം കൂടി ചേര്‍ക്കുക). ഒന്നു തിളച്ചു കഴിഞ്ഞാല്‍ , അരച്ചു വെച്ച തേങ്ങ ചേര്‍ത്തതിന് ശേഷം, ഒന്നു കൂടി ചൂടാക്കുക ഒരു തിള യ്ക്ക് മുന്‍പേ ഓഫ് ചെയ്യുക.
മൂന്നാംഘട്ടം
ഫ്രൈപാനില്‍ കുറച്ചു. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ടു പൊട്ടിയ്ക്കുക. എന്നതിന് ശേഷം ബാക്കിവെച്ച കറിവേപ്പിലയും ചേര്‍ത്ത് തൂമിച്ച്,മാറ്റിവെച്ച കറിയിലേക്ക് ഒഴുക്കുക .
ഇതു കുറുമ പരുവത്തിലുള്ള കറിയായിരിക്കും.
ഇടിയപ്പത്തിനോടൊപ്പവും മറ്റും കഴിക്കാം.
Tuesday, June 19, 2007
കേരള ചിക്കന്‍ കറി
Subscribe to:
Post Comments (Atom)
4 comments:
അഗ്രജാ... ഞാന്‍ മത്സരത്തിനൊന്നുമില്ല .. എങ്കിലും എന്റെ വക ഇതിവിടെ കിടക്കട്ടെ.. ഒരു ത്രീ സ്റ്റാര്‍ കേരള ചിക്കന്‍ കറി.. വേണമെങ്കില്‍ വന്നു കഴിച്ചോളൂ... ഐസീബി അവിടെയെങ്ങാനുമുണ്ടെങ്കില്‍ .. ഒരു കഷണം കോഴി അവള്‍ക്കും കൊടുക്കെടെ...!!!
ഇതെന്തായാലും ഞാന്‍ പരീക്ഷിക്കുന്നുണ്ട്... എന്നാലും 32 കഷ്ണം എന്നതില്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ്വോ :)
ഇനി 32 തന്നെ നിര്‍ബ്ബന്ധമാണെങ്കില്‍ അരച്ച് കീമയാക്കാം എന്നു കരുതിയാ... :)
ഒരു കോഴിയെ മുറിക്കുന്നതില്‍ ചില കണക്കുണ്ട്.
രണ്ടായി. (ഒരു കാലും ഒരു കയ്യും)
നാലായി (രണ്ടു കാലും, രണ്ട് ബ്രസ്റ്റും)
എട്ടായി ( രണ്ട് ഡ്രം സ്റ്റിക്കും, രണ്ടു തുട, രണ്ടു ബ്രസ്റ്റ് നാലാക്കിയും)
16 (ഇതു സാധാരണ കോഴിയുടെ അളവ്)
എന്നാലിവിടെ വലിയ കോഴി എന്നു പ്രത്യേകം പറഞ്ഞതിനാല്‍ അതിനെ ഇരട്ടിയാക്കുക 32 ,,,,
മനസ്സിലായോ..
അഗ്രജാ .. നമ്മുടെ വീട്ടിലെല്ലാം പണ്ടു ഒരു കോഴിനെ കൊണ്ടു കുടുംബം കുഴുവന്‍ തീറ്റിയ്ക്കും.. നമ്മുക്ക് കിട്ടുക ചാറു മാത്രം .. ഓര്‍മയുണ്ടോ ആ കാലം
good
Post a Comment