തലകഷ്ണം.
ചില സൂചനകള്‍.
1. ഈ വിഭവത്തിന്റെ പ്രത്യേകത ഇത് കഴിക്കുന്നവര്‍ക്കും കഴിക്കാത്തവര്‍ക്കും ഉണ്ടാക്കാം എന്നതാണ്.
2 .അവധി ദിവസങ്ങളില്‍ അതിരാവിലെ ഒമ്പതിന് എഴുന്നേറ്റ് കാലിയായ വയറുമായി അടുക്കളയിലെത്തുന്ന (ഇത് അടുക്കള ഉള്ളവര്‍ക്ക് മാത്രം ബാധകം. ഇല്ലാത്തവര്‍ ഇതൊന്നും വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിക്കുക.)വര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വിഭവമാണ് ഇത്.
3. ബാച്ചികള്, എക്സ് ബാച്ചികള്,ടെമ്പററീ ബാച്ചികള് എന്നിവര്‍ക്ക് പുറമേ ഭാര്യയെ സഹായിക്കാനാഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്, ഭാര്ത്താക്കന്മാര് കിച്ചണില്‍ എത്തരുതേ എന്ന് ശഠിക്കുന്ന ഭാര്യമാര്‍, സുഹൃത്തിന് പാര പണിയണം എന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ അങ്ങനെ മലയാളിയായി പിറന്ന എല്ലാവര്ക്കും (അല്ലാത്തവര്‍ക്കും പറ്റും) വളരേ എളുപ്പം പാകം ചെയ്യാവുന്ന ഒരു വിഭവമാണിത്.
നടുക്കഷ്ണം:
പാചക യുദ്ധത്തിനിറങ്ങും മുമ്പ് തയ്യാറാവുക.
റവ : 2 കപ്പ്.
വലിയ ഉള്ളി : 1
പച്ചമുളക്. 2 എണ്ണം.
ഇഞ്ചി ഒരു ചെറിയ കഷ്ണം.
കറിവേപ്പില. ഒരു ഇല്ലി.
കടക്: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ/ഡാല്‍ഡ
ഒരുക്കം:
വലിയ ഉള്ളി ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, കരിവേപ്പില പൊടിയായി അരിയുക.
എന്നാല്‍ തുടങ്ങാം : സാറ്റാര്‍ട്ട് ... ആക്ഷന്‍.
ഒരു ചീന ചട്ടിയില്‍ (മേഡിന് ചൈന ആവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല) കുറച്ച് എണ്ണ (അല്ലങ്കില്‍ ഡാല്‍ഡ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഓയില്‍) നന്നായി ചൂടായ ശേഷം കടുക് പൊട്ടിക്കുക.
ശേഷം വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില (ഇവരെ പൊടിയായി അരിഞ്ഞ് വെച്ചിരുന്നു കുറച്ച് മുമ്പ്) എന്നിവ അതിലിട്ട് വഴറ്റുക.
മൂന്ന് മിനുട്ടിന് ശേഷം ചീനചട്ടിയിലേക്ക് നാല് കപ്പ് വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പ് ചേര്‍ത്താല്‍ പിന്നെ കുറച്ച് സമയം മൂളിപ്പാട്ട് പാടാം. വെള്ളം തിളച്ച് വരുമ്പോള്‍ അതില്‍ ചാടാനായി കാത്തിരിക്കുന്ന റവയേ കുറേശ്ശെയായി ഇടുക. കൂടെ പതുക്കേ ഇളക്കുക. രണ്ട് മിനുട്ട് കഴിയുമ്പോഴേക്കും ഉപ്പുമാവ് റെഡി.
ഇനി വീക്കെന്റായതിനാല് ഏതെങ്കിലും ഫ്രന്‍സോ മറ്റോ എത്തീട്ടുണ്ടെങ്കില്‍ കുറച്ച് കൂടി കുട്ടപ്പനാക്കി എടുക്കാം.
അതിനായി ചെറിയ മോഡിഫിക്കേഷന്‍സ് :-
1. റവ വറുത്തെടുക്കുക.
2 കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, ബദാം പരിപ്പ് എന്നിവ വഴറ്റിയെടുക്കുന്നവയുടെ കൂടെ ചേര്‍ക്കുക.
3. വെള്ളത്തിന്റെ മൂന്ന് ഗ്ലാസ് കുറയ്ക്കുക.
പിന്നേ മുകളില്‍ പറഞ്ഞപോലൊക്കെ ചെയ്താല്‍ ഒരു വിഭവം ഉണ്ടാവും. അതിന് ഉപ്പുമാവ് എന്നൊരു പഴയ പേര് ഉണ്ട്. വേണമെങ്കില്‍ മാറ്റിയെടുക്കാം.
വാല്‍കഷ്ണം:
ഉപ്പുമവ് ഉപ്പു പായസമായാല് ഞാന്‍ ഉത്തരവാദിയല്ല.
Thursday, June 28, 2007
ഉപ്പുമാവ് കഴിക്കൂ ആഘോഷിക്കൂ...
Subscribe to:
Post Comments (Atom)
9 comments:
ബാച്ചികള്, എക്സ് ബാച്ചികള്,ടെമ്പററീ ബാച്ചികള് എന്നിവര്‍ക്ക് പുറമേ ഭാര്യയെ സഹായിക്കാനാഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്, ഭാര്ത്താക്കന്മാര് കിച്ചണില്‍ എത്തരുതേ എന്ന് ശഠിക്കുന്ന ഭാര്യമാര്‍, സുഹൃത്തിന് പാര പണിയണം എന്ന് ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ അങ്ങനെ മലയാളിയായി പിറന്ന എല്ലാവര്ക്കും (അല്ലാത്തവര്‍ക്കും പറ്റും) വളരേ എളുപ്പം പാകം ചെയ്യാവുന്ന ഒരു വിഭവമാണിത്.
ഒരു പുതിയ പാചക പരീക്ഷണം.
ഉപ്പുമാവ് ഉണ്ടാക്കൂ അഘോഷിക്കൂ...
തേങ്ങ വേണ്ടേ??????%##$&*
“ഠേ.............”
“ഉപ്പുമവ് ഉപ്പു പായസമായാല് ഞാന്‍ ഉത്തരവാദിയല്ല.“ ഇതാണു ശരി.
പിന്നെ കരിവേപ്പില ആരും അരിഞ്ഞിടല്ലേ. അതു ഇത്തിരിതെറ്റിപ്പോയതാ :) ക്ഷമീര് :)
കൊള്ളാം.
-സുല്‍
മോഡിഫിക്കേഷന്‍സ് വരുത്തിക്കഴിഞ്ഞുള്ള വിഭവത്തിനെ നമുക്ക് ‘റവ ബിരിയാണി’ എന്ന് അച്ചടി ഭാഷയിലും ‘റെവെര്യാണി’ എന്ന് കൊളാക്കീട്ടും വിളിക്കാം :)
കൊള്ളാം... കൊള്ളാം... ശമ്പളം വാങ്ങിക്കുന്ന ദിവസം അടുത്തിട്ടും പണിയൊന്നുമില്ലാ അല്ലേ :)
ഓ.ടോ:
രണ്ട് പോസ്റ്റും കൂടെ ഇട്ടാലേ ഈ മസത്തെ ശമ്പളം തരൂന്നാ ബോസ്സിന്റെ നെലപാട്!
അഗ്രുന്റെ ഉപ്പുമാവ് തൊണ്ടേന്നെറങ്ങീല...
അപ്പോഴേക്കും ദാ വരുന്നു അടുത്ത ഉപ്പുമാവ്...
ഉപ്പുമാവ് ബൂലോഗ ട്രെന്റാണോ? :)
-സുല്‍
എത്ര വ്യത്യസ്തമായ വിഭവം? ആഹ ഹാ.. :-)
എന്റെ പൊന്നു ഇത്തിരീ.. ഉപ്പുമാവു കഴിച്ചു കഴിച്ചു അതു കണ്ടാല്‍ തന്നെ ഓടുന്ന പരുവമായി നില്‍ക്കുമ്പൊഴാ അതു കഴിച്ച് ആഘോഷിക്കാന്‍ ! വല്ല ബിരിയാണിയോ ചിക്കന്‍ 65 ഓ ഒക്കെ ഉണ്ടാക്കുന്നതു എഴുതിയാല്‍ വായിച്ചെങ്കിലും വെള്ളമിറക്കായിരുന്നു.
ഡിങ്കനീ ഇസ്കൂളിലും പഠിക്കണ്ട അവിടുത്തേ ഉപ്പ്മാവും വേണ്ട :) വേറേ വല്ല ഐറ്റംസും ഇറക്ക് ഇത്തിരീ. റവ എന്ന സാദനം (കേസരി ഒഴിച്ച്) എനിക്ക് കണ്ണിന് നേരെ പൊയിട്ട് 45ഡിഗ്രിയില്‍ ചെരിഞ്ഞ് കാണണത് വരെ കലിയാ
:)
പാവം ഇത്തിരി. ഇത് തന്നെ തിന്ന് തിന്ന് മടുത്തപ്പൊ എന്നാപ്പിന്നെ എല്ലാ ബ്ലോഗേഴ്സും ഇതൊന്ന് അനുഭവിക്കട്ടെ എന്ന് കരുതി ഇട്ടതാവും. ഹഹഹ
Post a Comment