Thursday, January 03, 2008

ഉരുളക്കിഴങ്ങ്‌ മുളകിട്ടത്‌

(അമ്മ ഉണ്ടാക്കിത്തരുന്ന പച്ചക്കറി ഐറ്റംസില്‍,ഞാന്‍ ആസ്വദിച്ച്‌ കഴിക്കുന്നത്‌. നല്ല മട്ടയരിച്ചോറിണ്റ്റെ ഒപ്പം,യെവനും,കട്ടത്തൈരും,കടുമാങ്ങ ഉപ്പിലിട്ടതും കൂടിയുണ്ടെങ്കില്‍...ഭേഷ്‌... ഭേഷ്‌)
ചേരുവകള്‍:-
1)ഉരുളക്കിഴങ്ങ്‌ പുഴുങ്ങിയെടുത്തത്‌-5 എണ്ണം (വലുത്‌)
2)വെളിച്ചെണ്ണ - 2 1/2 ടേ. സ്പൂണ്‍
3)സവാള അരച്ചത്‌- 1 1/2 ടേ. സ്പൂണ്‍
4)മുളകുപൊടി -൩/൪ ടേ. സ്പൂണ്‍
5)ഉപ്പ്‌-പാകത്തിന്‌
ഉണ്ടാക്കുന്ന വിധം
1)പുഴുങ്ങിയ ഉരുളകിഴങ്ങ്‌ ഉടച്ചെടുക്കുക.(ഉട എന്നു വെച്ചാല്‍ ഒരു മീഡിയം ഉട.അത്യാവശ്യം കഷ്നങ്ങല്‍ വേണം. ഇല്ലെങ്കില്‍ സംഗതിക്ക്‌ ഒരു ഗുമ്മ്ണ്ടാവില്ല്യാ)
2)ഉടച്ചെടുത്ത ഉരുളക്കിഴങ്ങില്‍ ഉള്ളി അരച്ചതും,മുളകുപൊടിയും തിരുമ്മുക. (ബോസ്സിണ്റ്റെ മുഖത്താണ്‌ തിരുമ്മുന്നതെന്ന്‌ സങ്കല്‍പ്പിച്ചാല്‍ മതി,തിരുമ്മലിനൊരു സുഖം-ണ്ടാവും)
3)ചീനച്ചട്ടി/പ്രഷര്‍പാന്‍ അടുപത്ത്‌ വെച്ച്‌ ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച്‌,ഉള്ളിയും,മുളകും തിരുമ്മിയ ഉരുളക്കിഴങ്ങ്‌ അതിലേക്ക്‌ തട്ടുക.
4)പാകത്തിന്‌ ഉപ്പും വിതറി,ഇളക്കലോടിളക്കല്‍,ഇളക്കലോടിളക്കല്‍.
5)സംഭവം പാത്രത്തീന്ന്‌ വിട്ടു വരുന്ന ഒരു അവസ്ഥാവിശേഷമാവുമ്പോള്‍. ഇറക്കിവെയ്ക്കുക
6)Serve Hot (ഹോട്ടിനോടൊപ്പവും സെര്‍വ്‌ ചെയ്യാം)

2 comments:

അതുല്യ said...

ശ്ശ്ശ്ശോ ഉരുക്കിഴങ്ങെന്നാലെനിക്ക് കുലദൈവം പോലെയാ. എന്നും ഉണ്ടാവും, ഉണ്ടാക്കും, ഉണ്ണും. പക്ഷെ പാവം ഞാന്‍ പറഞത് നോക്കുമ്പോ, ഇത് കട്ടയായിട്ട് ഒരു സാധനം പോലയെണ്ടല്ലോ? കുറെ കഴിയുമ്പോ ബാര്‍ സോപ്പ് പോലാവൂല്ലേ? ഇങ്ങനെ ചെയ്ത് നോക്കു.
ഉരുളക്കിഴങ് തീരെ പൊടി ക്യൂബായിട്ട് (അളക്കാനൊന്നും പോണ്ട) അരിഞിട്ട് ഇതിലേയ്ക് നല്ലോണ്ണം വെള്ളം, (ഒപ്പതിനോപ്പം വെള്ളം) ഒഴിച്ച്, ഉപ്പും മഞപൊടീം കരിവേപ്പിലേം പച്ചമുളകും ഇട്ട് വേവിയ്കുക. എന്നിട്ട് ഇതിലേയ്ക് ഉള്ളീം മുളകും മൊരിയിച്ച് (വെളിച്ചണ്ണെയില്‍) ഒഴിച്ച് ഇളക്കു. നല്ല ഗ്രേവി കൂട്ടാനുമാവും, നല്ല രുചീമുണ്ടാവും. അരിയലില്‍ ആണു ടേസ്റ്റ് ഇതിന്റെ.

ശ്രീവല്ലഭന്‍. said...

ദേ ലിപ്പഴാ ലിത് കണ്ടെ.
എനിക്കും ഉരുളക്കിഴങ്ങേന്നു വച്ചാല്‍ ജീവന്‍റെ ജീവന്‍. ഒറ്റക്കിവിടെ ഇരുന്നു ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി (ഉപ്പേരി) ചോറും കൂട്ടി കഴിച്ചതെയുള്ളു. ഇതു നേരത്തെ കണ്ടില്ലല്ലോ...
അമ്മയുടെ പാചകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി.

ഒരു ഉരുളക്കിഴങ്ങു ഫാന്‍