Thursday, January 04, 2007

ഇറച്ചിക്കറി മണ്‍ചട്ടിയില്‍...!

വേണ്ടുന്ന ചേരുവകള്‍

ആട്ടിറച്ചി/ മാട്ടിറച്ചി - 1 കിലോ (ചെറിയ കക്ഷണങ്ങളാക്കിയത്)

എള്ളെണ്ണ - അര‍ കപ്പ്

വെളുത്തുള്ളി - 6 എണ്ണം
ഇഞ്ചി - ഒരു കക്ഷണം

സബോള - 4 എണ്ണം

പച്ചമുളക് - 5 എണ്ണം
വേപ്പെല - രണ്ട് തണ്ട്

ഗ്രാമ്പൂ - 4 എണ്ണം
പട്ട - ഒരു കക്ഷണം
ഏലക്കായ് - 4 എണ്ണം
പെരുംഞ്ചീരകം - 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - മുക്കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - 4 ടീസ്പൂണ്‍
കുരുമുളക് പൊടി - മുക്കാല്‍ ടീസ്പൂണ്‍

തക്കാളി - 2 എണ്ണം

ഉപ്പ്
വെള്ളം - 2 കപ്പ്
മല്ലിച്ചെപ്പ്


പാകം ചെയ്യുന്ന വിധം

മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം നന്നേ ചെറുതായി കൊത്തിയരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് നെടുകേ കീറിയതും വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഗ്രാമ്പൂ, പട്ട, ഏലക്കയ്, പെരുംഞ്ചീരകം എന്നിവ ചേര്‍ക്കുക. അതിന് ശേഷം ഇറച്ചി ചേര്‍ത്ത് പത്ത് മിനിറ്റോളം വഴറ്റുക. പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് 5 മിനിറ്റോളം വഴറ്റുക. പിന്നീട് തക്കാളി അരിഞ്ഞുവെച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയതിന് ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് മൂടിവെച്ച് ഇടത്തരം തീയ്യില്‍ വേവിക്കുക. കറി, താത്പര്യത്തിനനുസരിച്ച് ചാറോടേയോ കുറുക്കിയെടുക്കുകയോ ചെയ്യാം. മല്ലിയില തൂവി ഉപയോഗിക്കാം. കുക്കറില്‍ പാകം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് മണ്‍ചട്ടിക്ക് പകരം കുക്കര്‍ ഉപയോഗിക്കാം.

7 comments:

വിചാരം said...

അഗ്രജാ നിന്‍റെ ഇറച്ചി കറി ഞാന്‍ രുചിച്ച് നോക്കി ട്ടൊ നല്ല രുചിയാ .. മണ്‍ചട്ടിയിലായ്യതുകൊണ്ട് അതിനൊരു പ്രത്യേക രുചി
ഉഷാറായിട്ടുണ്ട് ട്ടോ

സുല്‍ |Sul said...

അഗ്രു :) ഇത് ഞമ്മ അന്ന് ബന്ന് കയിച്ചതല്ലേ. ഉഗ്രന്‍.

കഴിഞ്ഞ വെള്ളിയാഴ്ച ഞാനും ഒരു പരീക്ഷണം നടത്തി. നെയ്ചോറിന്റെ കൂടെ നല്ല ഗോംബിനേഷന്‍ ഐറ്റം ആണ് ഇത്.

ഞാന്‍ A ഒരു സര്‍ട്ടിഫികറ്റ് തരാം. പ്ലസ് പിന്നെതരാം.

മുസ്തഫ|musthapha said...

ധൈര്യമുണ്ടെങ്കില്‍ യാഹൂക്കാര്‍ എന്‍റെ ഈ ഇറച്ചിക്കറിയൊന്ന് തൊട്ടു നോക്കട്ടെ, അപ്പോ അറിയാം വിവരം :)

Unknown said...

ധൈര്യമുണ്ടെങ്കില്‍ യാഹൂക്കാര്‍ എന്‍റെ ഈ ഇറച്ചിക്കറിയൊന്ന് തൊട്ടു നോക്കട്ടെ, അപ്പോ അറിയാം വിവരം :)

അഗ്രജേട്ടാ,
തൊട്ട് നോക്കുകയല്ല. തൊട്ട് നക്കട്ടെ എന്നാണ്. അപ്പോഴല്ലെ വിവരമറിയുക. (ഞാനും യാഹുവും ഒളിവിലാണ്)

ഓടോ:യാഹൂ എന്നത് ബൂലോഗത്ത് തെറിവാക്കാണോ? :-)

asdfasdf asfdasdf said...

യാഹുവിന്റെ മണ്‍ചട്ടിയിലിട്ട് മസാലയില്‍ വറുത്തെടുക്കാന്‍ തന്നെയാണ് പരിപാടി അല്ലേ....

sandoz said...

എങ്കില്‍ യാഹു വിവരം അറിയും........ അടുത്ത പതിനാറിനു യാഹുവിന്റെ സഞ്ചയനം......
തൊട്ടു നോക്കിയാല്‍ അല്ലാട്ടോ....

നക്കി നോക്കിയാ......

പാചകം അഗ്രു വകയാ........

heyblogger said...

Add a photo to spice the recipe