Saturday, March 21, 2009

ചക്ക തോരന്‍

1)ഇടിയന്‍ ചക്ക കഷണങ്ങള്‍ ആക്കിയതു- ഒരു ചെറിയ ചക്കയുടെതു
-ഇതു അല്പം വെളിച്ചെണ്ണ, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവിച്ചു, പതുക്കെ ചതച്ചു മാറ്റിവെയ്ക്കുക...

2) വെളിച്ചെണ്ണ-2സ്പൂണ്‍
കടുകു-1സ്പൂണ്‍
പച്ചമുളകു ചെറുതായി വട്ടത്തില്‍ അരിഞ്ഞതു-5 എണ്ണം
വറ്റല്‍ മുളക്-4-5 എണ്ണം രണ്ടാക്കിയതു
കറിവേപ്പില-2തണ്ടു
ഉഴുന്നുപരിപ്പു-1റ്റീസ്പൂണ്‍
നാളികേരം ചിരകിയതു- 1.5 കപ്പ് (മിക്സിയില്‍ ഇട്ടു ഒന്നു ചതച്ചു എടുക്കുക, അപ്പോള്‍ ഒരുപോലെ മൂത്തു കിട്ടും)

വെളിച്ചെണ്ണ ഒഴിച്ചു ചൂടായല്‍ കടുകു ഇടുക, കടുകു പൊട്ടി കഴിയുമ്പോളേക്കും ഉഴുന്നുപരിപ്പു, പച്ചമുളകു,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് അതിലേക്കു നാളികേരവും ഇട്ടു നല്ല സ്വര്‍ണ്ണനിറമാകുന്നതു വരെ മൂപ്പിച്ചു, വേവിച്ചു ചതച്ചു വെച്ചിരിക്കുന്ന ചക്കയും ചെര്‍ത്തു ഉലര്‍ത്തി എടുക്കുക....



ഏകദേശം ഇങ്ങനെ ഒക്കെ ഉണ്ടാകും....