ഉച്ചയൂണിന്, അല്ലെങ്കില്‍ ഉച്ചക്കഞ്ഞിക്കുള്ള ഒരു സൂപ്പര്‍ ഐറ്റമാണ് ഞാന്‍ ആദ്യമായി നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്, ഇതിനുള്ള വേദി ഒരുക്കിത്തന്ന കുറുമാന്‍ ചേട്ടനോടും,കുട്ടന്മേനോന്‍ ചേട്ടനോടുമുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചുകൊള്ളട്ടെ....
ഉച്ചയൂണിന് വെറൈറ്റി ഐറ്റംസ് ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇത്,നിങ്ങള്‍ക്കുള്ളതാണ്...നിങ്ങള്‍ക്ക് മാത്രമുള്ളതാണ്.....
ഏതാനും സ്റ്റെപ്പുകളിലൂടെ ഈ സാധനം ഇതാ നിങ്ങളുടെ ഊണ്‍മേശയിലേക്ക്
1) ഒരു പരന്ന ചെറിയ പാത്രം എടുക്കുക
2)കുരു കളഞ്ഞ വാളന്‍ പുളി ആ പാത്രത്തില്‍ എടുക്കുക
3)ഒരു ടീസ്പൂണ്‍ മുളകുപൊടി അതേ പാത്രത്തിന്റെ വേറൊരു വശത്തെടുക്കുക
4)ഒരു നുള്ള് ഉപ്പ് അതേ പാത്രത്തില്‍ത്തന്നെ എടുക്കുക
5) അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ഈ സാധനങ്ങളെല്ലാം വൃത്തിയായി കഴുകിയ നിങ്ങളുടെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക
ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ രുചികരമായ തോന്ന്യാസ ചമ്മന്തി തയ്യാറായിരിക്കുന്നു. ഈ ചമ്മന്തി കൂട്ടി ഊണ് കഴിച്ച ശേഷം നിങ്ങള്‍ ഇങ്ങനെ പറയും
തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം
Showing posts with label തോന്ന്യാസപാചകങ്ങള്‍. Show all posts
Showing posts with label തോന്ന്യാസപാചകങ്ങള്‍. Show all posts
Wednesday, April 02, 2008
തോന്ന്യാസ ചമ്മന്തി
Subscribe to:
Posts (Atom)
