1)ഇടിയന്‍ ചക്ക കഷണങ്ങള്‍ ആക്കിയതു- ഒരു ചെറിയ ചക്കയുടെതു
-ഇതു അല്പം വെളിച്ചെണ്ണ, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവിച്ചു, പതുക്കെ ചതച്ചു മാറ്റിവെയ്ക്കുക...
2) വെളിച്ചെണ്ണ-2സ്പൂണ്‍
കടുകു-1സ്പൂണ്‍
പച്ചമുളകു ചെറുതായി വട്ടത്തില്‍ അരിഞ്ഞതു-5 എണ്ണം
വറ്റല്‍ മുളക്-4-5 എണ്ണം രണ്ടാക്കിയതു
കറിവേപ്പില-2തണ്ടു
ഉഴുന്നുപരിപ്പു-1റ്റീസ്പൂണ്‍
നാളികേരം ചിരകിയതു- 1.5 കപ്പ് (മിക്സിയില്‍ ഇട്ടു ഒന്നു ചതച്ചു എടുക്കുക, അപ്പോള്‍ ഒരുപോലെ മൂത്തു കിട്ടും)
വെളിച്ചെണ്ണ ഒഴിച്ചു ചൂടായല്‍ കടുകു ഇടുക, കടുകു പൊട്ടി കഴിയുമ്പോളേക്കും ഉഴുന്നുപരിപ്പു, പച്ചമുളകു,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് അതിലേക്കു നാളികേരവും ഇട്ടു നല്ല സ്വര്‍ണ്ണനിറമാകുന്നതു വരെ മൂപ്പിച്ചു, വേവിച്ചു ചതച്ചു വെച്ചിരിക്കുന്ന ചക്കയും ചെര്‍ത്തു ഉലര്‍ത്തി എടുക്കുക....
Saturday, March 21, 2009
ചക്ക തോരന്‍
Friday, December 19, 2008
☆ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆
☆☆☆☆☆☆ ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆☆☆☆☆☆
1. ബട്ടര്‍ 500 ഗ്രാം
2 . പഞ്ചസാര 500 ഗ്രാം
3. മൈദ 500ഗ്രാം
4. ബേക്കിങ്ങ് പൌഡര്‍ 25 ഗ്രാം
5, കുരുവില്ലാത്ത കറുത്ത ഉണക്ക മുന്തിരി 500 ഗ്രാം
6. കുരു നീക്കിയ ഈന്തപ്പഴം 500 ഗ്രാം
7, ഓറഞ്ച് തൊലി 50 ഗ്രാം
8. ജാതിക്കായ് 2 ഗ്രാം
9. ഗ്രാമ്പ് 8
10. ഏലക്കയ് 8
11 വാനിലാ എസ്സന്‍സ് 2 റ്റീസ്‌പൂണ്‍
12 പഞ്ചസാരാ കരിച്ചത് 100ഗ്രാം
13 വെള്ളം 1 കപ്പ്
14 വൈന്‍ 250 മില്ലി
15. മുട്ട ..8 ..[ തൂക്കം എടുക്കാം 500ഗ്രാം]
☆☆☆☆☆☆പാചക രീതി ☆☆☆☆☆☆
1) മുന്തിരി ഈന്തപ്പഴം ഇവ വെവ്വേറെ വൈനില്‍ കുതിര്‍ക്കുക.[2ദിവസം]
2) പഞ്ചസാരാ കരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് തണുപ്പിക്കുക.[ക്യാരമല്‍]
3) പഞ്ചസാരാ 500ഗ്രാം പൊടിക്കുക
4) മൈദയും ബേക്കിങ്ങ് പൌഡറും ചേര്‍ത്ത് അരിപ്പയില്‍ മൂന്ന് തവണ അരിച്ച് യോജിപ്പിക്കുക.
5) ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിക്കുക പതഞ്ഞ് പൊങ്ങും വരെ
ചെറിയ സ്പീടില്‍ ഇലക്‍ട്രിക് ബീറ്ററില്‍ അടിക്കാം
6) മുട്ട വെള്ളയും മഞ്ഞകരുവും വേറേ ആക്കി അടിക്കുക , മുട്ടയുടെ വെള്ള പതഞ്ഞു വരും.
ആദ്യം മുട്ടയുടെ മഞ്ഞയും, പിന്നെ വെള്ളയും പഞ്ചസാരമിശ്രിതത്തില്‍ പതിയെ യോജിപ്പിക്കുക
7) ഇതില്‍ ഗ്രാമ്പു , ഏലക്കയ്, ജാതിക്കായ് പൊടിയും, മൈദ, ബേക്കിങ്ങ് പൌഡറും യോജിപ്പിച്ചതും കുറെശ്ശേ ആയി ചേര്‍ക്കുക , വാനില എസ്സന്‍സ്, ക്യാരമല്‍ മിശ്രിതവും യോജിപ്പിക്കുക.
8) കുതിര്‍ത്തു വച്ച പഴങ്ങള്‍ വൈന്‍ ഇല്ലാതെ അരിച്ചെടുത്ത്
അല്പം മൈദയില്‍ തട്ടിയെടുക്കുക
[ ഇങ്ങനെ ചെയ്താല്‍ ബെയ്ക്ക് ചെയ്യുമ്പോല്‍ ഫ്രൂട്ട്സ് താഴ്ന്ന് പോകില്ല]
8) ട്രേകള്‍ ബട്ടറ് പുരട്ടി മൈദ ഒരു ചെറിയസ്പൂണ്‍ ഇട്ട് തട്ടി എടുക്കുക.
9) തയാറാക്കിയ മിശ്രിതം ട്രേയിലേക്ക് പതിയെ ഒഴിക്കുക
ചൂടാക്കിയിട്ടിരിക്കുന്ന ഒവനില്‍ വച്ച് ബെയ്ക്ക് ചെയ്യുക.
10) ഒവനില്‍ നിന്ന് പുറത്തെടുത്ത ശേഷം പഴങ്ങല്‍ കുതിര്‍ത്ത വൈന്‍ കെയ്ക്കിന്റെ മീതെ പുരട്ടുക
നന്നായി തണുത്ത ശേഷം മുറിച്ച് അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കുക
heat:- 150 degree C [350 degree F]
Time :- 1 hour 20 minutes
Monday, August 18, 2008
♥ ചെമ്മീന്‍ അച്ചാറ് ♥
ചെമ്മീന്‍ അച്ചാറ്
1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)
(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)
2.പച്ചമുളക്‍-----5എണ്ണം
ഇഞ്ചി ഒരു ചെറിയാ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 റ്റെബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍
പാകം ചെയ്യുന്നവിധം
1.വൃത്തി ആക്കിയാ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേകിച്ചു എടുക്കുക.
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക.
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,
4. 3 റ്റീസ്പൂണ്‍ എണ്ണാ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .
(ഒരു നുള്ളു പഞ്ചാര ചേര്‍ത്തോളു) എന്നിട്ട് എന്നെ മനസ്സില്‍ ഓര്‍ത്തിട്ട് തട്ടിക്കൊ.
Sunday, August 17, 2008
♥ ഒരു നാടന്‍ കോഴിക്കറീ♥

ഒരു നാടന്‍ കോഴിക്കറീ
1) കോഴി തൊലി നീക്കി ചെറിയ തുണ്ടാക്കുക ....[1 കിലൊ]
അതില്‍ രണ്ടു വലിയ സ്പൂണ്‍ തൈരും
അരസ്പൂണ്‍ കുരുമുളക് പൊടി
കാല്‍സ്‌പൂണ്‍ മഞ്ഞള്‍ പൊടി
മസല: കാല്‍ സ്‌പൂണ്‍
{ പെരും ജീരകം കറുവ ഏലക്കായ് ഗ്രാമ്പൂ പൊടിച്ചത്}
ഉപ്പ് ഇവ പുരട്ടി വയ്ക്കുക
2) സവോള ..1
വെളുത്തുള്ളി..3 അല്ലി
ഇഞ്ചി .. ഒരു ചെറിയ തുണ്ട്
3) മുളകു പൊടി ഒരു ചെറിയസ്‌പൂണ്‍
മല്ലിപോടി 2 ചെറിയ സ്‌പൂണ്‍
4) എണ്ണാ ഒരു വലിയ സ്പൂണ്‍
5) ഒന്നര കപ്പ് വെള്ളം
കറിവെപ്പിലഒരു കതിര്‍പ്പ്
പാചകം ചെയ്യും വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ് ചൂടാവുമ്പോള്‍
രണ്ടാമത്തെ ചേരുവ ഇട്ട് വഴറ്റുക തീയ് കുറയ്ക്കുക
അതില്‍ മുളകുപോടിയും മല്ലിപൊടിയും ഇളക്കുകാ
ചെറുതായി മൂക്കുമ്പോള്‍ ഇറക്കുക മിക്സിയില്‍ ഇട്ട്
ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക
ഇനി ഈ അരപ്പും കോഴികഷ്ണത്തില്‍ ചേര്‍ത്ത്
ബാക്കി വെള്ളവും ഒഴിച്ചു അടുപ്പില്‍ വച്ചു തിളച്ചു
കഴിഞ്ഞാല്‍ അടച്ചു ചെറുതീയില്‍ വേകിക്കുക
ഇറക്കും മുന്നെ കാല്‍ റ്റീസ്പൂണ്‍ പൊടിച്ച മസാലകൂട്ടും കറിവേപ്പിലയും ഇടുക
"ഒരു അരസ്പൂണ്‍ പഞ്ചസാരയും!":)
