Friday, April 13, 2007

തക്കാളി പൊട്ടിക്കല്‍സ്

കൈപ്പുണ്ണ്യം പോസ്റ്റും പുലികള്‍ക്കിടയില്‍ പാവം ഞാന്‍ ഈ തക്കാളി ഒന്നു പൊട്ടിച്ചോട്ടേ..
ഇത് ഉള്ളീം മുളകും പൊട്ടിക്കുന്നതു പോലെ സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ ആയ ഒരു തൊട്ടുകൂട്ടാന്‍!
നേരേ പോയി ഫ്രിഡ്ജ് തുറക്കൂ.സാമാന്യം വലിയ ഒരു തക്കാളി എടുത്ത് നന്നായി കഴുകൂ.
ഇനി മെയിന്‍ ആയുധം കയ്യിലെടുക്കൂ.തക്കാളി കുരുകുരാ നുറുക്കൂ.[എന്തോന്നീ കുരുകുരാ എന്നാണോ-അതായത് രണ്ടിഞ്ജു കനം,ഒരിഞ്ജു നീളം-അളവ് ലവലേശം മാറരുത്.അല്ല പിന്നെ!]
ഇനി നമുക്ക് ആക്രമണം ഒരു സവാളയുടെ പുറത്തോട്ടാവാം..തൊലി കളഞ്ഞ് അതും കട്ട്..കുരുകുരാ തന്നെ.ഇനി പോയി രണ്ട് പച്ചമുളകെടുക്കൂ..കഴുകാന്‍ ഇനി പ്രത്യേകം പറയണോ??!
ചെറുതായരിഞ്ഞ പച്ചമുളകും,സവാളയും,തക്കാളിയും ഉപ്പിട്ട് ഇളക്കൂ.
ഇനി ആ സ്പൂണ്‍ അങ്ങ് മാറ്റി വെച്ച് കൈ പുറത്തേക്കെടുക്കാം.നന്നായി ഞെരടി യോജിപ്പിക്കൂ.
ഇനി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഞെരടൂ...
അസ്സല്‍ തക്കാളി പൊട്ടിക്കല്‍സ് റെഡി!! കഞ്ഞിയോടോ,ചോറിനോടോ ഒപ്പം തൊട്ടുകൂട്ടാം.

കടപ്പാട്-കുക്കറില്‍ കഞ്ഞിപോലും വെക്കാന്‍ അറിയാത്ത മാന്യ പിതാശ്രീ ..പാചകതക്കാളിശ്രീ.
{മൈ പിതാ ആകെ ഉണ്ടാക്കുന്ന കറി..എന്നിരുന്നാലും അതിന്റെ സ്വാദ് ഇപ്പോളും നാവിന്‍ തുമ്പില്‍}

9 comments:

എന്റെ കിറുക്കുകള്‍ ..! said...

കൈപ്പുണ്യം പോസ്റ്റും പുലികളേ..ഈ ദമയന്തി ഒന്ന് കന്നിപോസ്റ്റിയിട്ടുണ്ടേ..
ധൈര്യമുള്ളവര്‍ക്കൊക്കെ പരീക്ഷിക്കാം.

കരീം മാഷ്‌ said...

ഇതുണ്ടാക്കാന്‍ അടുക്കളയിലേ കയറണ്ടാല്ലേ!
കൊള്ളാം.
വല്ലപ്പോഴും മടിപിടിച്ചിരിക്കുമ്പോള്‍ ധൃതിയിലൊന്നുണ്ടാക്കാന്‍.

SAJAN | സാജന്‍ said...

ഒന്നുണ്ടാക്കി നോക്കീട്ട്.. കാര്യമായ അഭിപ്രായം പറയാം.. കേട്ടിട്ട് വളരെ എളുപ്പമാണല്ലോ!

കുറുമാന്‍ said...

കിറുക്കിക്ക് നളപാചകത്തിലേക്ക് സ്വാഗതം. ഇതിന് തക്കാളി പൊട്ടിക്കല്‍സ് എന്നതിലും ചേരുന്ന പേര് തക്കാളി ഉടക്കല്‍സ് എന്നാണ്. എന്തായാലും സ്വാദുണ്ടാകൂം എന്നുറപ്പ്. ഇനി അഗ്നിപരീക്ഷ (അടുപ്പത്തു വെച്ചു വേവിക്കേണ്ട )എന്തേലും പോസ്റ്റ് ചെയ്യൂ. ഞങ്ങള്‍ അഗ്നി പരീക്ഷ നടത്തട്ട..

sandoz said...

കൊള്ളാം..കൊള്ളാം......

എല്ലാം ചേര്‍ത്ത്‌ കൈ ഉപയോഗിച്ച്‌ ഞരടിയതിനു ശേഷം ഒരു കാര്യം വിട്ടു പോയല്ലോ.......
ആ കൈവിരലുകള്‍ കണ്ണിലും ചേര്‍ത്ത്‌ തിരുമ്മണം എന്ന്....
ഹാവൂ....
എന്ത്‌ സുഖമായിരിക്കും....
.ഓര്‍ത്തപ്പോള്‍ തന്നെ കണ്ണില്‍ വെള്ളം വന്നു......

വിചാരം said...

കുറുമാ ഈ പൊട്ടിക്കല്‍‍സ് അഥവാ തിരുമല്‍, ഉടക്കല്‍‍സ് എന്തുമാവട്ടെ നിനക്ക് ഉപകരിക്കും ഒന്ന് തൊട്ടുക്കൂട്ടാനൊന്നും കിട്ടിയില്ലെങ്കില്‍ ഇതാവല്ലോ
എന്‍റെ കിറുക്കാ മസ്‍രികളുടെ(ഈജിപ്ഷ്യന്‍സ്) താമസിച്ചിട്ടുണ്ട് അല്ലേ അവരുടെ ഇഷ്ടപരിപ്പാടിയ ഇത് ...ഇത്നൈന്‍ തൊമാത്തൊ, വഹദ് ബൊസാള്‍ വഹദ് ഫില്‍ഫില്‍ സവാ സവാ .. ഹായ് ഹായ്

kaithamullu - കൈതമുള്ള് said...

ഈ സാധനം ചുട്ട ഒരു പഞ്ചാബി പപ്പടത്തിന്റെ മീതെ വച്ചാണല്ലോ ന്റെ ഭഗോതീ, ആ ഹോട്ട്‌‌‌ല്‍‍കാരന്‍ ഇന്നാളെന്നെ 7 ദിര്‍ഹാംസ് പറ്റിച്ചത്.

ശ്രീ said...
This comment has been removed by the author.
ശ്രീ said...

അതൊന്നു പരീക്ഷിക്കണമല്ലോ....
(ദൈവമേ...വിഷു ആയിട്ട് ഇതു പരീക്ഷിച്ച് “കൈനീട്ടം“ മേടിക്കേണ്ടി വരുമോ?)

:)