Monday, October 08, 2007

കിണ്ണത്തപ്പം

അരിപ്പൊടി-2 കപ്പ്
ശര്‍ക്കര-3 എണ്ണം
തേങ്ങ-ഒരു മുറി
ഏലക്കായ പൊടിച്ചത്-ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത്-ഒരു നുള്ള്
ഉപ്പ്-കുറച്ച്

പാകം ചെയ്യുന്ന വിധം

കുറച്ച് വെള്ളം ചൂടാക്കി തിളച്ചു വരുമ്പോള്‍ ശര്‍ക്കര അതിലിട്ട് ഉരുക്കി അരിച്ചെടുക്കുക.ഒരു മുറി തേങ്ങ ചിരകി അല്പ്പം വെള്ളം ചെര്‍ത്ത് പാലെടുക്കുക.ശര്‍ക്കരപ്പാനിയും തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക.കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക.ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.

(ലൈലത്തുല്‍ ഖദര്‍ കാത്തിരിക്കുന്ന ഈ പുണ്യ ദിവസങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളും പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ)

18 comments:

വല്യമ്മായി said...

റംസാനിലും മറ്റ് വിശേഷാവസരങ്ങളിലും ഉണ്ടാക്കുന്ന ഒരു നാടന്‍ പലഹാരം-കിണ്ണത്തപ്പം.

അനിലന്‍ said...

അന്വേഷിച്ചു നടക്കുകയായിരുന്നു കിണ്ണത്തപ്പത്തിന്റെ റെസീപ്പി. ഇവിടെ വാങ്ങാന്‍ കിട്ടുന്ന പത്തിരിപ്പൊടി പറ്റുമോ? അരിപ്പൊടിയുടേയും ശര്‍ക്കരയുടേയും അളവില്‍ ചെറുയ ആശയക്കുഴപ്പമുണ്ട്.

വല്യമ്മായി said...

അരിപ്പൊടിയിലെ അളവില്‍ വന്ന് പിശക് തിരുത്തിയിട്ടുണ്ട്.ഒരോരുത്തവര്‍ക്കും വേണ്ട മധുരത്തിനനുസരിച്ച് ശര്‍ക്കരയുടെ അളവ് കൂട്ടാം

ശ്രീ said...

:)

അനിലന്‍ said...

ഇവിടെ വാങ്ങാന്‍ കിട്ടുന്ന പത്തിരിപ്പൊടി പറ്റുമോ?

കുറുമാന്‍ said...

ഹായ് കിണ്ണത്തപ്പം........ഇത് പരീക്ഷിക്കണം.

വല്യമ്മായി said...

പത്തിരിപ്പൊടി മതി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതിലു അല്പം പരിപ്പോ (ഏതോ ടൈപ്പ്)തേങ്ങാക്കൊത്തോ മറ്റോ ഇത്തിരി അവിടേം ഇവിടെം കടിക്കാനായി മിക്സ് ചെയ്യൂലെ?

കുട്ടിച്ചാത്തന്‍ തൃശൂര്‍ മീറ്റിനു കണ്ണൂരീന്നേ പൊക്കിക്കൊണ്ടു വന്നത് ഇതെ സാധനം തന്നെ അതിനെ ആരെടാ കറുത്താലുവാന്ന് വിളിച്ച് അന്ന് കളിയാക്കിയത്?

KuttanMenon said...

വേഷ ഭൂഷാതികളായി ചിലര്‍ ഒണക്ക മുന്തിരിയും അണ്ടിപ്പരിപ്പും മുകളില്‍ വിതറാറുണ്ട്റ്റ്, നല്ല ജീരകം ചേര്‍ക്കാതെയും ഉണ്ടാക്കാറുണ്ട്.
അരിപ്പൊടിയും വറുത്ത റവയും സമാസമം ചേര്‍ത്തും ഉണ്ടാക്കി കണ്ടിട്ടുണ്ട്.
പുണ്യമാസത്തില്‍ ഉണ്ടാക്കുന്ന മറ്റു വിഭവങ്ങളും ഇവിടെ പ്രതീക്ഷിക്കുന്നു.

കുഞ്ഞന്‍ said...

ഹായ് വായില്‍ വെള്ളമൂറുന്നു..!

കരീം മാഷ്‌ said...

ഇതു വേവാ‍യതു എങ്ങനെ മനസ്സിലാക്കാം. സുമാര്‍ എത്ര മിനിട്ടു ചൂടാക്കേണ്ടി വരും അതിന്റെ ഉള്‍ഭാഗം വേവാന്‍?

അനംഗാരി said...

കിണ്ണത്തപ്പം താ താ..

വല്യമ്മായി said...

പത്തിരിപ്പൊടി കൊണ്ട് ഞാനും പരീക്ഷിച്ചു കിണ്ണത്തപ്പം.പൊടി മയം കൂടിയതിനാല്‍ ഉമ്മ ഉണ്ടാക്കിയിരുന്ന അത്ര രുചി തോന്നിയില്ല.കുട്ടന്മേനോന്‍ പറഞ്ഞ പോലെ റവയോ അല്ലെങ്കില്‍ തരിയുള്ള പൊടിയോ ഉപയോഗിച്ചാല്‍ ഇതു പരിഹരിക്കാം.

വേവാനെടുകുന്ന സമയം മാവിന്റെ കട്ടിയേയും എത്ര കനത്തിലാണ് അത് പാത്രത്തൊലിഴിച്ചത് എന്നതിനേയും ആശ്രയിച്ചിരിക്കുന്നു.കുക്കറില്‍ സധാരണ കിണ്ണത്തില്‍ 15 മിനിട്ട് വെയിറ്റിടാതെ ആവി കയറ്റിയാല്‍ മതി.തുറന്നതിനു ശേഷം വേവിനെ കുറിച്ച് സംശയമുണ്ടെങ്കില്‍ ഒരു ടൂത്ത് പിക്ക് അതില്‍ കുത്തിയിറക്കി തിരിച്ചെടുക്കുക.അതില്‍ മാവ് പറ്റിപ്പിടിച്ചിട്ടില്ലെങ്കില്‍ വെന്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അനിലന്‍ said...

പുട്ടുപൊടിയായാലോ? തരിയുണ്ടാവില്ലേ?

വല്യമ്മായി said...

പുട്ടുപൊടി പരീക്ഷിക്കാം.തരി കൂടുതല്‍ ഇല്ലെങ്കില്‍.അല്ലെങ്കില്‍ പത്തിരി പ്പൊടിയുടെ മൂന്നിലൊരു ഭാഗം പുട്ടുപൊടി ചേര്‍ത്ത് ഉണ്ടാക്കാം.

ചക്കര said...

:)

Jayakeralam said...

Kollam Kollam ...Kinnathappam
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.

സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems

ഭൂമിപുത്രി said...

കിണ്ണത്തപ്പം കടാലാസിലേക്കു വിളമ്പിയെടുക്കുന്നുണ്ട് കേട്ടൊ