Thursday, December 14, 2006

പനീര്‍ പാലക്ക് - Chees with Spinach-ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാം


ഇതുണ്ടാക്കാന്‍ ഇത്തിരി സമയം മിനക്കടെത്തണം
നമ്മുക്കാദ്യം പനീര്‍ (ചീസ്) ഉണ്ടാക്കണം
രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)

ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം

സവാള രണ്ട്
ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്
വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്
പച്ചമുളക് 10 എണ്ണം
തക്കാളി വലുത് ഒന്ന്
മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ½ ടീ സ്പൂണ്‍
ഗരം മസാല പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉലുവ ½ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്

ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള+ മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം .... പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും

6 comments:

വിചാരം said...

ഒരു വെജിറ്റേറിയന്‍ സ്റ്റാര്‍ ഡിഷ്
വരൂ രുചി നോക്കൂ

അഗ്രജന്‍ said...

ഇത്രേം മിനക്കെടാന്‍ വയ്യ :)

കിട്ടിയാല്‍ കഴിക്കാം.

ചക്കര said...

പനീറ് എണ്ണയില്‍ മൊരിക്കുമ്പോള്‍ പൊടിഞ്ഞ് പോകുന്നു..വാട്ടുഡൂ?

വിചാരം said...

ചക്കരേ...
പനീര്‍ ഉണ്ടാക്കുമ്പോള്‍ നല്ല തോര്‍ത്ത് രണ്ടായി മടക്കി അതില്‍ പൊട്ടിയ പാലൊഴിച്ച് അതിശക്തമായി തന്നെ പിഴിഞ്ഞിടുക്കണം ആ ബലത്തോടെ തന്നെ മുറുകെ കിഴിയായി കെട്ടണം എങ്കിലേ പനീര്‍ ദൃഢമാകൂ ... ദൃഢമായി കെട്ടിയില്ലെങ്കില്‍ ലൂസാവും പനീര്‍ ഉറപ്പില്ലാതാവും പൊടിയുകയും ചെയ്യും .. പിന്നെ മാര്‍ക്കറ്റില്‍ വാങ്ങാനും കിട്ടും ചിത്രത്തിലേത് പോലെ ...

വിചാരം said...

ചക്കരേ..
ഇപ്പോള്‍ ഉണ്ടാക്കിയ പനീര്‍ പൊടിയുന്നുണ്ടെങ്കില്‍ ഇത്തിരി കോണ്‍‍ഫ്ലവറും മുട്ടയുടെ വെള്ളകരുവും ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി അതില്‍ പനീര്‍ മുക്കിയെടുത്ത് പൊരിച്ചാല്‍ പനീര്‍ പൊടിയാതെ കിട്ടും
പ്രത്യേകം ഡീപ് ഫ്രൈ ചെയ്യണം കേട്ടോ

Anonymous said...

I ve doubt ,is this palak is spl
cheera..any cheera can be used?
priyamvada