Wednesday, January 24, 2007

തൊട്ട് സേവിക്കുവാന്‍...

(2 പേര്‍ക്കു തൊട്ടു സേവിക്കുവാന്‍)

കോഴി 500 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്
* മല്ലിപ്പൊടി, മുളക്‌പൊടി, അയമോദകം കാല്‍ ടീസ്പൂണ്‍ വീതം

* ഇഞ്ചി ഒരിഞ്ച് നീളത്തില്‍
* വെളുത്തുള്ളി അഞ്ച് അല്ലി
* പച്ച കുരുമുളക് കാല്‍ റ്റീസ്പൂന്ണ്‍
(* എല്ലാം ഒരുമിച്ച് അരച്ചത്‌ )
ഇറച്ചി മസാല കാല്‍ റ്റീസ്പൂണ്‍
‍കാന്താരി മുളക്‌ പത്തെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ മൂന്ന് റ്റീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്ന്‍















കാന്താരി മുളകും കറിവേപ്പിലയും ഒഴികെ ബാക്കിയെല്ലാം ഒരു പേസ്റ്റ്‌ രൂപത്തില്‍ ആക്കുക..മുറിച്ച്‌ വെള്ളമൂറിയ കോഴിയിലേക്ക്‌ നല്ലോണ്ണം പുരട്ടുക..അര മണിക്കൂര്‍ അടച്ചുവയ്ക്കുക..ഇരുമ്പ്‌ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പൊള്‍ തീ വളരേ ചെറുതാക്കി മസാല പുരട്ടിയ കോഴി ഇടുക..അല്‍പ്പം കഴിഞ്ഞ്‌ കറിവേപ്പില, കാന്താരി മുളക്‌ ചേര്‍ക്കാം..ഇടയ്ക്കിടെ ഇളക്കുക..15-20 മിനുട്ടില്‍ ടച്ചിങ്ങ്സ്‌ റഡി..

9 comments:

asdfasdf asfdasdf said...

ഹാവൂ. കുറച്ചു ദിവസമായി നളപാചകത്തില്‍ ഒരു പോസ്റ്റ് കണ്ടിട്ട്. ബ്ലോഗറുടെ കോപം കാരണം കമന്റുകള്‍ ഒന്നും വരാറുമില്ല.
ഏതായാലും ചക്കരയുടെ ടചിംഗ്സ് ഒന്ന് പരീക്ഷിക്കണം

കുറുമാന്‍ said...

റെസീപ്പി കണ്ടിടത്തോളം ഇത് അടിപൊളിയാവാനേ തരമുള്ളൂ. ഒന്നു പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.

ഉണക്കമുളക് കാല്‍ സ്പൂണ്‍ എന്നു പറയുന്നതിലും വ്യക്തത, എത്ര എണ്ണം വേണം എന്നു പറയുന്നതായിരുന്നു

asdfasdf asfdasdf said...

ചക്കരേ..ഇതില്‍ അളവുകളൊന്നും ശരിക്ക് പറഞ്ഞിട്ടില്ല.അതുക്കുടി ഇട്ടാല്‍ നന്നായിരിക്കും. കോഴിക്ക് പകരം കൊക്ക്, എരണ്ട എന്നിവയ്ക്കും ഈ റെസീപി പാകമാവുമെന്ന് കരുതുന്നു.

Anonymous said...

മസാലകള്‍ (മുളക്, മല്ലി, ഇഞ്ചി, വെളുത്തുള്ളി ഇത്യാദി)കാല്‍ റ്റീസ്പൂണ്‍ വീതമിട്ടാല്‍ ഒന്നുമാകില്ലാ, ചക്കരേ

-എഡിറ്റ് ചെയ്ത് ഒന്നുകൂടി പൂശ്...ന്ന്‌ട്ട് വേണം ഒരു ബക്കാര്‍ഡീനെ ഓടിച്ചിട്ട് പിടിക്കാന്‍!

P Das said...

അളവുകളും തൂക്കങ്ങളും ശരിയാക്കിയിട്ടുണ്ട്.

കൈതമുള്ളേ, ഇതിന്റെ രുചി പ്രധാനമായും കാന്താരിയും പച്ചക്കുരുമുളകും തെരുന്ന ഫ്ലേവര്‍ ആണ്.

കുറുമാനേ, സംശയം വേണ്ട - നല്ല തൊട്ട് കൂട്ടാന്‍ തന്നെ.(വീണ്ടും കഴിക്കാ‍ന്‍ തോന്നും)

കുട്ടന്മേനോനേ, കൊക്ക് ,എരണ്ട കഴിച്ചു നോക്കിയിട്ടില്ല പക്ഷെ താറാവിനെ പൂശിയാല്‍ കോഴിയേക്കാള്‍ രുചിയാവും.

sandoz said...

'കള്ളുകുടിയന്മാര്‍ക്ക്‌' എന്നു തലേക്കെട്ട്‌ കണ്ടാ പിന്നെ ആരെങ്കിലും ഇത്‌ കണ്ടൂന്ന് സമ്മതിക്കോ.വന്ന് നോക്കി കാര്യോമറിഞ്ഞ്‌ മിണ്ടാതങ്ങു പോകും.

ഒള്ള കാര്യം പറയട്ടെ സാധനമൊക്കെ കൊള്ളാം.വല്ലവനും വച്ചു തന്നാല്‍ കേറ്റാം എന്നല്ലാതെ മരുന്നും വാങ്ങി വച്ചിട്ട്‌ ഇത്‌ ഉണ്ടാക്കാന്‍ നിന്നാ വേറെ മൂന്ന് കുപ്പി മരുന്ന് കൂടി തീര്‍ന്നാലും ഇത്‌ ഉണ്ടാക്കി കഴിയൂല.

നമ്മളു വല്ല കപ്പലണ്ടിയാ ,5/-രൂപേടെ മിക്ചറാ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തോളാം എന്റെ പാചകക്കാരാ.

Areekkodan | അരീക്കോടന്‍ said...

ചക്കരേ...ഒരു യാഹൂ മെസെഞ്ചറ്‍ ലോഗിന്‍ വായ ഇതാ....

krish | കൃഷ് said...

മേനനെ കോഴി തൊട്ടുകൂട്ടാന്‍ കണ്ടിട്ട്‌ കൊതിയാകുന്നു..
ഒരു സംശയം.. വെള്ളം ചേര്‍ക്കാതെ മൂന്ന്‌ ടീസ്പൂണ്‍ എണ്ണയില്‍ ലവന്‍ നല്ലപോലെ വെന്തുകിട്ടുമോ..കരിയില്ലേ..
വെച്ചാലറിയാം..ല്ലേ..

കൃഷ്‌ | krish

Rasheed Chalil said...

മേനോന്‍‌ജീ ചിക്കന്‍ തൊട്ടുകൂട്ടാന്‍ എന്നിട്ടാല്‍ പോരെ ?