Sunday, February 18, 2007

മിക്സഡ് ഓം ലെറ്റ്

ആവശ്യമുള്ള സാധനങ്ങള്‍

1.മുട്ട - നാലെണ്ണം
2.വേവിച്ച് മിന്‍സു ചെയ്ത മാട്ടിറച്ചി - കാല്‍കപ്പ്
3.എണ്ണ – ആവശ്യത്തിനു
4.സവാള നീളത്തില്‍ കനം കുറച്ചരിഞ്ഞത് - അരകപ്പ്
5.പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
6.ഇഞ്ചി കൊത്തിയരിഞ്ഞത് - ചെറിയ സ്പൂണ്‍
7.കാരറ്റ് ഗ്രേറ്റ് ചെയ്തത് - കാല്‍കപ്പ്
8.ബീന്‍സ് നീളത്തിലരിഞ്ഞ് പകുതി വേവിച്ചത് - കാല്‍ കപ്പ്
9.കാബേജ് ചെറുതായരിഞ്ഞത് - കാല്‍ കപ്പ്
10.സെലറി പൊടിയായി അരിഞ്ഞത് - വലിയ സ്പൂണ്‍.
11.കുരുമുളകു പൊടി - അര സ്പൂണ്‍
12.ചോറ് അരച്ചത് - അരക്കപ്പ്
13.ഉപ്പ് - പാകത്തിന്
14.ഗരം മസാല – അര സ്പൂണ്‍.
15.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

എണ്ണയും മുട്ടയുമൊഴിച്ചുള്ള ചേരുവകള്‍ ഒരു പാത്രത്തിലാക്കി ഒരുമിച്ചു ചേര്‍ക്കുക. മുട്ട ബീറ്റു ചെയ്ത് ഇതില്‍ ചേര്‍ക്കുക. എല്ലാം മിക്സ് ചെയ്ത് കാഞ്ഞ ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഓം ലെറ്റാക്കി ഉണ്ടാക്കിയെടുക്കുക.

11 comments:

അഗ്രജന്‍ said...

ഇതൊരൊന്നൊന്നര ഓം ലെറ്റ് ആണല്ലോ മേന്ന്നേ :)


ഠിം... ഠിം... ഠിം...

ഇതു മുട്ടയാണ്... തേങ്ങയല്ല :)

sandoz said...

പൂഹോയ്‌...മാളോരേ....മേനന്റെ സ്പെഷ്യല്‍ ഓം ലറ്റ്‌.......ഇത്‌ ആരെങ്കിലും ഒന്ന് ഉണ്ടാക്കി തരുവാണേ.........അര മണിക്കൂര്‍ തികച്ച്‌ വേണ്ട.... ഒരു ഫുള്ള്‌ ഞാന്‍ തീര്‍ത്ത്‌ തരാം [അതിപ്പൊ ഇത്‌ ഇല്ലെങ്കിലും പ്രശ്നമില്ല]

ഈ ചോറു അരച്ച്‌ ചേര്‍ക്കണത്‌ എന്തിനാ മേനനേ.....

കുട്ടന്മേനൊന്‍::KM said...

സാ‍ന്‍ഡോസെ,ചോറരച്ചു ചേര്‍ക്കുന്നതൊരു തമാശക്ക് (മുട്ടകൊണ്ടുമാത്രം മറ്റുചേരുവകളെ യോജിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.) പച്ചമുളകും കുരുമുളകും അല്പം കൂട്ടിയാല്‍ സ്മാളിന് ഇവന്‍ കേമനാ..(ഞാന്‍ കഴിച്ചിട്ടില്ലെങ്കിലും കഴിപ്പിച്ചവരുടെ അഭിപ്രായമാണ്)

വിചാരം said...

മേന്യോ.. ഇത് സ്പാനീഷ് ഓം ലെറ്റിന്‍റെ മറ്റൊരു പതിപ്പാ
മുട്ട (വെള്ള മാത്രം) നന്നായി പതപ്പിച്ച് (ശരിക്കും അടിക്കണം ട്ടോ) വലിയ ഫ്രൈപാനില്‍ ഒഴിച്ച് അതിനുമുകളില്‍ ഈ മസാല വെയ്ക്കുക എന്നി ഒരു മടക്കല്‍ (അര്‍ദ്ധ ചന്ദ്രാകൃതിയില്‍) എന്നിട്ട് രണ്ട് ഭാഗവും നന്നായി ഫ്രൈ ചെയ്തെടുക്കുക ഇതിനെ സ്പാനിഷ് ഓം ലെറ്റ് എന്നുപറയാം

കൃഷ്‌ | krish said...

മേനനേ.. ഇതില്‍ മുട്ടയേക്കാള്‍ മറ്റു ചേരുവകളാണല്ലോ കൂടുതല്‍.
അപ്പോ ഇതു തണ്ണീയടി സ്പെഷലാ..

കൃഷ് | krish

paarppidam said...

മനുഷ്യനെ കൊതിപ്പിക്കാന്‍ വേണ്ടി ഓരോന്ന് എഴുതി വിടും.

നന്നായിരിക്കുന്നു മേനോനെ.ബ്ലോഗ്ഗിലെ ഈ തീറ്റക്കര്യങ്ങള്‍ക്കിടയില്‍
റപ്പായേട്ടെനെ ഓര്‍മ്മിക്കുന്നത്‌ ഒരുപക്ഷെ അങ്ങേര്‍ അറിയുന്നുണ്ടാവില്ല. ഇപ്പോളും ആ കാക്കി സഞ്ചിയുമായി റൗണ്ടിലൂടെ അങ്ങേര്‍ നടന്നുനീങ്ങുന്നത്‌ മനസ്സില്‍ ഓര്‍മ്മവരുന്നു.

കുട്ടന്മേനൊന്‍::KM said...

നമുക്കെന്തിനാ വിചാരമേ സ്പാനിഷ് ഓമ്പ്ലേറ്റ് ? ജിദ്ദയിലും കെയിറോയിലും ഖാര്‍ട്ടൂമിലൊക്കെകിട്ടുന്ന മുട്ടപാക്ക് മതിയില്ലേ ?
പാര്‍പ്പിടമേ, എറ്പ്പായിചേട്ടനെ ബ്ലോഗില്‍ പരിചയപ്പെടുത്തി രണ്ടാഴ്ചകഴിച്ചപ്പോള്‍ ചരമക്കുറിപ്പിറക്കേണ്ടി വന്നു. ഒരു തവണ പരിചയപ്പെട്ടാല്‍ പിന്നെ, എര്‍പ്പായേട്ടന്‍ മനസ്സില്‍ നിന്നും പോകില്ല

ചക്കര said...

:D

yamini said...

മേനനേ,
ര്‍ണ്ട് സംശയങ്ങള്‍,
മാട്ടിറച്ചിക്ക് പകരം ചിക്കന്‍ ചേറ്ക്കാമോ?
ചോറരച്ചു ചേര്‍ക്കുന്നതിന്റ്റെ ഗുട്ടന്‍സ് എന്താണ്?
ഇതു രണ്ടിന്റ്റെയും ഉത്തരം തന്നാല് റെസിപ്പി ട്രൈ ചെയ്യുന്നതാണ്‍....
qw_er_ty

കുട്ടന്മേനൊന്‍::KM said...

യാമിനിച്ചേച്ചി, ഈ കൂട്ട് അല്പം മൃദുവാവാനും ഇതിലെ മറ്റുചേരുവകള്‍ ചട്ടിയിലിട്ടാല്‍ പൊട്ടിപ്പോകാതിരിക്കുവാനുമാണ് ചോറ് അരച്ചൂ ചേര്‍ക്കുന്നത്. മുട്ടകൊണ്ടുമാത്രമുണ്ടാക്കുകയാണെങ്കില്‍ നാലു മുട്ട മതിയാവില്ല. മാട്ടിറച്ചിക്ക് പകരം ചിക്കണ്‍ പുഴുങ്ങിപ്പൊടിച്ച് ചേര്‍ക്കാം. ഇറച്ചിയില്ലാതെ ഉണങ്ങിയ റൊട്ടി പൊടിച്ചോ വേവിച്ച മഷ്രൂം ഗ്രേറ്റ് ചെയ്തും ചേര്‍ക്കാം.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

അഭിനന്ദനങള്‍..
U've made it