Saturday, February 23, 2008

ചക്ക മുളകൂഷ്യം


എന്താണ് ചക്കയെ ഇത്ര സ്നേഹം എന്ന് ചോദിക്കരുത്.ചക്ക എന്റെ ആരൊക്കെയോ ആണ്.... ഇടിയന്‍ തൊട്ടു പഴുത്തു ഇനി ഇതു വരട്ടാനെ പറ്റു എന്നുള്ള പരുവം ആകുന്നവരെ ഏത് രൂപത്തിലും ഭാവത്തിലും ഇവനെ കയ്യില് ‍കിട്ടിയാലും ഞാന്‍ തട്ടും എന്നുള്ളത് മൂന്നു തരം..

വീട്ടില്‍ ആണേല്‍ ഇഷ്ടം പോലെ എല്ലാ തരവും കിട്ടുകയും ചെയ്യും...
കഷ്ടപെട്ടത്‌ കല്യാണ ശേഷം അന്ന്, അവിടെ ചക്ക പോയിട്ട്‌ പ്ലാവ് പോലും ഇല്ലാ എന്ന് പറഞ്ഞാല്‍ ശരിയാവില്ല, അടി കിട്ടും, രണ്ടു കുഞ്ഞു പ്ലാവുകള്‍ ഉണ്ട്ടു....ബട്ട് ചക്കക്ക് ഇത്രേം ദാരിദ്രം അന്നുഭവിക്കുക എന്നുവെച്ചാല്‍.... എന്നെ കൊല്ല്....


അതെല്ലാം പോകട്ടെ, ഒരുവിതം വലിപ്പം ഉള്ള ഒരു ചക്ക... മൂത്തത്‌ ആവണേ .........
ചുള പറിച്ചു വട്ടനെ അരിഞ്ഞു എടുത്തത്‌.ചക്കയുടെ ക്വന്റിട്ടി പറയാത്തത് നമുക്കൊക്കെ ഒരു അത്യാവശ്യത്തിനു വലിപ്പം ഉള്ളത് മുഴുവന്‍ വെച്ചാലേ എന്തേലും ആവു,അതോണ്ടാ
ഇഷ്ടം ആവുമെന്കില്‍ ഇത്തിരി ചക്ക കുരു തൊലി ചുരണ്ടി കൊത്തി കഷണങ്ങള്‍ ആക്കിയതും....


പിന്നെ ഉപ്പ്, ഇത്തിരി മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക...ഉടഞ്ഞു പോകല്ലേ.....


ഈ സമയം കൊണ്ടു ഇത്തിരി ചെറിയ ഉള്ളി നീളത്തില്‍ രണ്ടാക്കിയത് , കറി വേപ്പില, പിന്നെ അര മുറി നാളികേരം ചിരകിയത് (ഒപ്ഷണല്‍ ) എന്നിവ ഒന്നു ചതച്ചിട്ട് ചക്കയിലേക്ക് ചേര്ക്കുക , പിന്നാലെ ഇത്തിരി വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു ഇളക്കി ഫസ്റ്റ് പ്ലേറ്റ്‌ലേക്കും പിന്നെ വയട്ടിലെക്കും തട്ടുക...

ചൂടു ഇത്തിരി പോകുന്ന വരെ വെയിറ്റ് ചെയ്തില്ലേല്‍ മ്യുകോ പെയ്ന്‍ ജെല്‍ വാങ്ങി നാകിന്മേല്‍ പുറത്റെണ്ടി വരും, പറഞ്ഞില്ല എന്ന് വേണ്ടാ.....

ഇപ്പോള്‍ ചക്ക കിട്ടാന്‍ തുടങ്ങിയിരിക്കാന്, ചക്ക സീസണ്‍ ആയെന്നു ചുരുക്കം..

പഴുത്തതും കിട്ടി കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍...

(അത് മൂക്കിന്റെ ഗുണം കൊണ്ടു മണത്തു അറിഞ്ഞതാണ് സാധനം ഉണ്ടെന്നു, അല്ലാതെ ഈ

വര്ഷം ആദ്യമായി കിട്ടിയ പഴുത്ത ചക്ക, മിക്കവാറും എന്നും വീട്ടില്‍ ഹാജര്‍ വെക്കണ എനിക്ക് തരം മാത്രം എന്റെ അനിയത്തിക്കോ അനിയനോ സ്നേഹം ഉണ്ടെന്നു തോന്നണില്ല... പറയാതെ ചെന്നു കയറിയതോണ്ട് കിട്ടി, എന്റെ ഒടുക്കത്തെ ഒരു തൊണ്ട ഭാഗ്യെ..)

ഈ പറഞ്ഞതു കേട്ടിട്ട്‌ ആര്‍ക്കെന്കിലും വായില്‍ വെള്ളം വന്നാല്‍, അതോണ്ട് എനിക്കെന്തെന്കിലും അസുഖം വന്നാല്‍, പ്ലീസ് , എന്നെ കഷ്ടപെടുതല്ലേ, യൂനിവേര്‍സിറ്റി എക്സാം നടന്നോണ്ട് ഇരിക്കാനെ ഇപ്പൊ,,,,,,, സൊ പ്ലീസ്......

5 comments:

konchals said...

കൊറെ നേരം ആയിട്ടു നല്ല വട്ടു ആണു
പുസ്തകം കാണൂമ്പൊളേ വട്ടാകൂന്നു,എക്സാം ആണ്ണേ....
അപ്പൊ ഒന്നു കാച്ചിയതാണു ഇതു....
കൂട്ടാന്‍ കൂട്ടിയില്ലെല്‍ എന്താ, സ്വപ്നം കാണാന്‍ പൈസ ഒന്നും വെണ്ടാല്ലോ......

Visala Manaskan said...

ചക്ക എന്റെം ഫേവറൈറ്റ് ഐറ്റമാണ്. പക്ഷെ, ഇവിടെ ചക്ക അങ്ങിനെ കിട്ടലില്ല. പിന്നെ കിട്ടുംകാലം ഞാനിതുണ്ടാക്കി ഞെട്ടിക്കും!

ഇവിടെ ലുലുവില്‍ ചക്ക പീസ് ഇരിക്കണത് കാണാം. ആട്ടിറച്ചീടെ വിലയാ... എന്റെ വീട്ടിലെ ചക്ക ഒന്നിന് തമിഴന്മാര്‍ക്ക് മുപ്പത് പൈസക്കും നാല്പത്തഞ്ച് പൈസക്കും വിറ്റിരുന്ന എനിക്ക് ഇത്രേം കാശുകൊടുത്ത് ചക്ക വാങ്ങാന്‍ മനസ്സ് വരുന്നില്ല.

എന്റെ വീട്ടില്‍ മൊത്തം മൂന്നും ഒന്നും നാല് പ്ലാവുകളുണ്ടായിരുന്നു. വീടിന്റെ മുന്‍പിലുള്ള പ്ലാവില്‍ ഇരുമ്പമ്പുളീ ഉണ്ടായിക്കിടക്കുമ്പോലെ ചക്ക കാച്ചിരുന്നു. പച്ചക്ക് കൊള്ളാം. പഴുത്താല്‍ ഒരു വല്യ മധുരം ഒന്നും ഉണ്ടാവില്ല.

റോഡ് സൈഡാണേ വീ‍ട്. ഒരിക്കല്‍ ഒരു ബസ് നിര്‍ത്തി അതീന്ന് കുറെ വെള്ളക്കാര്‍ ഇറങ്ങി വന്ന് അച്ഛനോട് ചക്ക ഫ്രൂട്ട് ചോദിച്ചു. ആള്‍ പറഞ്ഞു, അത് മൂത്തിട്ടൊന്നുമില്ല സായിപ്പേ... വെറുതെ വയറ് ചീത്തയാക്കണ്ട എന്ന് പറഞ്ഞ് ‘നോ നോ’ പറഞ്ഞ് വിട്ടു.

അവസാനം കേള്‍ക്കണോ?

ഒരാഴ്ച കഴിഞ്ഞപ്പോഴുണ്ടല്ലോ... കുറെ ചക്കകള്‍ കൊഴിഞ്ഞ് വീണു. എന്നിട്ട് എല്ലാവരും പറഞ്ഞു. വെള്ളക്കാരുടെ കണ്ണുപറ്റിയിട്ടാവുന്ന്. ശരിക്കും ഉണ്ടായതാ... ചിലപ്പോള്‍ കണ്ണൂപറ്റിയിട്ടൊന്നാവില്ല.. പക്ഷെ, ചക്ക കൊഴിഞ്ഞു വീണത് ഉള്ളതാ..

ചക്ക ക്കൂടാനെ പറ്റി പറഞ്ഞ് പറഞ്ഞ് പ്ലാവും സായിപ്പും വരെയെത്തി. :)

ശ്രീ said...

ചക്ക എന്റെയും ഒരു ഇഷ്ടവിഭവം തന്നെ.

ഇനിയും കൊതിപ്പിച്ചാല്‍....!!!

തോന്ന്യാസി said...

കൊഞ്ചലിന്റെ ചക്കപ്പരിപാടി ഇഷ്ടായി,പരിക്ഷിക്കണേല്‍ നാട്ടീപ്പോണം അത്രന്നെ,

വിശാലേട്ടന്റെ വീട്ടില് നാല്പത്തഞ്ച് പൈസക്കു കൊടുത്തിരുന്ന ആ സാധനത്തിന്റെ ചുളക്ക് ഒരു രൂപ കൊടുത്തിട്ടാ ഞങ്ങള്‍ വാങ്ങിയിരുന്നത്..

പിന്നേയ് , ഒരു കാര്യം ചോയ്ക്കട്ടെ ഇതിന്റെ മെമ്പര്‍ഷിപ് കുറ്റി ആരുടെ കൈയിലാ...

ഞാനൊരു പണ്ടാറ കുക്കായതോണ്ട് മാത്രം ചോയ്ക്ക്യാണ്.......

അഭിലാഷങ്ങള്‍ said...

തോന്ന്യാസീ,

ഈ പേജിലെ ബോട്ടം ലൈന്‍സ് നോക്കൂല്ലാന്ന് വല്ല പ്രതിഞ്ജയുമുണ്ടോ? ഉണ്ടെങ്കില്‍ അത് തോന്ന്യാസമല്ലേ? :-)

മാഷേ, കുക്കാണെങ്കില്‍ പോരട്ടെ കുറേ ഐറ്റംസ്.. മെമ്പര്‍ഷിപ്പ് കുറ്റിയും കീശയില്‍ വച്ച് നടക്കുന്ന മഹാന്മാരുടെ ഐഡി "kuttamenon@gmail.com" or "rageshku@gmail.com" ആണ്. ഒരു മൈയില്‍ അയക്കൂ.

നളപാചകത്തിലേക്ക് നല്ല ഗുജാല്‍ബി ഐറ്റംസ് സപ്ലേ ചെയ്യൂ.. അത് അടുക്കളയില്‍ ഉണ്ടാക്കി ‘നളപാചകം’ ‘കൊളപാചക‘മാക്കുന്ന കാര്യം ഞാനേറ്റു..

:-)