Monday, February 11, 2008

ഉള്ളിയും പച്ചമുളകും കൂടി ഞെരടിയത്

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. പണ്ട് സ്കൂളില്‍ നിന്ന് വന്നാലും, നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത്.

കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.

സാധനങ്ങള്‍

1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) അധികം എരിവില്ലാത്ത പച്ചമുളക് (തൊടിയില്‍ ഉണ്ടായത്, അല്ലെങ്കില്‍ നല്ല ഫ്രഷ് ആയത്) - 5 എണ്ണം
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെറിയ ഒരു പാത്രത്തില്‍ വെച്ച് ഉള്ളിയും, പച്ചമുളകും കൂടി കൈ കൊണ്ട് നന്നായി ചതക്കുക. ചതക്കല്‍ കൂടി ജ്യൂസ് പരുവം ആവരുത്. അതിലേക്ക് കറിവേപ്പില കൈ കൊണ്ട് പീസ് പീസായി മുറിച്ചിടുക. അതിനു ശേഷം ഉപ്പും, വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക. ചൂട് ചോറിന്റെ കൂടെ തൈരും കൂട്ടി കഴിക്കുക.

നന്നായാല്‍ എനിക്കൊരു റ്റാങ്ക്യൂ‍ പറയുക. ഇല്ലേല്‍ സ്വയം റ്റാങ്ക്യൂ പറഞ്ഞാല്‍ മതി.

24 comments:

ദില്‍ said...

ഒരു ഇന്‍സ്റ്റാന്റ് ചമ്മന്തി. ട്രൈ ചെയ്തു നോക്കൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഊണു കഴിഞ്ഞിട്ട് താങ്ക്സ് പറയാം

കണ്ണൂര്‍ക്കാരന്‍ said...

ഈ സാദനതിന്റ്റെ കരക്റ്റ് കൊംബിനേഷന്‍ ഏതാ എന്നറിയാമൊ ?

തലെ ദിവസത്തെ ചോറ് വെള്ളത്തില്‍ ഇട്ട് വെച്ചതു രാവിലെ എടുത്ത് വെള്ളം പിഴിഞ്ഞ് ഇച്ചിരെ തൈരും ഒഴിചു ഈ ചമ്മന്തിയും കൂട്ടി ഒരു പിടി പിടിചാല്‍...

ആ ചോറിനു ഞങ്ങളുടെ നാട്ടില്‍ കുളുത്തത് എന്നു പറയും..

നിരക്ഷരന്‍ said...

ചെറിയ ഉള്ളിയൊന്നും ഇവിടെ കിട്ടണില്ല മാഷേ :)

Gopan (ഗോപന്‍) said...

ദില്‍ ചമ്മന്തിക്ക് നന്ദി.
ഇനി ട്രൈ ചെയ്തിട്ടു ബാക്കി ..

ഓ ടോ : മാഷേ നിരക്ഷരാ
ചുമ്മാ പുളു പറയാതെ..
ഉള്ളി ഈ നാറിയ വേംബ്ലിയിലുണ്ട്
പിന്ന്യാന്നോ പീട്ടെഴ്സ്ബറോ..

വിന്‍സ് said...

ഇതേറ്റവും ബെസ്റ്റ് പുഴുങ്ങിയ കപ്പയുടെ കൂടെയാ :)

നിരക്ഷരന്‍...എവിടെയാ താമസിക്കുന്നേ? ചെറിയ ഉള്ളി ഗ്രോസറി കടയില്‍ കിട്ടും, അമേരിക്കയില്‍ ആയാലും ലണ്ടനില്‍ ആയാലും. അമേരിക്കയില്‍ ആണെങ്കീല്‍ മിക്ക വലിയ അമേരിക്കന്‍ സൂപ്പര്‍ സെന്ററിലും കിട്ടും. അഥവാ കിട്ടിയില്ല എങ്കില്‍ മെക്സിക്കന്മാരുടെ കടകളില്‍ നോക്കിയാല്‍ മതി കിട്ടും. ലണ്ടനില്‍ ഉള്ള ചേച്ചി ഇടക്ക് എവിടെ നിന്നോ വാങ്ങാറുണ്ട് ചെറിയ ഉള്ളി. വേണമെങ്കില്‍ ഞാന്‍ അന്വേഷിച്ചു വക്കാം.

ശ്രീ said...

വിന്‍‌സ് പറഞ്ഞതു പോലെ പുഴുങ്ങിയ കപ്പയുടെ കൂടെ പറ്റിയ കോമിനേഷനാണ്‍ ഈ ഐറ്റം.
:)

നവരുചിയന്‍ said...

അതെ ഞങ്ങള്‍ ആലപ്പുഴകാര്‍ ഇവനെ കപ്പെടെ കൂടെയാ പതിവു ... ആകെ ഉള്ള കുഴപ്പം ചതച്ച് കഴിയുമ്പോള്‍ കൈ നന്നായി പൊഗയും

പോങ്ങുമ്മൂടന്‍ said...

റ്റ്യാങ്കൂ, റ്റ്യാങ്കൂ :)

Priya said...

ഡാങ്ക്സ് :)

ഇത്തിരി വാളന് പുളി (ആ ഇടിച്ചു വച്ച പുളി) കൂടി ചേര്ത്തു ഉണ്ടാക്കാറുണ്ട്. ചുട്ട പപ്പടവും പൊടിച്ചിടും. (ഉള്ളി മുഴുവനെ , എന്ന് വച്ചാല് മുറിക്കാതെ, എണ്ണയില് വറത്തും ഈ ഉള്ളിം മുളകും പൊട്ടിച്ചതുണ്ടാക്കാം )

പിന്നേം ഡാങ്ക്സ് . രാവിലെ തന്നെ വായില് കപ്പലോടിക്കാന് ഉള്ള വെള്ളം ആയിട്ടോ ദില്ലേ.

Sharu.... said...

:).... ഇന്നിതൊന്ന് ശ്രമിച്ചിട്ടു തന്നെ കാര്യം

കുട്ടന്‍മേനൊന്‍ said...

ശ്ശി പുളിയും കൂടി ആയാല്‍ കലക്കും.

കനല്‍ said...

മരച്ചീനി പുഴുങ്ങിയതിന് ഇത് ബെസ്റ്റ് കോമ്പിനേഷന്‍ അല്ലെ?

ആഗ്നേയ said...

ഇതാണ്..ഞാനിവനൊന്നും പറഞ്ഞുകൊടുക്കാത്തത്..

kaithamullu : കൈതമുള്ള് said...

ഉള്ളി കിട്ടിയില്ലേല്‍ സബോളയായാലും മതി.
തൃശ്ശൂര്‍ക്കാര്‍ ഇതില്‍ തൈര്‍ ചേര്‍ത്ത് ബിരിയാണിയുടെ കൂടെ....എന്തോ ഒരു പേര്‍ പറയുമല്ലോ, ഓര്‍മ്മ വരുന്നത് സരളച്ചേച്ചിയെയാ...അത് പോലെ ഒരു പേര്‍!

Priya said...

കൈതമുള്ളേ, അത് സര്ളാസ്, സവാളയും പച്ചമുളകും ചെരുതായരിഞ്ഞു കട്ട തൈരു ചേര്ത്തത്, അല്ലെ ? പക്ഷെ അതിന്റെ സ്വാദ് തന്നെ വേറെ അല്ലെ? തൃശ്ശൂര് വിഭവം എന്നറിയില്ലരുന്നു . എറണാകുളത്ത് ക്രിസ്ത്യന് സദ്യക്ക് ഇതൊരു ഐറ്റം ആണ്. ഈ സര്ളാസ് എന്നത് സാലാഡ് എന്നതിന്റെ മറ്റൊരു പേരായിരുന്നു അന്നെനിക്ക് . അങ്ങനെ ആണ് പരിചയം. പിന്നെ എപ്പോളോ അതിനെ " റൈത്ത " എന്ന് വിളിച്ചു തുടങ്ങി.

The Common Man | പ്രാരാബ്ദം said...

ഇന്നാ പിടിച്ചോ ചെറിയൊരു വേരിയേഷന്‍:

ചെറിയ ഒരു ചീനചട്ടിയില്‍ അല്പ്പം വെളിച്ചെണ്ണ ചൂടാക്കി, അതിലേയ്ക്ക് മുളകുപൊടിയിട്ടു നന്നായി മൂപ്പിക്കുക. അരിഞ്ഞുവെച്ച ഉള്ളിയും പാകത്തിനു ഉപ്പും ചേര്‍ത്ത് വാങ്ങിവെച്ചിട്ട്, ഒരു ശകലം വിന്നാഗിരി കൂടി ചേര്‍ത്തു കഴിഞ്ഞാല്‍..റെഡി മണി മുണ്ടക്കയം! കഞ്ഞിയ്ക്കും, കപ്പയ്ക്കും, കള്ളിനും അത്യുത്തമം! പേരു മുളകു പൊട്ടിച്ചത്.

നമ്മുടെ നാട്ടില്‍ സര്‍ള്ളാസ് ഒരു സൈഡ്-ഡിഷ്‌ ആണ്. സവാള കനം കുറച്ച് അരിഞ്ഞതു ആദ്യം ഒന്നു ചെറുതായി കഴുകിയെടുത്താല്‍, കണ്ണു നിറയിക്കുന്ന ആ വികാരം അങ്ങു മാറി കിട്ടും. പിന്നെ പച്ചമുളകു കുനുകുനാ അരിഞ്ഞിട്ടു, ഉപ്പും വിനാഗിരിയും ചേര്‍ത്തു കൂട്ടിതിരുമ്മുക. കട്‌ലറ്റ്, കരിമീന്‍ ഫ്രൈ എന്നിവയുടെ കൂടെ തട്ടാം!

sivakumar ശിവകുമാര്‍ said...

thanks for this instant chammanthi....

ദില്‍ said...

സര്ളാസ് ഞങ്ങള്‍ ബിരിയാണി, നെയ്ചോര്‍ എന്നിവയുടെ കൂടെ തട്ടുന്നതാണ്.

തൈരു ചേര്‍തതതിനെ ഞങ്ങള്‍ ഗുരുവായൂര്‍കാര്‍ കച്ചമ്പര്‍ എന്നു പറയും. അതില്‍ തക്കാളി, ക്യാരറ്റ്, കുക്കുമ്പര്‍ ഒക്കെ ചേര്‍ക്കാം.

പഴുതതപുളിയും ചെറിയ/ വലിയ ഉള്ളിയും, വെളുത്തുള്ളിയും ഒക്കെ മിക്സ് ചെയ്തും വേരി ചെയ്യാം. കഞ്ഞിയുടെ കൂടെ കാലത്ത് ഒരു പത്ത് - പതിനൊന്ന് മണിക്കിടയില്‍ അത്ത്യുത്തമം!

കൊച്ചുത്രേസ്യ said...

ഇതും കപ്പേം ഒടുക്കത്തെ ഗോമ്പിനേഷനാണ്. പിന്നെ അതിഭയങ്കരമായ വിശപ്പുണ്ടെങ്കില്‍ എന്തിന്റെ കൂടെ വേണമെങ്കിലും കഴിക്കാം..ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്‌...

ദില്‍ബാസുരന്‍ said...

നിങ്ങളൊക്കെ കൂടി എന്ന് ഒരു കുക്കറാക്കിയേ അടങ്ങൂ അല്ലേ?

പരിത്രാണം said...

റ്റാങ്ക്യൂ :)

konchals said...

ഒാറ്‍ക്കുമ്പോളെ വായില്‍ വെള്ളം നിറയുന്നു.........

റീനി said...

അപ്പൊ ഈ സര്‌ളാസിനെയാണോ ഞങ്ങളുടെ അങ്ങോട്ട് ‘ചള്ളാസ്’ എന്നു വിളിക്കുന്നത്‌? ഇതെന്തൊരു പേരാണന്ന് ഞാനും വണ്ടര്‍ ചെയ്തിട്ടുണ്ട്. സവോളയുടെ ‘കണ്ണുനിറയിപ്പിക്കുന്ന വികാരം’ മാറ്റെണമെങ്കില്‍ കുറച്ചുസമയം ഉപ്പിട്ട് വച്ചിട്ട് പിഴിഞു കളഞാല്‍ മതി.

ബിരിയാണിക്കുവേണ്ടിയുള്ള ‘റൈത്ത’ ഉണ്ടാക്കുമ്പോള്‍ തൈരും അല്‍പ്പം സവര്‍ക്രീമും മിക്സ് ചെയ്തതിലേക്ക് റ്റൊമാറ്റൊ കുരൂവ് കളഞത് ചെറുതായി മുറിച്ചിടുക. അല്‍പ്പം എണ്ണ ചൂടാവുമ്പോള്‍ അതില്‍ പച്ചമുളക് ചെറുതായി അരിഞ്ഞതും കടുകും ഇട്ട് പൊട്ടിച്ചെടുത്ത്, എണ്ണയോടെ തൈരിലേക്ക് ചേര്‍ത്ത്, ഉപ്പും ചേര്‍ത്ത് ഉപയോഗിക്കൂക.