Tuesday, March 11, 2008

കൂര്‍ക്ക ഉപ്പേരി

കറങ്ങാന്‍ പോയപ്പോള്‍ വര്‍ക്കിസില്‍ കണ്ടു, പണ്ടുതൊട്ടെ ഉള്ള ഒരു ദൌര്‍ഭല്യവും ഇവിടെ ഇശി കിട്ടാന്‍ ദൌര്‍ലഭ്യവും ഉളൊണ്ട് കണ്ട അപ്പോള്‍ തന്നെ വാങ്ങി.

പിന്നെ ഉളൊണ്ട് ഓണം ആക്കി, എട്ടു വയറ്റുകള്‍അതിനെ അകത്താകി.....
അതില്‍ തന്നെ നാലു വയറുകള്‍ ഫസ്റ്റ് ടൈം ആയ്യിരുന്നു ...

ഇതു കേട്ടാല്‍ ഞങ്ങള്‍ തൃശ്ശൂര്‍കാര്‍ ഒന്നു ഞെട്ടും, കൂര്‍ക്ക ആദ്യമായി കാണുകയോ, കൂര്‍ക്ക തിന്നാതവരോ?

എന്തായാലും.......

കൂര്‍ക്ക-ഒരു കിലോ
ഉണക്ക മുളക്-എട്ടു എണ്ണം ( ചതച്ച /ക്ര്ഷെഡ്‌ മൂന്നു ടീ സ്പൂണ്‍)
ചെറിയ ഉള്ളി -ഒരു വലിയ പിടി
കറിവേപ്പില- രണ്ടു തണ്ട്....
വെളുത്തുള്ളി-ഗ്യാസ് ന്റെ അസ്കിത ഉള്ളവര്‍ക്ക്‌ -ഏഴ് അല്ലി.
ഉപ്പ്-ആവശ്യത്തിനു...

ഇനി കൊറേ നേരം കൂര്‍ക്കയെ വെള്ളത്തില്‍ ഇട്ടുവെച്ചു നന്നായി കഴുകി എടുക്കുക... പിന്നെ അതിനെ വല്ല തുനിയിലോ, അല്ലേല്‍ സന്ചിയിലോ ഇട്ടു ഒരു ഭാണ്ഡം ആക്കി നന്നായി നന്നായി മര്‍ധിക്കുക ...
പിന്നെ ഏകദേശം അടിച്ച് തൊലി പൊളിച്ചാല്‍ എടുത്തു കഴുകി ബാക്കി കത്തികൊണ്ട് കളയുക....

അപ്പൊ ദേ ഇങ്ങനെ ഒക്കെ ഉണ്ടാകും....

ഇതിനെ ഇത്തിരി മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ഇട്ടു ചുമ്മാ നന്നായി വേവിച്ച് എടുക്കുക
ഒരു ചീന ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, മുളക് ചതച്ചത് , എന്നിവ നല്ലോണം മൂത്ത് വരുമ്പോള്‍ കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ചേര്ത്തു ഒന്നുകൂടെ മൂപ്പിച്ച് വേവിച്ച് വെച്ച കൂര്‍ക്ക ഇട്ടു അത് ഒന്നു മൊരിഞ്ഞു കുട്ടപ്പന്‍ ആവുന്ന വരെ കാത്തു നിക്കേ ഇരിക്കേ എന്താച്ചാല്‍ ആവാം ...







ഇങ്ങനെ ഒക്കെ ഉണ്ടാകും സാധനം

15 comments:

konchals said...

പോസ്റ്റില്‍ പൊസ്റ്റിയിരിക്കണ ഫൊട്ടൊയില്‍ ഉള്ള കൂര്‍ക്ക ആദ്യമായി കഴിച്ച ലിഷ്‌, രജി, അനി, അഞ്ചു എന്നിവര്‍ക്കായി.....

കാപ്പിലാന്‍ said...

.....എന്നിവര്‍ക്കായി ഒരു നാടക മുതലാളി എന്ന നിലയിലും.കല്യാണി എന്‍റെ സമിതിയിലെ നടി എന്ന നിലയിലും ഞാന്‍ സമര്‍പ്പിക്കുന്നു.
നാടക മൊയലാളി

ശ്രീ said...

സംഭവം സൂപ്പര്‍ തന്നെ. പക്ഷേ, വൃത്തിയാക്കി എടുക്കാനാണ് പാട്.

[ഇത്തവണ അക്ഷരത്തെറ്റുകള്‍ കുറേ വന്നിട്ടുണ്ടല്ലോ]

Typist | എഴുത്തുകാരി said...

കാണുമ്പോള്‍ കൊതിയാവുന്നു. ഇവിടെ കിട്ടാത്തതല്ലാ, എന്നാലും പാടെത്ര കഴിച്ചിട്ടുവേണം അതൊന്നു ഉപ്പേരിയായി കിട്ടാന്‍.

മഴത്തുള്ളി said...

കൊള്ളാമല്ലോ കൂര്‍ക്ക ഉപ്പേരി.

ഇതു കഴിച്ചിട്ടു വര്‍ഷങ്ങളായി. ഇത്തവണ നാട്ടില്‍ പോവുമ്പോള്‍ കഴിക്കണം :)

തറവാടി said...

നിക്ക് ബല്യ ഇഷ്ടള്ള സാദനാദ്

കഴിഞ്ഞ ആഴ്ച കഴിച്ചതേയുള്ളൂ :)

ഗുപ്തന്‍ said...

കൊതിപ്പിക്കാതെ കല്യാണി..

കാപ്പിലാന്റെ കമന്റ് ചിരിപ്പിച്ചു. :)

കുഞ്ഞന്‍ said...

ഹായ് കൊതിയാകുന്നു...


വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാണുമ്പോള്‍..

ശ്രീവല്ലഭന്‍ said...

ഇതിന് കോപ്പിറൈറ്റ് ഉള്ളതാണോ? ആണെന്കില്‍, ഉണ്ടാക്കി കഴിച്ചിട്ട് ഒരു കട: പറഞ്ഞ് ഏമ്പക്കം വിട്ടോളാം! എന്‍റെ ഫേവറിറ്റുകളില്‍ ഒന്ന്. വര്‍ഷങ്ങള്‍ ആയി കഴിച്ചിട്ട്. പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ അമ്മ ഉണ്ടാക്കി തരുമായിരുന്നു. കൊതി ആകുന്നു :-)

തോന്ന്യാസി said...

ഇതൊക്കെ ചിത്രം നോക്കി വെള്ളമിറക്കാനേ തത്കാലം യോഗമുള്ളൂ

ഡാലി said...

കൂര്‍ക്കുപ്പേരില് എന്നു തൊട്ടാണു തൃശ്ശൂര്‍ക്കാരു മഞ്ഞളിട്ടു തൊടങ്ങീത്? ഇന്നാളു വേറൊരു ഫാനും പറയുന്നുണ്ടായിരുന്നു. കൂര്‍ക്ക സഞ്ചിയില്ലിട്ട് മര്‍ദ്ദിച്ച് ‘നന്നാക്കിയെടുത്താല്‍’ അയിന്റെ സ്വാദ് പൂവും. മണ്‍‌തരി കടിക്കെം ചെയ്യും. കത്തിയോണ്ട് നന്നാക്കിയെടുക്കാന്‍ മടിയാണെങ്കില്‍ ഇവിടെ ഒരു സൂത്രം പറയുന്നുണ്ട്.മര്‍ദ്ദനത്തേക്കാള്‍ ഭേദമാണെന്നു തോന്നുന്നു.(http://myinjimanga.blogspot.com/2008/01/small-is-better-koorkka.html)
ഇമ്മക്കൊരു കൂര്‍ക്കഫാന്‍സ് അസ്സോസ്സിയേഷന്‍ ഉണ്ടാക്കണം‌ട്ടാ. :)

konchals said...

ഡാലിയേച്ചീ,,,അതന്നെ,നമ്മളു ത്രിശൂരുകാരു മഞ്ഞള്‍പൊടി ഇടില്ലാട്ടൊ, ഞാന്‍ ദാ ഇപ്പൊ അമ്മേനെ വിളിച്ചu...

അപ്പൊ ഇനി മഞ്ഞള്‍ ഇടില്ലാട്ടൊ

ഇതെന്നെ പഠിപ്പിച്ചതു,'ഇതെന്താ മഞ്ഞള്‍ ഇട്ടിട്ടില്ലെ' എന്നു ആദ്യമായി ചോദിച്ചു എന്നെ കന്‍ഫുഷ്യന്‍ അടിപിച്ച എണ്റ്റെ എടപ്പാളിലെ അമ്മ അയ്യിരുന്നു....

പിന്നെ ഉണ്ടല്ലൊ,, മണ്ണും കല്ലും ഒക്കെ കളയാന്‍ ആണേ ആദ്യം തന്നെ നല്ലൊണം കഴുകാന്‍ പറഞ്ഞതു..അല്ലേല്‍ കല്ലുമാത്രെ ഉണ്ടാകൂ കടിക്കാന്‍....

പുഴുങ്ങി തൊലി കളഞ്ഞ ഉരുളങ്കിഴങ്ങും തൊലി ആദ്യേ കളഞ്ഞു വേവിച്ചതും തമ്മിലുള്ള വ്യത്യാസം ഈ കൂര്‍ക്കയുടെ കാര്യത്തിലും അപ്ളിക്കബള്‍ അന്നേ.....

അതൊണ്ടു സ്വാദു വേണൊ, ഇത്തിരി കഷ്ടപെടൂ...

അപ്പൊ ഒരു കൂര്‍ക്ക ഫാന്‍സ്‌ അസ്സൊസിയെഷന്‍ ഉണ്ടാക്കിയാലൊ?

Visala Manaskan said...

എന്നാ ഇന്ന് കൂര്‍ക്കുപ്പേരി വച്ചിട്ടൊള്ള കേസൊള്ളോ!

കുട്ടികളേ..കൂര്‍ക്കേടെ തൊലി കളയാന്‍ ഏറ്റവും ബെസ്റ്റ് പരിപാടി, കൊട്ടയിലിട്ട് കാലുകൊണ്ട് ചവിട്ടലാണ്.

ടാങ്കിന്റെ അവിടെ ഇടക്ക് വെള്ളമൊഴിച്ച് ചവിട്ടല്‍ നല്ല രസമാ... ഇക്കിളിയാവേം ചെയ്യും! നൈസ് ഫീലിങ്ങ്!

കൊട്ട വേണമെങ്കില്‍ ഇമ്പോര്‍ട്ട് ചെയ്യാമെങ്കിലും, ഇവിടെ ഫ്ലാറ്റ് ലൈഫില്‍ ചവിട്ട് പരിപാടി പറ്റില്ല. കൂര്‍ക്കെമെന്ന് പോവുമായിരിക്കും, പക്ഷെ, പിന്നെ ബാത്ത് റൂമിന്റെ തറയില്‍ പറ്റിപ്പിടിച്ച തൊലി മാറ്റി കളയണമെങ്കില്‍ നാല് തച്ച് വീണ്ടും പണിയേണ്ടി വരും.

സത്യം പറയാലോ... നാട്ടില്‍ വച്ച് എനിക്ക് വല്യ ഇഷ്ടൊന്നുണ്ടായിരുന്നില്ല, പണ്ട്.

‘ഇന്നും ഈ സാധനം അല്ലാതെ വേറൊന്നും കിട്ടിയില്ലേ.. വെട്ടിപ്പുഴുങ്ങാന്‍!!‘ എന്ന് വരെ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, പണ്ട്!

പക്ഷെ, ഇപ്പോള്‍ ഏറ്റോം ഇഷ്ടമുള്ള ഐറ്റമാണിത്. ഭയങ്കര ഇഷ്ടം!

:) താങ്ക്സ്

കുട്ടന്‍മേനൊന്‍ said...

ഇത് നന്നാക്കി എടുക്കാ‍നാ പാട്. തൃശ്ശൂര്‍ക്കാരുടെ ഇഷ്ടവിഭവമാണിത്. കളിമണ്ണിലോ ചുവന്നമണ്ണിലോ ഉണ്ടാവുന്ന കൂര്‍ക്കയേക്കാള്‍ ചരലിലുണ്ടാകുന്നവനാണ് ടേസ്റ്റ് കൂടുതല്‍. ചെറിയ മണിക്കൂര്‍ക്കയ്ക്കാണ് ടേസ്റ്റ്. കൂര്‍ക്കയല്ല, ഭൂമിയ്ക്കടിയിലുണ്ടാകുന്ന ഏത് കിഴങ്ങുവര്‍ഗ്ഗവും മഞ്ഞളിട്ട് പാകപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ കാലത്ത് നല്ലത്. പണ്ടൊന്നും ആരുമത് ചെയ്തിരുന്നില്ല. അതിന്റെ ആവശ്യമില്ലാത്തോണ്ട് മാത്രം.
ഈ ബ്ലോഗില്‍ തന്നെ മുമ്പ് കൂര്‍ക്ക ഉപ്പേരി ഒരു പോസ്റ്റിട്ടിരുന്നു. ഒരു രണ്ട് കൊല്ലം മുമ്പ്. (http://nalapachakam.blogspot.com/2006/09/blog-post_26.html).

konchals said...

മുന്നേ ഇതു ഇട്ടിട്ടുണ്ടു എന്നു നോക്കിയില്ലാട്ടൊ, അതാ ഉണ്ടായെ... ഇനി ഇതു പറ്റാതെ നോക്കാം. ഇത്തവണ ഒന്നു ക്ഷമി