Tuesday, March 25, 2008

മീന്‍ അവിയല്‍

പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും. ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ.വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു. നിങ്ങള്‍ക്കും ട്രൈ ചെയ്യാം.

വേണ്ട സാധനങ്ങള്‍
മീന്‍ - അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - 6 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ചെറിയ ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
കറിവേപ്പില - ആ‍വശ്യത്തിന്
ജീരകം - അര ടിസ്പൂണ്‍ (നിര്‍ബന്ധമില്ല)
സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരിഞ്ഞത് - അര ടിസ്പൂണ്‍
പച്ചമുളക് നെടുകെ പിളര്‍ന്നത് - മൂന്ന് എണ്ണം
തേങ്ങ ചിരകിയത് - അര കപ്പ് (മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ

എങ്ങിനെയുണ്ടാക്കാം?
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക. ഇനി അല്പം എണ്ണയൊഴിച്ച്, ഒന്നു ചൂടായാല്‍ മല്ലി,ഉണക്കമുളക്,മഞ്ഞള്‍പ്പൊടി,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍,പച്ച മാങ്ങ,കറിവേപ്പില,ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,തേങ്ങ,കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.

ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.

12 comments:

ദില്‍ ഗുരുവായൂര്‍ said...

ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്ക്രറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.

ശ്രീ said...

കൊള്ളാമല്ലോ. പരീക്ഷിച്ചു നോക്കാം.
:)

പ്രിയ said...

അപ്പൊ ഈ മീന് അവിയല് എന്ന് പറയണത് ശരിക്കും ഉണ്ടാര്ണോ? ഞങ്ങള് ഒരു കൊല്ലംകാരി ചേച്ചിടെ മീന്കൊതിയെ പറ്റി കളിയാക്കി പറഞ്ഞിട്ടുണ്ട് മീനവിയല് വരെ ഉണ്ടാക്കി കളയുംന്നു

എങ്കിലും എങ്കിലും .... അവിയലിനെ എങ്കിലും വെറുതെ വിട്ടു കൂടെ? (ഇനി എപ്പളാണോ എന്തോ മീന്കാളന് കാണേണ്ടി വരിക :( )

പ്രിയ said...

പിന്നേ, ആ കാരറ്റും മുരിങ്ങക്കയും ഒന്നും ചേര്ക്കാതെ അതിനെ എങ്ങനാ ദിലെ , അവിയല് എന്ന് വിളിക്കാ? വേണേല് കുറച്ചു ചക്കക്കുരുവും കൂടെ ചേറ്ത്തോളൂ. അടിപൊളി ആയിരിക്കും.

ദില്‍ ഗുരുവായൂര്‍ said...

പ്രിയേ... സാധനം ഞാന്‍ ഉണ്ടാക്കീട്ടില്ല, ഒരു ഈസി റെസിപ്പി തപ്പിയപ്പോള്‍ കിട്ടിയതാ. പക്ഷെ ഈ മീന്‍ അവിയല്‍ ഞാന്‍ കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റും ഉണ്ട്.

konchals said...

വിശ്വസിച്ചോട്ടേ മാഷെ..

കണവന്നു ഇതു വെച്ചു കൊടുത്തു, അവസാനം എന്റെ മണ്ടക്കു കിഴുക്കു കിട്ടുമൊ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവിയല്‍ കണ്ട് വന്നതാ, സാരല്ല്യാ ആരേളും വെച്ച് കഴിക്കട്ടെ

puTTuNNi said...

അപ്പൊ മീനവിയല്‍ exists..
അക്കരെയക്കരെയക്കരെയില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനു ഓഫര്‍ ചെയ്യുന്നത് മാത്രമെ മുമ്പ് കേട്ടിരുന്നുള്ളൂ.

കുട്ടന്‍മേനൊന്‍ said...

മീന്‍ അവിയല്‍ ആദ്യായ്ട്ടാ കേക്കണെ. ഇനി മീന്‍ സാംബാര്‍, ചിക്കണ മെഴുക്കു പെരട്ടി, മട്ടണ്‍ ഓലന്‍ എന്നിവയും പ്രതീക്ഷിക്കാം അല്ലേ ?
:)

ദില്‍ ഗുരുവായൂര്‍ said...

ധൈര്യമായി ഉണ്ടാക്കിക്കോ മക്കളേ..ഞാന്‍ ഗ്യാരണ്ടി...എന്തായാലും ഞാന്‍ ട്രൈ ചെയ്യുന്നുണ്ട്. ഉണ്ടാക്കി എന്റെയും മീന്‍ അവിയലിന്റെയും ഭാവി പറയാം.

sahiya said...

kollam nalla item

vysakh o said...

thalle sadhanam sooooooooooper thnne ketta vaayil vekkan kollukela , vayattil chennalo pinne jeevichirunnitu karyamilla aduth episodil elivisha paayasm pratheekshichu kollunnnu