Wednesday, April 02, 2008

തോന്ന്യാസ ചമ്മന്തി

ഉച്ചയൂണിന്, അല്ലെങ്കില്‍ ഉച്ചക്കഞ്ഞിക്കുള്ള ഒരു സൂപ്പര്‍ ഐറ്റമാണ് ഞാന്‍ ആദ്യമായി നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്, ഇതിനുള്ള വേദി ഒരുക്കിത്തന്ന കുറുമാന്‍ ചേട്ടനോടും,കുട്ടന്മേനോന്‍ ചേട്ടനോടുമുള്ള നന്ദി ആദ്യം തന്നെ പ്രകാശിപ്പിച്ചുകൊള്ളട്ടെ....

ഉച്ചയൂണിന് വെറൈറ്റി ഐറ്റംസ് ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇത്,നിങ്ങള്‍ക്കുള്ളതാണ്...നിങ്ങള്‍ക്ക് മാത്രമുള്ളതാണ്.....

ഏതാനും സ്റ്റെപ്പുകളിലൂടെ ഈ സാധനം ഇതാ നിങ്ങളുടെ ഊണ്‍‌മേശയിലേക്ക്

1) ഒരു പരന്ന ചെറിയ പാത്രം എടുക്കുക

2)കുരു കളഞ്ഞ വാളന്‍ പുളി ആ പാത്രത്തില്‍ എടുക്കുക

3)ഒരു ടീസ്പൂണ്‍ മുളകുപൊടി അതേ പാത്രത്തിന്റെ വേറൊരു വശത്തെടുക്കുക

4)ഒരു നുള്ള് ഉപ്പ് അതേ പാത്രത്തില്‍ത്തന്നെ എടുക്കുക

5) അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ഈ സാധനങ്ങളെല്ലാം വൃത്തിയായി കഴുകിയ നിങ്ങളുടെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക

ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ രുചികരമായ തോന്ന്യാസ ചമ്മന്തി തയ്യാറായിരിക്കുന്നു. ഈ ചമ്മന്തി കൂട്ടി ഊണ് കഴിച്ച ശേഷം നിങ്ങള്‍ ഇങ്ങനെ പറയും

തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം

25 comments:

തോന്ന്യാസി said...

ഈ ചമ്മന്തി കൂട്ടി ഊണു കഴിച്ച ശേഷം നിങ്ങള്‍ പറയും........


തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം

നളപാചകത്തിലെ എന്റെ ആദ്യത്തെ തോന്ന്യാസം

കുഞ്ഞന്‍ said...

ഹഹ..

ഇതുവായിച്ചപ്പോള്‍ത്തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം..! അപ്പോള്‍ ഈ ചമ്മന്തി ഉണ്ടാക്കി കഴിച്ചാലൊ...


ചമ്മന്തിയല്ലെ ഒരു തേങ്ങ ഉടയ്ക്കുന്നു.

G.manu said...

ഇനി ഒരു തോന്ന്യാസി സാമ്പാര്‍ കൂടി

:)

ശ്രീ said...

ഹഹ. ഇത് പണ്ട് ആദ്യമായി വീടു വിട്ട് പഠനം തുടങ്ങിയ കാലത്ത് പാചകവും തുടങ്ങിയപ്പോള്‍ അമ്മ പഠിപ്പിച്ചു തന്നിരുന്ന സൂത്രപ്പണിയായിരുന്നു, എനിയ്ക്കും. ഇന്നും വളരെ ഇഷ്ടമുള്ള ഒരു ഐറ്റം.
[തീരെ ചെറുതായി അരിഞ്ഞെടുത്ത സവാളയോ ചെറിയ ഉള്ളിയോ ഇതില്‍ മിക്സ് ചെയ്താലും സൂപ്പറാണ്]
:)

പ്രിയ said...

"തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം " ന്നല്ല പറയേണ്ടത് ആ പാട്ടു പാടണം . " വ്യത്യസ്ഥനാമൊരു ... "

ഓ ടോ : ഈ ബ്ലോഗിന്റെ ടൈറ്റില് പടം ഇല്ലേ? അത് ഡിസൈന് ചെയ്തു ആരാനെന്കിലും അതില് ആ പപ്പടത്തിന്റെ അടുത്തുള്ള ആ കൊഞ്ചിനെ ഒന്നവിടെന്നു മാറ്റി വക്കണേ . പ്ലീസ് പ്ലീസ് പ്ലീസ് ....

അരവിന്ദ് :: aravind said...

അറ്റ്ലീസ്റ്റ് ആ കൊഞ്ചിനെ എടുത്ത് പൊരിക്കുകയോ കറി വെയ്കുകയോ ചെയ്തിട്ട് തിരിച്ച് വെച്ചാലും കൊഴപ്പില്ല.
ഇതൊരുമാതിരി മുന്‍സിപ്പാലിറ്റി ഡം‌പിംഗ് സൈറ്റിന്റെ മുന്നില്‍ പൂക്കച്ചവടം തുടങ്ങ്യപോലായി!

ഫസല്‍ said...

പിന്നെ, പിന്നേ...തോന്ന്യാസി പറഞ്ഞ പോലെ ഞാന്‍ ഉണ്ടാക്കിയതിനു ശേഷം പറയുമത്രേ 'തോന്ന്യാസിക്ക് ചമ്മന്തിയുണ്ടാക്കാന്‍ അറിയുമെന്ന്'. ഒന്നു പോ മാഷേ ഇതെത്ര ഉണ്ടാക്കിയതാ....................

Rare Rose said...

പാചകത്തെക്കുറിച്ചു കാര്യമായ പിടിപാട് ഇല്ലാത്തതുകൊണ്ടു നിര്‍ദേശങ്ങളൊന്നും പാസാക്കുന്നില്ലാ...സംഗതി കേട്ടപ്പോഴെ എനിക്കിഷ്ടപ്പെട്ടു..സിമ്പിള്‍ ആണേലും നല്ല രുചിയന്‍ സാധനം പോലെ ഒരു തോന്നല്‍ ...എങ്കിലും ഒരു ചിന്ന സംശയം..ചമ്മന്തിയില്‍ തേങ്ങ മസ്റ്റ് അല്ലേ..മസ്റ്റ് അല്ലേല്‍ എന്നെ തല്ലല്ലേ..അജ്ഞാനം ഇങ്ങനെയൊക്കെയല്ലേ നീക്കുക..:-)

കാപ്പിലാന്‍ said...

തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം

:)

വിത്യസ്തനാം ഈ തോന്നയ്സി മ്വോനെ
സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല
പുകവലി ശീലന്‍,മുറി മീശന്‍
ചമ്മന്തി പോലും പോസ്ടാക്കും
നല്ലൊരു കുടിയന്‍ തോന്ന്യാസി
:)

kaithamullu : കൈതമുള്ള് said...

കുഞ്ഞന്‍, പ്രിയ, അരവിന്ദ്- ഇവരുടെ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കണോ?

RaFeeQ said...

എന്താ പറയാ... :O

കാവലാന്‍ said...

ഇതു കഴിച്ചാല്‍ തോന്ന്യാസീടത്ര സ്പീഡി ല് നടക്കാമ്പറ്റുമോ?

കുറുമാന്‍ said...

തോന്നിവാ‍സി ചമ്മന്തി ഒരു നല്ല ടച്ചിങ്ങാകുന്നു..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗൂഗ്ലീ ഗൂഗ്ലീ.. ക്ലാക്ലാക്ലീ ക്ലൂ ക്ലൂക്ലൂ.........

യാരിദ്‌|~|Yarid said...

തോന്ന്യാസിയുടെ തോന്ന്യാസങ്ങള്‍ ഇനിയും വരട്ടെ..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുമ്മാതല്ല ഇങ്ങനെ ഓടുന്നത്.

ശ്രീവല്ലഭന്‍ said...

ഇതു ചമ്മന്തി വരെ വരുമെന്ന് തോന്നുന്നില്ലേ തോന്ന്യാസി. ഏതെങ്കിലും രണ്ടക്ഷരം മാത്രം! ച വരെയോ, ചമ്മ വരെയോ അല്ലെങ്കില്‍ ഛേ ഛേ ഛേഛേ. കാരണം ഉള്ളിയില്ല! ഉള്ളി ഞെരടിയാല്‍ നല്ലതാണ്. വാളമ്പുളി ഒരു പ്ലസ് പോയിന്റ് ആണ്. :-)

കുട്ടന്‍മേനൊന്‍ said...

പ്രിയ, അരവിന്ദ് തുടങ്ങിയ മഹാന്‍സ് & മഹതീസ് അഭിപ്രായമനുസരിഛ്ക കൊഞ്ചിനെ ഞാന്‍ ഫ്രൈ ചെയ്തു തിന്നു. :)

Gopan (ഗോപന്‍) said...

"തോന്ന്യാസി നല്ലവന്‍ അവന് ചമ്മന്തിയുണ്ടാക്കാനും അറിയാം" അടുത്ത ഇലക്ഷന് നില്‍ക്കണ്ണ്ടാ ?

:)

അല്ഫോന്‍സക്കുട്ടി said...

ആരവിടെ, ഈ തോന്ന്യാസിയെ പിടിച്ച് ചമ്മന്തിയാക്കാന്‍ ഞാന്‍ ഓര്‍ഡറിടുന്നു.

നാസ് said...

തോന്ന്യാസി ചമ്മന്തി....ഹഹഹഹ... കൊള്ളാം....

ശ്രീലാല്‍ said...

ശ്ശോ.. എന്തൊരെരി.. :)

Anonymous said...

See Please Here

രാജന്‍ വെങ്ങര said...

തോന്ന്യാസി...ഇത്ര തിരക്കിട്ടു തോട്ട് വക്കത്തേക്കാണൊ ഓടുന്നതു...ചമ്മന്തി കഴിച്ചു പണി പറ്റിപോയോ...അല്ല, ഇത്ര ധ്രുതിയില്‍ ഓടുന്നതു കണ്ടു ചോദിച്ചതാണ്..!!

Anonymous said...

kakkoooosu thanne sharanam