Wednesday, June 04, 2008

♥ മത്സ്യം മാണിക്യം സ്പെഷ്യല്‍‌ ♥


മത്സ്യം മാണിക്യം സ്പെഷ്യല്‍‌
ചേരുവകകള്‍
1. ദശകട്ടിയുള്ള മീന് നെയ്മീന്‍ ( ഐക്കുറ), സാല്‍മണ്‍ , പാ‍രട്ട് ഫിഷ്, ആവോലി)ഏതു വേണമെങ്കില് ആവാം..1 കിലൊ
മഞ്ഞല്‍ കുരുമുളക് ഉപ്പ് വിനാഗിരി ഇവ ഒരു മണിക്കൂര്‍‌ പുരട്ടി വയ്ക്കുക
1. ഉപ്പ്
1. വിനാഗിരി (ഒരു ചെറിയ സ്പൂണ്‍)
1. കുരുമുളക്
1. മഞ്ഞള്‍പൊടി.............
2. പചമുളക് 6

2. ഇഞ്ചി ചെറുതായി അരിഞ്ഞു ഒരു ടെബിള്‍ സ്പൂണ്‍
2. സവോള്‍ 2 വലുത് ഘനം കുറച്ചു അരിയുക
2. വെളുത്തുള്ളി ചെറുതായി അരിഞ്ഞു ഒരു ടെബിള്‍ സ്പൂണ്‍

3.. ക്യാരട്ട് 250 ഗ്രാം (വട്ടത്തില്‍ അരിഞ്ഞ് ക്യാരട്ട് ഒരു കപ്പ് വെള്ളത്തില് ‍വേവിക്കുക )

4. തക്കാളി 1 വലുത് ഘനം കുറച്ചു അരിയുക
4. ഏലക്ക 3 എണ്ണം ചതക്കുക
4. കറിവെപ്പില
5. തേങ്ങാപ്പാല്‍ 2 കപ്പ്
6. കൊണ്‍ഫ്ലവര്‍ ഒരു ചെറിയ സ്പൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ കല്‍ക്കുക
7. എണ്ണ............ 2 സ്പൂണ്‍

പാചകം:-
ചുവട് കട്ടിയുള്ള പരന്ന് പാത്രത്തില്‍ എണ്ണ ഒഴിച്ച് രണ്ടാം ചെരുവകകള്‍ ഇട്ട് വഴറ്റുക തീ കുറച്ചീട്ട് അതില്‍ മഞ്ഞള്‍ കുരുമുളക് ഉപ്പ് വിനാഗിരി ഇവ ഒരു മണിക്കൂര്‍‌ പുരട്ടി വച്ച മീന്‍ കഷണങ്ങള്‍ ഇടുക ചെറുതീയില്‍ അടചു വയ്ക്കുക 3 മിനിട്ടിന് ശേഷം മീന്‍ കഷണങ്ങള്‍ തിരിച്ചിടുക മൂന്നാമത്തെ ചെരുവ : ‍വേവിച്ച് ക്യാരട്ട് വെള്ളത്തോടെ ചേര്‍ക്കുക പുറകെ തക്കാളി, കറിവേപ്പില ചതച്ച ഏലക്ക ഇവയിട്ടതിനു ശേഷം പകുതി തേങ്ങപാല്‍ ചേര്‍ത്തു കലക്കി വച്ച കോന്‍ഫ്ലവറ് ചെര്‍ത്ത് തീളക്കുമ്പൊള്‍ ബാക്കി പാലും ചേര്‍ത്ത് തീ കുറച്ച് 2 മിനിട്ട് വച്ച് ഇറക്കുക ..
കുബ്ബുസ്, ചൊറ്, ബട്ടൂരാ, പാലപ്പം ഇതിന്റെ എല്ലാം കൂടെ നല്ലതാണ്


♥ ഒരു മീന്‍‌കറിയുടെ ഓര്‍മ്മയ്ക്ക്........ ♥ ..

12 comments:

ശ്രീ said...

രാവിലെ തന്നെ കൊതിപ്പിച്ചു. ഇതൊക്കെ ഉണ്ടാക്കി എടുക്കുന്ന കാര്യമാ കഷ്ടം!

ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നേല്‍ കുറച്ചു കൂടി കൊതിയ്ക്കാമായിരുന്നു.
;)

പാമരന്‍ said...

ഹും വാമഭാഗത്തിനെ ഒന്നു സോപ്പിട്ടു നോക്കട്ടെ...

ചേച്ചീ ഇതെന്താ 'നള'പാചകത്തില്‍? ഇവിടേം സ്ത്രീ സംവരണമാണോ ഹെന്‍റെ കര്‍ത്താവേ!

asdfasdf asfdasdf said...

[ഐക്കുറ] സാല്‍മണ്‍ .. ഇത് രണ്ടും രണ്ടു മത്സ്യമല്ലേ. സാല്‍മണ്‍ മത്സ്യം ഇന്ത്യന്‍ രുചിയില്‍ ഇണങ്ങുമോ ?
മീന്‍ കറിയില്‍ ചേര്‍ക്കുന്നതിനു മുമ്പ് ചെറുതായി എണണയില്‍ ഷാലോ ഫ്രൈ ചെയ്താല്‍ ടേസ്റ്റ് കൂടുമെന്ന് തോന്നുന്നു.

എന്തായാലും പരീക്ഷിക്കണം.

പാമരാ, നളന്മാര്‍ക്കുമാത്രമല്ല. ദമയന്തിമാര്‍ക്കും ഇവിടെ ഇടമുണ്ട്. :)

മാണിക്യം said...

ശ്രീ ഫോട്ടൊയിടാന്‍
ഞാനും വിചാരിച്ചതാ,ഇനിയാവട്ടെ,
മേന്‍‌നേ ഒരു കോമ എന്നെ കോമാളിയാക്കി. നെയ്മീന്‍ ചിലര്‍ ഐക്കുറ എന്ന് അല്ലെ പറയുക,
രണ്ടും രണ്ടാണേ. സാല്‍മണ്‍ ഇവിടെ എല്ലാ സമയത്തും കിട്ടുന്ന മീന്‍ ആണ് നമ്മുടെ എല്ലാ കറിക്കും ഇതു കൊള്ളാം ഞാന്‍ ഉപയോഗിച്ചത്
സാല്‍മണ്‍ ആണ് ,പിന്നെ ഷാലൊ ഫ്രൈ ഞാന്‍
വേണ്ടന്ന് വച്ചു, സത്യത്തില്‍ എണ്ണയാണ് നമ്മുടെ ഒരു പ്രധാനശത്രു, എണ്ണയും മധുരവും
കഴിയുന്നതും കുറക്കുന്നതാ അതിന്റെ ഒരു ശരി.
പാമരാ സോപ്പിട്ട് കൈ കഴുകി പാ‍മു തന്നെ
ഒന്ന് പരീക്ഷിച്ചേ സംശയം വല്ലൊം വന്നാല്‍ ഞാന്‍ ദാ ‘ജീറ്റാക്കില്‍’ഉണ്ട്..ഹെല്‍പ്പാം .

Unknown said...

ചേച്ചി നമ്മുടെ കോട്ടയത്തുകാരുടെ കൈപുണ്യം
നാലാളറിയട്ടെ.
ഏതായാലും ഫിഷ് കറി ഉണ്ടാക്കി
ഒന്നു കൊറിയറ് ചെയ്യതാല്‍ നന്നായിരിക്കും
ഇതു വായിച്ചിട്ട് കപ്പലോടിക്കാനുള്ള വെള്ളം

കുഞ്ഞന്‍ said...

ചേച്ചി, ഇതു വായിച്ച് വായില്‍ വെള്ളം നിറപ്പിക്കാമെന്നല്ലാതെ.. ശ്രീമതി ശുദ്ധ സസ്യാഹാരിയാണ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്തവളുമാണ്.

Malayali Peringode said...

മാണിക്യാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Gopan | ഗോപന്‍ said...

ഞാന്‍ പോയി മീന്‍ പിടിച്ചിട്ടു വരാം.
ഈ കറി കൊതിപ്പിച്ചു കേട്ടോ.

Anonymous said...

മേനോനേ, സാമന്‍ ഇന്ത്യന്‍ രുചിക്ക് പറ്റിയ നല്ല പഷ്ട് മീന്‍ ആണ് കേട്ടാ. അതിന്റെ എണ്ണ കൊളസ്ട്രോള്‍ കുറയ്ക്കും എന്നും കാണുന്നു. ഉപ്പും മുളകും മഞ്ഞളും ഇട്ടു ചുമ്മാ പത്ത് മിനിട്ട് ബെക് ചെയ്തു കഴികുന്നതാ ഏറ്റോം എളുപ്പം ഉള്ള പണി.

Anonymous said...

മാണിക്യാമ്മേ....
ഞാന്‍ ഈ ഫിഷ് കറി ഉണ്ടാക്കിട്ടോ..:-)
ഒരു ശുദ്ധ സസ്യാഹാരി ആയ ഞാന്‍ എന്റെ ചേട്ടന് ഉണ്ടാക്കി കോടുത്തു....ചേട്ടന്‍ ഉഗ്രന്‍ ആയിട്ടുണ്ട്ന്ന് പറയാന്‍ പറഞ്ഞു..

പിന്നെ ഈ വിനാഗിരി എത്ര ചേര്‍ക്കണം ന്നുകൂടി പറയോ?..എന്നെ പോലെ പരിചയകുറവുള്ളവര്‍ക്കു വേണ്ടിയാ(ഞാന്‍ഉണ്ടാക്കിയപ്പോള്‍..ഇത്തിരി..കൂടിപോയോന്ന് സംശയം :-)


വളരെ നന്ദി..ചേച്ചീ....

- വൃന്ദ

തോന്ന്യാസി said...

ഈ മീന്‍‌കറീടെ കാര്യം തേനി ജില്ലയില്‍ ആരെങ്കിലും കേട്ടാല്‍ അപ്പോ അടി വീഴും....കാരണം ഞാന്‍ പറയേണ്ടല്ലോ..........

മാണിക്യം said...

തോന്ന്യാസി നന്ദി !!



♥ ഒരു മീന്‍‌കറിയുടെ ഓര്‍മ്മയ്ക്ക്....♥


http://aaltharablogs.blogspot.com/2008/08/blog-post.html
♥ ഒരു മീന്‍‌കറിയുടെ ഓര്‍മ്മയ്ക്ക്........ ♥

സസ്നേഹം മാണിക്യം!