Friday, June 20, 2008

♥ ചിക്കന്‍ മാണിക്യം സ്പെഷ്യല്‍ ♥

ഒരു ചിക്കന്‍ കറി, എന്റെ സ്വന്തം റെസിപ്പി ആണേ ..
ചപ്പാത്തിക്കും ചോറിനും കൊള്ളാം....
പരീക്ഷണമാണൊ എന്നു ഒന്നും ചോദിക്കണ്ടാ

വച്ചു നോക്കി ഉഗ്രന്‍ സ്വാദാ!
ചിക്കന്‍ ....ഒരു കിലൊ
[കഴുകി ഇടത്തരം കഷ്ണങ്ങളായി മുറിക്കുക]
1..ഡെസിക്കേറ്റഡ് കൊക്കനട്ട് 1/2 കപ്പ്
[ അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,
പച്ചതേങ്ങ സുലഭമല്ലാത്ത ഇടത്തു നിന്നാണേ ]
2..എള്ള് ....................ഒരു വലിയ സ്പൂണ്‍
3..മല്ലിപ്പൊടി ..............ഒരു വലിയസ്പൂണ്‍
4..മുളകുപൊടി .............ഒരു സ്പൂണ്‍ [എരിവ് വേണ്ടവര്‍ക്ക് കൂട്ടുകയും ചെയ്യാം] 5..കടുക്.............1/2 റ്റീസ്പൂണ്‍
6..[ഇറച്ചി മസാല]
{ഏലയ്ക് 2 , ഗ്രാമ്പൂ 3 , കറുവപട്ട ഒരു ഇഞ്ച് കഷണം .അരസ്പൂണ്‍ കുരുമുളകും, പെരുംജീരകം 1ചെറിയസ്പൂണ്‍}
ഒന്നുമുതല്‍ 6 വരെ യുള്ളവ വറുക്കാനുള്ളതാണ്
( ആദ്യം തേങ്ങ ,പിന്നെ എള്ള്, ഇവമൂത്ത് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍‌ മല്ലി മുളക് ഈ ഓഡറില്‍ എല്ലാം ചേര്‍ത്ത് ചെറു തീയില്‍ വറുക്കുക)
7..ഒരു ഇഞ്ചു കഷണം ഇഞ്ചി
8...5 ചുള വെളുത്തുള്ളി
1മൂതല്‍ 8 വരെയുള്ളവ ഒന്നിച്ചാക്കി മിക്സിയില്‍ നന്നായി അരച്ചെടുക്കുക
9..ഒരു സവോള കനം കുറച്ചു അരിയുക
10 ഒരു തക്കാളി [അരിഞ്ഞു വരുമ്പൊള്‍ ഒരു കപ്പ് കാണണം]
11 കറിവേപ്പില/ മല്ലിയില

പാചക രീതി :-
2 വലിയ സ്പൂണ്‍ എണ്ണ നല്ല ചൂടാവുമ്പോള്‍ സവോള വഴറ്റുക,
ഇളം തവിട്ട് നിറം ആ‍വുമ്പോള്‍‌ ‍അരച്ച അരപ്പ് ഇടുക
അതിലേക്ക് ഒരു കപ്പ് വെള്ളംകൂടി ഒഴിക്കുക
ഉപ്പും, അരിഞ്ഞു വച്ച ഒരു കപ്പ് തക്കാളിയും ചേര്‍ത്ത് തിളപ്പിക്കുക.
നന്നയി തിളച്ച അരപ്പിലേക്ക്
മുറിച്ചു വച്ച കോഴി കഷണങ്ങള്‍ ഇടുക
അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുകാ
ഇടക്ക് ഒന്നു ഇളക്കി കൊടുക്കണേ,..
അതില്‍ കറിവേപ്പില, /മല്ലിയില ചേര്‍ക്കുകാ
ചാറ് കുറുകിയ പാകത്തില്‍ ഇറക്കുക.

നല്ല ഒരു ഡാര്‍ക്ക് ബ്രൌണ്‍ നിറം ആണ് ..
കറിക്ക് നല്ല സ്വാദും!!ങ്ഹും സത്യം!!

14 comments:

ഹരീഷ് തൊടുപുഴ said...

ചേച്ചീ,
ചിക്കെന്‍ കറിയുടെ ആദ്യത്തെ അതിഥി ഞാന്‍; പിന്നെ കോഴി മുറിക്കുവാന്‍ ഉദ്ദേശിച്ചത് ചെറിയ കഷ്ണമായാണോ അതോ ഇടത്തരം കഷ്ണമയാണോ??

ഹരീഷ് തൊടുപുഴ said...

പിന്നെ ചേച്ചീ ഒരു സംശയം കൂടി,
മുകളില്‍, തക്കാളി അരിഞ്ഞു വരുമ്പോള്‍ ഒരു കപ്പുണ്ടാകണം എന്നു പറഞ്ഞിട്ട്; താഴെ പാചകരീതിയില്‍, ഒരു തക്കാളി മതിയെന്നാണല്ലോ പറഞ്ഞിരിക്കുന്നെ? അതെന്താ...

ഇനി എന്തായാലും ഇതുണ്ടാക്കിക്കഴിച്ചിട്ട് അഭിപ്രായം പറയാട്ടോ...

മാണിക്യം said...

ഹരീഷ് :തക്കാളി ചിലത് വളരെ വലുത് ചിലത് ചെറുത് കറിക്ക് ആവശ്യത്തിനു പുളിയും കൊഴുപ്പും കിട്ടാന്‍ ഒരു കപ്പ് അരിഞ്ഞു വരുമ്പോള്‍ എന്നു എഴുതി അതു നോക്കിയാല്‍ മതി കണ്‍ഫ്യൂഷന്‍ വേണ്ടാ.. പിന്നെ കൊഴി ഇറച്ചി ഇടത്തരം കഷ്ണം അതാ നല്ലത് ഇറച്ചിയില്‍ അരപ്പ് പിടിക്കാന്‍.[തിരുത്ത് വരുത്താം]
പിന്നെ ആട്ടിറച്ചിയും, താറാവും,
മുട്ടയും ഉരുളകിഴങ്ങും, ഈ മസാലയില്‍ തന്നെ
പരീക്ഷിക്ക് നല്ലതാണ്.

പാമരന്‍ said...

ചേച്ചീ.. കൊള്ളാല്ലോ.. ഞാന്‍ വരണൂണ്ട്‌ ഹാമില്‍ട്ടണിലേയ്ക്ക്‌..

പൊറാടത്ത് said...

വായിച്ചിട്ട് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. അരപ്പ് ചേര്‍ത്ത ഉടനെ വെള്ളം ചേര്‍ക്കണോ, അതോ അരപ്പും തക്കാളിയും ഒന്ന് എണ്ണയില്‍ കുറച്ച് നേരം വഴറ്റിയിട്ട് മതിയോ.?

ആട്ടിറച്ചിയും, താറാവും,
മുട്ടയും ഉരുളകിഴങ്ങും, ഈ മസാലയില്‍ തന്നെ
പരീക്ഷിക്ക് നല്ലതാണ്....
തവള (മാക്രി) പറ്റ്വോ ആവോ!!??

ശ്രീ said...

കൊതിപ്പിച്ചു.

പരീക്ഷിച്ചിട്ട് തന്നെ കാര്യം!
:)

SreeDeviNair.ശ്രീരാഗം said...

മാണിക്യം..
ഇതിനൊക്കെ,
സമയം കിട്ടാറുണ്ടോ?
എന്തായാലും,
ഞാന്‍ കറിവച്ചുനോക്കാം.
സ്നേഹത്തോടെ,
ശ്രീദേവിനായര്‍.

siva // ശിവ said...

ഇതൊന്നും എന്റെ വീട്ടില്‍ നടക്കില്ല...അമ്മ സമ്മതിക്കില്ല...എന്നാലും പരീക്ഷിച്ചു നോക്കാം...

Unknown said...

മാണിക്യം ചേച്ചി പാചക കലയില്‍ ചേച്ചിടെ ഗുരു ആരാണ്.മിസീസ്സ് .കെ.എം മാത്യുവാണോ
ഏന്തായാലും ഞാന്‍ സമയംകിട്ടുമ്പോള്‍ ട്രൈ ചെയ്യുന്നുണ്ട്

ബഷീർ said...

പരീക്ഷിച്ച്‌ നോക്കട്ടെ.

Kaithamullu said...

നല്ല നാടന്‍ കോഴിക്കറി!

Anonymous said...

I could give my own opinion with your topic that is not boring for me.

poor-me/പാവം-ഞാന്‍ said...

വാര്‍ത്ത
ചിരങ്ങാട്ടുപുരയില്‍ അടുക്കളയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്ച് ആള്‍ മരിച്ചത് അടുക്കളയില്‍ പാചക പരീക്ഷന്നങ്ങള്‍ നടത്തുമ്പോള്‍ ആയിരുന്നു എന്ന് എസ് ഐ ക്‌ുട്ടന്‍ പിള്ള ഞങ്ങളുടെ ലേഖകനോട് പറഞ്ഞു. ഏതോ ബ്ലോഗിലെ കുറിപ്പ് പരീക്ഷിച്ചതാണ്ണ്‍ അപടകാരന്നമായത്. പോലീസ് ബ്ലോഗുകരെക്കൊണ്ട് അവരുണ്ടാക്കിയ ഭക്ഷന്നം തന്നെ ബലമായി തീട്ടിച്ചതായി ആരോപന്നം ഉണ്ട്.

പല്ലൂരാന്‍ said...

രുചിഉള്ളതാണല്ലോ?.