Monday, August 18, 2008

♥ ചെമ്മീന്‍ അച്ചാറ് ♥


ചെമ്മീന്‍ അച്ചാറ്
1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)

(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)

2.പച്ചമുളക്‍‌-----5എണ്ണം
ഇഞ്ചി ഒരു ചെറിയാ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 റ്റെബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍

പാകം ചെയ്യുന്നവിധം

1.വൃത്തി ആക്കിയാ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേകിച്ചു എടുക്കുക.
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക.
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,

4. 3 റ്റീസ്പൂണ്‍ എണ്ണാ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .

(ഒരു നുള്ളു പഞ്ചാര ചേര്‍ത്തോളു) എന്നിട്ട് എന്നെ മനസ്സില്‍ ഓര്‍ത്തിട്ട് തട്ടിക്കൊ.

4 comments:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

Sureshkumar Punjhayil said...

Good work... Best wishes...!!!

ജെ പി വെട്ടിയാട്ടില്‍ said...

ഈ മാണിക്യത്തിന് ചെമ്മീന്‍ അച്ചാറുണ്ടാക്കാനും അറിയുമോ?
എന്നിട്ടെനിക്ക് ഉണ്ടാക്കി തന്നില്ലല്ലോ..
അച്ചാറുണ്ടാക്കുന്ന വിധം മനസ്സില്‍ ആലോചിച്ചു.. ഇന്ന് കുറച്ച് ചെമ്മീന്‍ വാങ്ങണം.. പക്ഷെ ആരുണ്ടാക്കിത്തരും...

B Shihab said...

ഇഷ്ടപ്പെട്ടു. ആശംസകൾ