Saturday, March 21, 2009

ചക്ക തോരന്‍

1)ഇടിയന്‍ ചക്ക കഷണങ്ങള്‍ ആക്കിയതു- ഒരു ചെറിയ ചക്കയുടെതു
-ഇതു അല്പം വെളിച്ചെണ്ണ, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവിച്ചു, പതുക്കെ ചതച്ചു മാറ്റിവെയ്ക്കുക...

2) വെളിച്ചെണ്ണ-2സ്പൂണ്‍
കടുകു-1സ്പൂണ്‍
പച്ചമുളകു ചെറുതായി വട്ടത്തില്‍ അരിഞ്ഞതു-5 എണ്ണം
വറ്റല്‍ മുളക്-4-5 എണ്ണം രണ്ടാക്കിയതു
കറിവേപ്പില-2തണ്ടു
ഉഴുന്നുപരിപ്പു-1റ്റീസ്പൂണ്‍
നാളികേരം ചിരകിയതു- 1.5 കപ്പ് (മിക്സിയില്‍ ഇട്ടു ഒന്നു ചതച്ചു എടുക്കുക, അപ്പോള്‍ ഒരുപോലെ മൂത്തു കിട്ടും)

വെളിച്ചെണ്ണ ഒഴിച്ചു ചൂടായല്‍ കടുകു ഇടുക, കടുകു പൊട്ടി കഴിയുമ്പോളേക്കും ഉഴുന്നുപരിപ്പു, പച്ചമുളകു,കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് അതിലേക്കു നാളികേരവും ഇട്ടു നല്ല സ്വര്‍ണ്ണനിറമാകുന്നതു വരെ മൂപ്പിച്ചു, വേവിച്ചു ചതച്ചു വെച്ചിരിക്കുന്ന ചക്കയും ചെര്‍ത്തു ഉലര്‍ത്തി എടുക്കുക....



ഏകദേശം ഇങ്ങനെ ഒക്കെ ഉണ്ടാകും....

7 comments:

konchals said...

ചക്ക തോരന്‍

ജിജ സുബ്രഹ്മണ്യൻ said...

ചക്കക്കാലമായി.ഇനി എന്നും ചക്കത്തോരൻ ചക്കപ്പുഴുക്ക്,ചക്കക്കുരു,മാങ്ങാ കറി,ചക്കക്കുരു പാവക്കാ തോരൻ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ചക്ക തീൻ മെശയിൽ എത്തും.ഈ ചക്കത്തോരൻ നന്നായി !

asdfasdf asfdasdf said...

ചക്കയുടെ കാലമായി. നാടെങ്ങും ചക്ക ഇഷ്ടമ്പോലെയുണ്ട്. ചക്കക്കുരു ചീരയിലയിട്ട് തോരന്‍ വെക്കുമെന്ന് കേട്ടിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ദേ പിന്നേം ചക്ക കിടക്കുന്നു.
ഈ മാസം ഇതു മൂന്നാമത്തെ ചക്കയാ..
:)

എന്നാലും തോരനായതിനാല്‍ അടിച്ചു പൂശിയേക്കാം.

Bindhu Unny said...

ഇടിയന്‍ ചക്കയോ? ഈ ചക്ക ഇടിക്കുമോ?
:-)

Suma Devasia said...

കൊള്ളാം.ഇനിയും പരീക്ഷണം നടത്തണം.കറി വെച്ചുനോക്കിയിട്ടു പറയാം ബാക്കി.

Unknown said...

เปิดสมาชิกเล่นคาสิโนออนไลน์ที่ไหนครับ???
คิดถึงคาสิโนออนไลน์ คิดถึงเรา http://hi111.net