Tuesday, September 01, 2009

ഉരുളയ്ക്കുപ്പേരി

ഓണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് സുഗന്ധം പരത്തിയെത്തുന്നതു സദ്യയാണ്. ഉപ്പേരിയില്ലാതെ ഓണ സദ്യയില്ലല്ലോ.

മൂത്ത നേന്ത്രക്കായ കുല വെട്ടിയ ഉടനെ വറുക്കണമെന്നാണ് പഴമക്കാരുടെ അഭിപ്രായം.

ശര്‍ക്കര ഉപ്പേരി വഴറ്റുന്നത് ഓട്ടുരുളിയിലാണെങ്കില്‍ കേമം.


കായ ഉപ്പേരി

അഞ്ചു നേന്ത്രക്കായ, രണ്ട് സ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമടങ്ങിയ അരഗ്ലാസ് വെള്ളം.

മൂത്ത നേന്ത്രക്കായ നാലുകീറി നുറുക്കി മഞ്ഞള്‍പൊടിയില്‍ കറ പോകും വിധം കഴുകിയെടുത്ത് വെട്ടിത്തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇടണം. വറവ് മൂക്കുന്നതിനു തൊട്ടുമുമ്പ് മഞ്ഞളും ഉപ്പും ചേര്‍ന്ന വെള്ളം എണ്ണയിലേക്കൊഴിക്കണം. മൊരിഞ്ഞു ചുവന്നാല്‍ കണ്ണാപ്പകൊണ്ട് കോരിയെടുക്കാം.


ശര്‍ക്കര ഉപ്പേരി

അഞ്ചു നേന്ത്രക്കായ, ശര്‍ക്കര അരകിലോ, ചുക്കുപൊടി 50 ഗ്രാം, ജീരകപ്പൊടി 25 ഗ്രാം,നെയ്യ് ഒരു ടീസ്പൂണ്‍.

മൂപ്പെത്തിയ നേന്ത്രക്കായ രണ്ടു കീറായി നുറുക്കി കഴുകിയെടുത്ത് ഉപ്പു ചേര്‍ക്കാതെ വറുത്തെടുക്കണം. തുടര്‍ന്ന് വെള്ളവും ചുക്കുപൊടിയും നെയ്യും ചേര്‍ത്ത് ശര്‍ക്കര പാവുകാച്ചണം. ചട്ടുകം കൊണ്ട് കോരിയെടുത്ത് നൂല്പരുവത്തിലെത്തുമ്പോള്‍ ജീരകപ്പൊടി ചേര്‍ത്തിളക്കണം. പാവു തണുക്കുന്നതിനു മുമ്പായി കായ വറുത്ത് വെച്ചത് അതിലേക്കിട്ട് നന്നായി ഇളക്കിയാല്‍ ശര്‍ക്കര ഉപ്പേരി റെഡി.

(നളപാചകത്തിനു വേണ്ടി മണീസിന്റെ വെപ്പുപുരയില്‍ നിന്നും.)

6 comments:

കുറുമാന്‍ said...

ആഹ നളന്‍ കസറുകയാണല്ലോ? ഞാനും വരാം എന്തേലുമായി ഉടന്ന് തന്നെ.

പൊറാടത്ത് said...

ഉത്രാടായിട്ട് കണ്ണന്റെ വെപ്പുപുരേലന്ന്യാണല്ലോ...
ടച്ചിങ്ങ്സിന് പറ്റിയ സാധനം...:)

Appu Adyakshari said...

നളപാചകം അസ്സലായിട്ടുണ്ട്.

തൃശൂര്‍കാരന്‍ ..... said...

അടിച്ചു പൊളിച്ചു...നന്നായിട്ടുണ്ട്...

Anonymous said...

അടിപൊളി

അപരിചിതന്‍ said...

നന്നാവുന്നുണ്ട്