Thursday, September 21, 2006

മുട്ടക്കറി

മുട്ട-3
സബോള-2(ഇടത്തരം)
തക്കാളി-1
മല്ലിപ്പൊടി-2 റ്റീസ്പൂണ്‍
മുളകുപൊടി-0.5റ്റീസ്പൂണ്‍
മഞള്‍പൊടി-0.5 റ്റീസ്പൂണ്‍
പച്ചമുളക്-3
ഉപ്പ്-ആവശ്യത്തിന്
എണ്ണ-2 റ്റേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-1.5 കപ്പ്
കറിവേപ്പില-5

ഉണ്ടാക്കുന്ന വിധം:ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് സബോള അരിഞ്ഞതും വേപ്പിലയും ഇട്ട് വഴറ്റുക.മൂത്ത് വരുമ്പോള്‍ മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പൊടി എന്നിവ ഇട്ടിളക്കി തക്കാളിയും പച്ച മുളകും അരിഞ്ഞത് ഇടുക.എല്ലാം കൂടെ കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ക്കുക.

തിളച്ച് കഴിഞ്ഞാല്‍ തീ കുറച്ച് മുട്ടകള്‍ ഓരോന്നായിപൊട്ടിച്ചൊഴിക്കുക.ഒഴിക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായി ഒഴിക്കരുത്.പാത്രം മൂടി വെച്ച് മുട്ട വേവുന്നത് വരെ കുറഞ്ഞ തീയില്‍ വേവിക്കുക.അതിനു ശേഷം വലിയ സ്പൂണ്‍ കൊണ്ട് മുട്ടകള്‍ മറിച്ചിട്ട് തേങ്ങപ്പാല്‍ ഒഴിച്ച് തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക.

തേങ്ങാപ്പാലിനു പകരം വരുത്തരച്ച തേങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദിഷ്ടമാകും.

9 comments:

വല്യമ്മായി said...

മുട്ട പുഴുങ്ങാന്‍ അറിയാത്തവര്‍ക്കായി ഒരു സിമ്പിള്‍ മുട്ടക്കറി.

Rasheed Chalil said...

ആദ്യം ഉണ്ടാക്കി കഴിച്ച് നോക്കട്ടേ...

പിന്നെ മുട്ട പുഴുങ്ങാന്‍ അറിയുന്നവര്‍ക്ക് ഇത് ഉണ്ടാക്കമല്ലോ അല്ലേ... ?

Unknown said...

ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍

ആര് ചൂടാകുമ്പോള്‍? നമ്മളോ? അടുപ്പോ? :-)
വല്ല്യമ്മായീ താങ്ക്സ്.

(ഇതിനേക്കാള്‍ ബെസ്റ്റ് മുട്ടക്കറി ഹോട്ടലില്‍ കിട്ടും, പാത്രവും കഴുകണ്ട. ഞാന്‍ ഓടി അടുത്ത് കണ്ട കഫറ്റീരിയയില്‍ കയറിയിരിക്കുന്നു)

asdfasdf asfdasdf said...

ഈ തേങ്ങാപ്പാലില്‍ ഒന്നാം പാലോ അതൊ മൊത്തമായി പാലാണൊ ചേര്‍ക്കേണ്ടത് ?

വല്യമ്മായി said...

മൊത്തമായി.തേങ്ങാപ്പാലിന്‍റെ പൊടി കലക്കിയത് ആയിരിക്കും ബാച്ചിലേഴ്സിന് സൌകര്യം.

kusruthikkutukka said...

മൂത്ത് വരുമ്പോള്‍ ...മുത്ത്, അവന്‍ , വന്നില്ലെങ്കിലോ?
ഒഴിക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായി ഒഴിക്കരുത്.- പിന്നെ എങ്ങിനെ ഒഴിക്കണം ?
കുറച്ച് മുട്ടകള്‍ - എത്ര മുട്ടകള്‍ - 3 എണ്ണം എന്നാണല്ലോ മുകളില്‍ പറഞ്ഞതു..
വലിയ സ്പൂണ്‍ - ചെറിയ തു പറ്റില്ലേ?
ഇതിലും സൂപെര്‍ ഹോസ്റ്റലില്‍ മുട്ട, മെഴുകുതിരി-സ്പൂണ്‍ -പാത്രത്തിന്റെ മൂടി --എന്നിവ കൊണ്ടു ഉണ്ടാക്കുന്നതാണു

എന്തായാലും മുട്ട പുഴുങ്ങേണ്ടല്ലൊ , രക്ഷപെട്ടു.....
ഇന്നലെ വില്ക്കാന്‍ വെച്ച മുട്ടകള്‍ ചിലവായില്ല അല്ലെ?

വല്യമ്മായി said...

ഇതാരും പരീക്ഷിച്ചില്ല എന്നു തോന്നുന്നു.

Calvin H said...

ഇത് എന്റെ സ്ഥിരം ഐറ്റം ആണ് :)

കാഴ്ചക്കാരന്‍ said...

ഞാൻ ഇതൊന്ന് ഇളക്കി മറിച്ചാണുണ്ടാക്കാറുള്ളത്‌ :)