Thursday, December 28, 2006

വെളുത്തുള്ളി ചമ്മന്തി

ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി
വറ്റല്‍ മുളക് 5 എണ്ണം / രുചിക്ക്
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
തേങ്ങ ചിരവിയത് രണ്ട് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

1. പുളി അര കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക.

2. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ വറുക്കുക. സ്വര്‍‌ണ്ണ നിറമാകുമ്പോള്‍, വെളുത്തുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്ന പരുവത്തില്‍ (മുളക് മണത്തു തുടങ്ങുമ്പോള്‍) എടുക്കുക.











3. പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നേര്‍മ്മയായി അരച്ചെടുക്കുക.
അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കാം.
ഇഡ്ഡലി, ദോശ, കപ്പ പുഴുങ്ങിയത് - ഇവയ്ക്ക് നല്ല കൂട്ട്.

4 comments:

P Das said...

“വെളുത്തുള്ളി ചമ്മന്തി” പുതിയൊരു വിഭവം..

വിചാരം said...

ചക്കരെ ... നന്നായി എരുവുണ്ടുട്ടോ

Anonymous said...

ചക്കരേ... വെളുത്തുള്ളിച്ചമ്മന്തി വളരെ ഇഷ്ടപ്പെട്ടു.
ഇന്നാണു പരീക്ഷിച്ചത്‌.കപ്പ കിട്ടിയില്ല, എങ്കിലും ചോറിന്റെ കൂടെ adjust ചെയ്തു....

msntekurippukal said...

simple എന്ന് പറഞ്ഞാല്‍ സിമ്പിള്‍ ആയിരിക്കണം. ഞങ്ങളെപോലെ ഉള്ളവര്‍ കഞ്ഞി കുടിക്കാനും അത്യാവശ്യം ചോരുന്നാനും ഉപയോഗിക്കുന്ന ഒരു സിമ്പിള്‍ കറിയുടെ ചേരുവ ഇവിടെ!
ആവശ്യമുള്ള സാധനങ്ങള്‍
ചുവന്ന മുളകുപൊടി ആവശ്യത്തിനു,
വെളിചെന്ന , ഉപ്പു ആവശ്യത്തിനു.
ഉണ്ടാക്കുന്ന വിധം: മൂന്നും കൂട്ടി ശരിക്ക് തിരുമ്മുക. ഒന്നും കൂടുതല്‍ ആകാതെ നോക്കണേ. വ്വവ് !!! നല്ല ഒന്നാന്തരം ചമ്മന്തി റെഡി. പേര് അതിലും നല്ലത്:- ഗാന്ധി ചമ്മന്തി ( ആ സിമ്പിള്‍ ആയ മനുഷ്യന്റെ പേരില്‍ ഈ ചമ്മന്തി ഞാന്‍ സമര്‍പ്പിക്കട്ടെ .)