Saturday, July 21, 2007

ഒരു കോഴി കറി

എന്റെ സ്വാദ് പരീക്ഷണങ്ങള്‍ ഇവിടെ തുടങ്ങുന്നു ..ഞാന്‍ ഇതുണ്ടാക്കി കൊടുത്തവര്‍ ഒക്കെ ഇന്നും ജീവനോടെ ഇരിക്കുന്നു എന്നതു മാത്രം ആണു എന്നെ ഇതിവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്..അക്ഷര തെറ്റുകള്‍ സ്വാഭാവികം, സദയം ക്ഷമിക്കുക.. അതു മറ്റൊന്നും കൊണ്ടല്ല, എനിക്കക്ഷരം അറിയാത്തതു കൊണ്ടു മാത്രം ആണു ...ഇതു മറ്റാരെങ്കിലും എഴുതിയതും ആയി സാമ്യം ഉണ്ടെങ്കില്‍ അതവര്‍ നേരത്തെ എഴുതിയതു കൊണ്ടാവാം....

അപ്പൊ ചേരുവകള്‍ പറയാം .....,
ചിക്കന്‍.....(ബോണ്‍ ലെസ്സു ആണേല്‍ കൊള്ളാം..) ചെറിയ കക്ഷണം ആക്കി മുറിച്ചതു..1 കിലോ
ഇഞ്ചി.....ചെറിയ കക്ഷണം ആയി മുറിച്ചതു,....
വെളുത്തുള്ളി ... 5 അല്ലി, ചെറുതായി കീറി എടുത്തതു...
പച്ചമുളകു ...4 , രണ്ടായി പിളര്‍ന്നതു..
ചെറിയ ഉള്ളി --- 500 ഗ്രാം,, രണ്ടായി കീറിയതു..
തക്കാളി ....ഒരെണ്ണം
തേങ്ങാ... ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചതു .......
തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര്.....1/2 ഗ്ലാസ്സ്
കറിവേപ്പില.....2 ഇതള്‍
പിന്നെ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ ഒക്കെ.

ഇനി... രണ്ട് സ്പൂണ്‍ മുളകു പൊടി, രണ്ട് സ്പൂണ്‍ മല്ലി പൊടി, 1/2 സ്പൂണ്‍ മഞ്ഞള്‍ പൊടി, 1 സ്പൂണ്‍ കുരുമുളകു പൊടി‍ ..1 സ്പൂണ്‍ മസാല്‍ പൊടി , എടുത്തു നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക...
അതവിടെ ഒരു സൈടില്‍ വച്ചേരെ...

അപ്പൊ തുടങ്ങാം...

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ തുടരുക,അപ്പൊ ചിക്കനു ചെറിയ കട്ടി വരും , അപൊ അതിനെ ഇറക്കി ഒരു സൈടില്‍ വച്ചേക്കു.....


ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍ , പച്ച മുളകും, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക....നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോല്‍, കുറച്ച് ഉപ്പു ചേര്‍ത്ത് കൊള്ളു....അതിനു ശേക്ഷം , തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക... അതില്‍ ചിക്കനും (നമ്മള്‍ നിറം മാറ്റിയ ), മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കണ്ട...ഉപ്പ് ആവശ്യത്തിനു ചേര്‍ത്തു കൊള്ളു.....


ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക...
കപ്പ വേവിച്ചതും ഉണ്ടെങ്കില്‍ പിന്നെ വേറേ ഒന്നും വേണ്ട....കുശാലായി കഴിക്കുക തന്നെ...

2 comments:

Kaithamullu said...

“ മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ ഒക്കെ“
ഇതിന്റെ കൂടെ
“1 സ്പൂണ്‍ മസാല്‍ പൊടി “

കുറച്ച് കൂടുതലല്ലേ, പാറശ്ശേരി?

“പച്ചമുളകു ...4
രണ്ട് സ്പൂണ്‍ മുളകു പൊടി
1 സ്പൂണ്‍ കുരുമുളകു പൊടി‍ “

-ഇതും 1 കിലോ ചിക്കന് അധികമായി തോന്നുന്നു!(ആകെ മസാലമയം!

പാച്ചേരി : : Pacheri said...

എരി കൂടുതലാണേല്‍ മുളകല്പം കുറക്കാം..