വളരെ പെട്ടെന്നൊരു മീന്‍ കറി....  ആരും  എന്നെ വന്നടിക്കരുത്...
ഈ പറയുന്ന സാദനങ്ങള്‍  ഒക്കെ വേണം...
മീന്‍   --  കക്ഷണങ്ങള്‍  ആക്കിയതു .  1/2 കിലോ
ചെറിയ ഉള്ളി -- 6 എണ്ണം   ചെറുതായി കീറിയതു  
പച്ചമുളകു  -   3  എണ്ണം   - രണ്ടായി കീറിയതു.
ഇഞ്ചി   --  ചെറുതായി  അരിഞ്ഞതു ...ഒരു ചെറിയ കക്ഷണം.
വെളുത്തുള്ളി  - ചെറുതായി കീറിയതു ... 4 അല്ലി
തക്കാളി  - 1 എണ്ണം  - നാലായി കീറിയതു ..
കൊടമ്പുളി  - 4 കക്ഷണം.
കറിവേപ്പില ..  1 ഇതള്‍
എണ്ണ ---- പാചകത്തിനു ഉപയോഗിക്കുന്നതു ..
മുളകു പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍.
ജീരക പോടി - 1/2 ടീസ്പൂണ്‍
ഉലുവാപൊടി - 1/2 ടീസ്പൂണ്‍
ആപ്പോ..... തുടങ്ങാം..
എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി വഴറ്റിയതിനു ശേക്ഷം പച്ചമുളകു ചേറ്ത്ത് കൊടുക്കുക.. അതിലേക്കു അരിഞ്ഞുവച്ച  ഉള്ളി ചേറ്ത്ത്, ഒരു നിറം മാറുന്നതു  വരെ  വഴറ്റുക.. ഇതിലേക്കു , മുളകുപൊടിയും,മല്ലിപൊടിയും,മഞ്ഞള്‍ പൊടിയും,ജീരക,ഉലുവാപൊടികള്‍ ചേറ്ത്ത്  നന്നായി വഴറ്റി, അരിഞ്ഞു വച്ച തക്കാളി  ചേറ്ക്കുക..
രണ്ട് ഗ്ലാസ് വെള്ളം ചേറ്ത്ത് , അതില്‍ കറിവേപ്പിലയും, കൊടമ്പുളിയും ഉപ്പും ചേറ്ത്ത്  ചെറിയ ചൂടില്‍ വേവിക്കുക...നന്നായി തിളച്ചതിലേക്കു, അരിഞ്ഞ മീന്‍ ഇട്ട്, (മീന്‍ നിറഞ്ഞ് വെള്ളം ഇല്ലെങ്കീള്‍ , തിളച്ച വെള്ളം മാത്രം ചേര്‍ക്കുക) നന്നായി വറ്റിചെടുക്കുക..
ഇതിലേക്കു,  എണ്ണ കടുകു വറുത്ത്,( ചുവന്ന മുളകും ചേര്‍ത്ത്) ചേര്‍ക്കുക...
ഇതും കപ്പയും  ആണു   കോമ്പിനേഷന്‍ ...   50 പോസ്റ്റായി  നളപാചകം വിശ്രമിക്കരുതല്ലൊ  , അതിനൊന്നു തുടങ്ങി വച്ചതാ..
Tuesday, July 31, 2007
മീന്‍ കൊടമ്പുളി ഇട്ട് വറ്റിച്ചതു
Subscribe to:
Post Comments (Atom)

13 comments:
ഇതിന്റെ ഫോട്ടൊ ഞാന്‍ ഇടണൊ ? നിങ്ങള്‍ തന്നെ ഇട്ടാല് മതി.. കൊടമ്പുളി വേണേ...
മാഷെ ഷാപ്പില്‍ കിട്ടുന്ന കൊഞ്ച് കറി ഒന്ന് പോസ്റ്റാമോ?
മുളക് പൊടിയുടെ അനുപാതം കുറവല്ലേ എന്നൊരു ശങ്ക
മീന്‍ വറ്റിച്ചതിന് ജീരകമോ?
കള്ളുഷാപ്പ് കൊഞ്ച് റെസിപ്പി എനിക്കും വേണം. വെളിച്ചെണ്ണയാണ് രഹസ്യം എന്നുതോന്നുന്നു. ഈയിടെ കിട്ടിയ കായല്‍ റിസോട്ട് റെസിപ്പി ഉപയോഗിച്ച് കായല്‍കൊഞ്ച് ഉണ്ടാക്കി, നന്നായിരുന്നു.
എന്റെ അറിവില്‍, കള്ള്ഷാപ്പ് കറിയില്‍, മസാലകളുടെ ഘോഷയാത്ര കുറവാണ്. മുളക് നല്ലവണ്ണമിടും, കുറച്ച് മഞ്ഞള്‍, പിന്നെ ചെറിയ ഉള്ളിയും ചെറുകഷണം ഇഞ്ചിയും അരക്കും. ചിലപ്പോള്‍ രണ്ട് പച്ചമുളകും.
കൊടമ്പുളി തന്നെ ആശാന്‍. കൂടെ പച്ച വെളിച്ചെണ്ണയും.
-പിന്നെ ഉപ്പ്, കറിവേപ്പില- പോരേ?
മേന്നെ,
ഞാനും ഭക്ഷണ മേഖലയിലാണ്‍ഊ നിരന്തരപ്രവര്‍തനം.http://ooneswarampo.blogspot.com/ കണ്ടുനോക്കൂ. ഊണേശ്വരത്തെ വിശേഷങ്ങള്‍ പുറകെ...
തനിമലയാളബ്ലോഗര്‍ പുലികളെ പ്രദര്‍ശിപ്പിക്കുന്ന ബ്ബ്ലോഗിലെ ഇന്നത്തെ പോസ്റ്റും താങ്കളെ തീര്‍ച്ച്ഃഅയായും രസിപ്പിക്കും -
http://keralahahaha.blogspot.com/2007_07_01_archive.html സജ്ജീവ്
:)
മീന്‍ വയ്ക്കാന്‍ ജീരകമോ??? മുളക്ക് പൊടി മല്ലിപൊടിയെകാള്‍ കുറവല്ലേ ഉപയോഗിക്കുക???
എന്ത് തന്നെ ആയാലും വായില്‍ വെള്ളപൊക്കമായി....
മുളക് കുറവു പോലെ തോന്നുന്നു. എന്തായാലും കപ്പലായി !!
appo, vishaalettante a മീങ്കൂട്ടാന്‍ aarum kandille?
is it "നളപാചകം" V/s "കൊളപാചകം" ???
ഓഹോ... നളപാചകത്തെ കൊലപാചകമാക്കിയ ആ പാചക ശിരോമണി ഇവിടെ എന്തുമാവാമെന്ന് വിചാരിച്ചോ... പ്രതിഷേധിക്കൂ സുഹ്രുത്തുക്കളേ.. നാളെ ഹര്‍ത്താല്‍. !!!
മുളകുപൊടി ഒരു 5-6 സ്പൂണ്‍ ചേര്‍ത്തേക്കാം :) ജീരകമോ? പിന്നെ മീന്‍ വറ്റിച്ചത് ശരിയായില്ലെങ്കില്‍ പാച്ചേരിയെ അന്വേഷിച്ച് വരും ;)
പണ്ട് ഒരു ബ്ലോഗ് പോസ്റ്റ് കണ്ട് വിനാഗിരി ഒന്നുമൊഴിക്കാതെ മുളകൊന്നുമിടാതെ ഒരു ചെറുനാരങ്ങാ അച്ചാര്‍ ഉണ്ടാക്കിയതാ. 15 ദിവസം കഴിഞ്ഞ് എടുത്തൊരേറു കൊടുക്കേണ്ടി വന്നു ;) ഹി ഹി.
ഒരു നുള്ള് ജീരകം ഇട്ടതിനാരും പ്രശ്നമാക്കണ്ട...ഒന്നും സംഭവിക്കില്ല... ഞാന്‍ ഉടനേ അടുത്തതും ആയി വരും
Post a Comment