Friday, February 22, 2008

വറുത്തു അരച്ച ചമ്മന്തി..

സാധനം ഇത്തിരി ഇരു‌ണ്ട് ഇരിക്കും, അതാണ് അതിന്റെ ശരിക്കുള്ള കളര്‍..
നല്ല ചൂടുള്ള ചോറിന്റെ കൂടെ ആണ് എനിക്കിഷ്ടം, എല്ലാവര്‍ക്കും അത് ഇഷ്ടാവോ എന്നറിയില്ല..
മല്ലി പ്പൊടി ---ചമ്മതിയുടെ മെയിന്‍ ഇന്ഗ്രെടിയന്ട്ട് ഇതായോണ്ട് ചമ്മതി എത്ര വേണോ അതിന് അനുസരിച്ച് തട്ടിക്കോ...
പിന്നെ ആസ് യുഷ്വല്‍, മുളകുപൊടി, ഒരു പിടി കറി വേപ്പില, ചെറിയ ഉള്ളി, ഉപ്പ്, വെളിച്ചെണ്ണ, പുളി-ആവശ്യത്തിനു
വെളിച്ചെണ്ണ നന്നായിചൂടാവുമ്പോള്‍ ഫസ്റ്റ് കറി വേപ്പില ഇട്ടു നല്ല കരു കരപ്പായി വറുത്തു കോരി വെക്കുക...
പിന്നീട് ഉള്ളി ഇട്ടു ഒരുമാതിരി ഒന്നു വഴറ്റുക, അധികം മൂക്കണ്ട, ഒന്നു സ്പൂണ്‍ കൊണ്ടു ഞെക്കുമ്പോള്‍ ഞെങ്ങുന്ന പരുവം ആകുമ്പോള്‍ ബാക്കി വെച്ചിരിക്കണ, മല്ലി മുളക് പൊടികള്‍ തട്ടി, ഒന്നു കളര്‍ മാറുന്ന വരെ (എന്ന് വെച്ചു കരിയിച്ചു കളയല്ലെട്ടോ, പെട്ടെന്ന് കരിഞ്ഞു പോകും)നോക്കി ഇളക്കി കൊണ്ടു ഇരിക്കണം,ഇനി ആ വറുത്തു വെച്ച കറി വേപ്പിലയും,പുളിയും ഉപ്പും ചേര്‍ത്തു അമ്മിയുന്ടെല്‍അമ്മിയിലും അല്ലേല്‍ മിക്സിലും ഇട്ടു അരച്ചു എടുക്കുക, വെള്ളം അധികം വേണ്ടാട്ടോ.....

8 comments:

konchals said...

ഞാന്‍ മീനമ്മാ എന്നു വിളിക്കുന്ന എണ്റ്റെ അമ്മൂമ്മ, പണ്ടും ഇപ്പൊളും ഉണ്ടാക്കി തരുന്നതു.....

അതിലെ ആ കറിവേപ്പിലയുടേയും ഉള്ളിയുടേയും ടേയ്സ്റ്റ്‌ ആണു അതിണ്റ്റെ ഒരു ഇതു..... .....

ശ്രീ said...

വീട്ടിലുള്ളപ്പോള്‍ അമ്മ ഇടയ്ക്ക് ഉണ്ടാക്കി തരാറുണ്ട്, ഇത്. എനിയ്ക്കും നല്ല ഇഷ്ടമാണ്.
:)

Unknown said...

Good!
ഓ.ടോ: നളപത്നിയായതുകൊണ്ടാണോ, ദമയന്തി പാചകക്കാരിയായത്‌?

മഴത്തുള്ളി said...

ഇതു വായിച്ചപ്പോള്‍ ഒരു പഴയ പാട്ടിന്നീരടികള്‍ ഓര്‍മ്മയില്‍ വന്നു.

ചുട്ടരച്ച ചമ്മന്തി കൂട്ടീ
കാലത്തേ കഞ്ഞി മോന്തി
അത്താഴമുണ്ടാക്കി
പഴംകഞ്ഞിയാക്കി ..........

അതെ ചമ്മന്തി കൂട്ടിയുള്ള ഊണ് വൌ... ;))

തോന്ന്യാസി said...

മാഷേ ഒരു കാര്യം ചോയ്ക്കട്ടെ ഈ വെള്ളം അധികം വേണ്ടെന്ന് പറഞ്ഞത് ചമ്മന്തീലോ അതോ വായിലോ

നിരക്ഷരൻ said...

ചുമ്മാ വായില് കപ്പലോടിക്കാന്‍ ഓരോ പരിപാടികള്.
കൊതിപ്പിച്ചുകളഞ്ഞല്ലോ.

:)

പ്രിയ said...

:drooling:
:drooling:
:drooling:

ഇതിപ്പോ ഉണ്ടാക്കി തിന്നില്ലെങ്കിലെന്താ ആലോചിക്കുമ്പോള് തന്നെ എന്താ ഒരു സ്വാദ് പിന്നെയും :drooling :

മഴതുള്ളി ആ ചുട്ടരച്ച ചമ്മന്തി തേങ്ങ ചുട്ട ചമ്മന്തിയായിരിക്കില്ലേ? അതും കിടിലന്.

konchals said...

ചന്ദൂട്ടോ, നളപത്നി ആവുന്നതിനു മുന്നേ ഉള്ളതാണു ഈ ചെപ്പടി വിദ്യകളെല്ലാം..വരാന്‍ പോകുന്ന പൂരം ചുമ്മാ എന്തിനാ ഇപ്പൊളെ കൊട്ടി ഘോഷിക്കണേ. ഇനി എന്തെല്ലാം കാണാന്‍ കിടക്കണൂ......

മഴത്തുള്ളീ, ചുട്ടരച്ച ചമ്മന്തി പിന്നാലെ വരുന്നതായിരിക്കും..

തോന്ന്യാസീ, ചമ്മന്തിയിലും വായിലും അധികം വെള്ളം വേണ്ടാ, വേനല്‍ കാലം അല്ലെ വരുന്നെ, ചുമ്മ വെറുതെ കളയണൊ???

പിന്നെ ഞാന്‍ ആരെയും കൊത്തിപ്പിച്ചതല്ലട്ടോ, എണ്റ്റെ കൊതി ഒന്നു അടക്കാന്‍ പറഞ്ഞതാ...