Saturday, March 15, 2008

തക്കാളി ചമ്മന്തി...(തക്കാളി ചട്ടിണി...തമിഴനാണേ..)

ഇവന്‍ നമ്മുടെ അയല്‍ക്കാരന്‍ ആണു..
വളരെ എളുപ്പം ദോശയോ ഇഡ്ഡലിയോ തിന്നണൊ ..?
ഒരു തക്കാളി ചെറുതായി അരിയുക, ഒരു സവാളയും, ഇതു രണ്ടും കുറച്ച് ഏണ്ണ ചൂടാക്കി അതില്‍ വഴറ്റി എടുക്കുക, ആദ്യം സവാള ഒരു ബ്രൌണ്‍ നിറം ആയ ശേഷം മാത്രം തക്കാളി ചേര്‍ത്ത് വേണം ചെയ്യാന്‍.. തക്കാളിയുടെ പച്ക മണം മാറുന്നവരെ വഴറ്റുക. നന്നായി ചൂടു പോയ ശേഷം ഒരു സ്പൂണ്‍ മുളകു പൊടിയും, ഉപ്പും ചേറ്ത്ത് നന്നായി അരചെടുക്കുക.

ചമ്മന്തി റെഡി.....:)

7 comments:

പാച്ചേരി : : Pacheri said...

തക്കാളി ചട്ടിണി

തോന്ന്യാസി said...

തമിഴന്‍ ഐറ്റംസ് കഴിച്ച് മടുത്തു, കൊഴപ്പല്യാ ഈ ഐറ്റത്തെ ഒന്നു പരീക്ഷിച്ചേക്കാം..........

നിലാവര്‍ നിസ said...

ഉഷറന്‍.. ചട്ണി റെഡി.. പക്ഷേ എവിടെ ഇഡ്ഡലി?

konchals said...

അപ്പൊ ഇതു ഒന്നു എണ്ണയില്‍ വഴറ്റിയിട്ടു അരക്കണം അല്ലേ, ഞാന്‍ ചുമ്മ എല്ലാം കൂടെ അപ്പാടെ മിക്സിയിലോട്ടു തട്ടി അരച്ചുഎടുക്കലായിരുന്നു പതിവു

നാളെ ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം..

ശ്രീ said...

അരച്ചെടുക്കല്‍ പണിയാണ്.
:(

Sentimental idiot said...

i am very back in blogging so need some help,now this time due to the failure of my hardware prts,all my malayalam fonts are loss so i cant read any malayalam blogs .how i can rearrange the system

Anaswara said...

അരച്ചെടുത്ത് കഴിഞ്ഞു ഇത്തിരി കടുകും ഒരു വറ്റല്‍ മുളകും, ഒരു തണ്ട് വേപ്പിലയും, ആറു മണി ഉഴുന്നും കൂടി വെളിച്ചെണ്ണയില്‍ മൂപ്പിച്ചിട്ടാല്‍ നല്ലതാണ്... ഒപ്പം ഒരു ചെറിയ ഉള്ളി അരിഞ്ഞതുകൂടി ഉണ്ടെങ്കിലോ... ശ്ശോ... എന്തൊരു സ്വാദാ...