Monday, October 09, 2006

ഒരു ‘കറി’

കത്രിക്കായ് (വഴുതനങ്ങ) - അര കിലോ
പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
[പുളിയോടുള്ള ഇഷ്ടമനുസരിച്ച് ചെറുനാരങ്ങയുടേ സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ആവാം]
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ട് തണ്ട് [ഇലയോടു കൂടി]
ഉണക്കമുളക് - നാലെണ്ണം
ചുവന്നുള്ളി - ആറെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - രണ്ട് കപ്പ് [പാചകം ചെയ്യാന്‍]
വെള്ളം - ഒരു കപ്പ് [റിസര്‍വ്വ്]

പാകം ചെയ്യുന്ന വിധം [കാത്തോളണേ!]

ആദ്യമായി ചൊവ്വിനും ചേലിനും വായില്‍ കൊടുക്കാന്‍ പറ്റിയ ഒരു കറിയുണ്ടാക്കി സ്റ്റാന്‍ണ്ട് ബൈ ആക്കി വെക്കുക [ആവശ്യം വരും - നൂറുതരം]

വഴുതനങ്ങ ഞെട്ട് കളഞ്ഞ് കഴുകി, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ട് നല്ലപോലെ വേവിക്കുക.
വെന്ത വഴുതനങ്ങ തൊലി കളഞ്ഞ് പാകം ചെയ്യാനുള്ള പാത്രത്തിലിട്ട് നല്ല പോലെ ഉടച്ചെടുക്കുക.
മാറ്റിവെച്ചിരിക്കുന്ന വെള്ളത്തില്‍ പുളിപിഴിഞ്ഞ് അതിലേക്കൊഴിക്കുക.
ആവശ്യത്തിന് ഉപ്പിട്ട് നന്നായി തിളച്ചതിന് ശേഷം കറി(!) ഇറക്കി വെക്കാം.
മാറ്റിവെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും കൂടെ ചെറുതായൊന്ന് ചതച്ചെടുക്കുക.
ചൂടായ ചീഞ്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയതിന് ശേഷം കറിവെപ്പിലയിടുക.
ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ചുവന്നുള്ളിയും ഉണക്കമുളകും ചേര്‍ക്കുക.
ഇതെല്ലാം കൂടെ ‘കലക്കി’ വെച്ചിരിക്കുന്ന വഴുതനങ്ങ - പുളി മിശ്രിതത്തിലേക്ക് ഒഴിക്കുക.

വായില്‍ വെക്കാന്‍ കൊള്ളുമെന്നുണ്ടെങ്കില്‍ ഇഡ്ഢലിയുടെ കൂടെ ഉപയോഗിക്കാം.

ഡിസ്ക്ലൈമര്‍:
അളവുകളില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് ഞാനോ ഈ ബ്ലോഗോ... ഇതിന്‍റെ നാഥനായ റപ്പായിയോ ഉത്തരവാദിയായിരിക്കുന്നതല്ല :)

11 comments:

മുസ്തഫ|musthapha said...

ഇതിനൊരു പേരിടാമോ! :)

Rasheed Chalil said...

അഗ്രജാ ബാച്ചിലേഴ്സ് ആയിരുന്ന കാലത്ത് പ്രാക്ടീസ് ചെയ്ത പാചകം ഒന്നും അല്ലല്ലോ... എതായാലും ഒന്ന് നോക്കട്ടേ...

ഇതിന് ഞാന്‍ പേരു നിര്‍ദ്ദേശിക്കം... ഹോട്ടല്‍ ഫുഡ്ഡ് കഴിച്ച് തളര്‍ന്ന പാവം ബാച്ചിലേഴ്സിന്റെ ടേസ്റ്റ് ടെസ്റ്റ് ചെയ്യാനായി അഗ്രജന്റെ ടെസ്റ്റ് പാചകം. ഇതിന്റെ ടേസ്റ്റ് കഴിച്ചു കഴിഞ്ഞു പറയാം.

asdfasdf asfdasdf said...

പേര് കത്രിക്കാ(ന) ചട്നി (ചേടത്തി) എന്നിടാം അല്ലേ ..എന്തായാലും പരീക്ഷിച്ചു പറയാം.

Kalesh Kumar said...

എന്റമ്മോ! :)
“കത്രിക്കാ ഡിസ്ക്ലൈമര്‍ ഇന്‍ ടാമറിന്റ് സോസ് “ എന്നായാലോ പേര്?

asdfasdf asfdasdf said...

ആരെങ്കിലും കോപ്പിയടിച്ച് കൊണ്ടുപോകുന്നതിനുമുന്‍പ് ഈ കറിക്കൊരു പേരു നിര്‍ദ്ദേശിക്കു. മാസം ആറായി ഇതിവിടെ കിടക്കുന്നു.

സുല്‍ |Sul said...

ഇതിനു പേരു വേണൊ?

അസ്സലു പേരു തരാം.

‘കത്രിക്കാ ജ്യൂസ് കറി’

എന്തെ അതിലൊരു ഇതില്ലെ? ഏഹ്

-സുല്‍

മുസ്തഫ|musthapha said...

ഉവ്വ... ഇത് കോപ്പിയടിച്ചവന്‍ വെവരം അറിയും... അമ്മച്ചിയാണെ സത്യം.

രണ്ടുമുന്നീസം പെട്ട പാട് ഞാന്‍ മറന്നിട്ടില്ല.

:)

asdfasdf asfdasdf said...

എഴുതാന്‍ പെട്ട പാടോ അതോ കോപ്പിയടിക്കാനോ ..

ഇടിവാള്‍ said...

ഇതുണ്ടാക്കി ക്കഴിച്ച ശേഷം രണ്ടുമൂന്നീസം പെട്ട പാട് ! അല്ലേ അഗ്രൂസ് ;)

ഊഹിച്ചു. വാര്‍ണിങ്ങിനു നന്ദി!

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

കത്രിയഗ്രുക്കറി എന്നാക്കിയാലോ ?
അല്ലെങ്കില്‍ അഗ്രുകത്രിക്കറി എന്നും ആവാം...

പേരെന്തായാലും ബാലസുധക്ക് പകരം ഉപയോഗിക്കാം എന്ന് കേള്‍ക്കുന്നു.