Friday, October 20, 2006

വെണ്ടക്കായ റോസ്റ്റ്‌


ചേരുവകകകള്‍
വെണ്ടക്കായ 250 ഗ്രാം (കഴുകി ഒരിഞ്ചു നീളത്തില്‍ മുറിച്ചു കുറുകേ പിളര്‍ന്നു വയ്ക്കുക)
സവാള- ഇടത്തരം- രണ്ടെണ്ണം
കറിവേപ്പില
വെളുത്തുള്ളി രണ്ട്‌ അല്ലി- കൊത്തിയരിഞ്ഞത്‌
ഇഞ്ചി ഒരു കഷണം- കൊത്തിയരിഞ്ഞത്‌
മഞ്ഞള്‍പ്പൊടി &മുളകുപൊടി : അര ടീസ്പൂണ്‍ വീതം
വെജിറ്റബിള്‍ മസാല- ഈസ്റ്റേണ്‍ (അല്ലെങ്കില്‍ മഞ്ഞള്‍ മുളക്‌ ഇത്തി കൂട്ടി ഒരു നുള്ളു ഗരം മസാല കൂടി ചേര്‍ത്താല്‍ മതി)
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ: തൊട്ടു പോകരുത്‌!

പാചകം
ഒരു ചട്ടിയില്‍ വെണ്ടക്കാ മൂടി നില്‍ക്കുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ വെള്ളം ഏകദേശം വറ്റുമ്പോള്‍ മാറ്റി വയ്ക്കുക.

ചട്ടിയില്‍ ഇപ്പോല്‍ അതിന്റെ കൊഴുപ്പ്‌ ബാറ്റര്‍ ആയി നില്‍ക്കും അതിനാല്‍ എണ്ണ ഒട്ടും ആവശ്യമില്ല. ആ ചട്ടി ചൂടാക്കി ഈ ബാറ്ററിലേക്ക്‌ കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട്‌ മൂപ്പിക്കുക. ശേഷം (വളരെ കുറച്ച്‌) വെള്ളം ഒഴിച്ച്‌ അതില്‍ സവാള മൂപ്പിക്കുക. സവാള വാടിത്തുടങ്ങുമ്പോല്‍ മസാലകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക (ഇടക്ക്‌ വല്ലാരെ വരണ്ടു പോകുന്നെന്ന് തോന്നിയാല്‍ കുറേശ്ശെ വെള്ളം ചേര്‍ത്തു കൊടുത്താല്‍ മതി.

ഇതിലേക്ക്‌ വെണ്ടക്കായയും ചേര്‍ത്ത്‌ ഇളക്കി നല്ലപോലെ മൂടുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ മൂടി വച്ച്‌ വേവിക്കുക്ക.

വെള്ളം വറ്റി വരുമ്പോല്‍ ഇടക്കിടക്ക്‌ ഇളക്കണം (ഇല്ലെങ്കില്‍ അടിയില്‍ പിടിച്ചു ചട്ടി പണ്ടാരടങ്ങും,
പിന്നെ കഴുകിയാലും പോകില്ല!)

പടത്തില്‍ കാണുന്ന ചേലാകുമ്പോള്‍ സംഭവം റെഡി. ചപ്പാത്തി, ഖുബൂസ്‌, റോട്ടി തുടങ്ങി എന്തു ബ്രെഡിന്റെയും കൂടെ ഓടിക്കോളും.

പോഷക വിവരം:
ഫാറ്റ്‌- 1% ഇല്‍ താഴെ!
ഫൈബര്‍ 3 ഗ്രാം
പ്രൊട്ടീന്‍ - 6 ഗ്രാം
ഫോസ്ഫറസ്‌ - 2 + ഗ്രാം
കാര്‍ബ്‌- 20 ഗ്രാം
വിറ്റാമിന്‍ സി ഇഷ്ടമ്പോലെ
(പിന്നേ എനിക്കു പിരാന്തല്ലേ ഇരുന്നു കണക്കു കൂട്ടാന്‍, അയണും വിറ്റാമിന്‍ ആയും ചെറിയ തോതില്‍ ബി കോമ്പ്ലക്സും നല്ലപോലെ കാത്സ്യവും ഉണ്ട്‌)

[dr. mcdougall compliant recipe, except for added salt]

7 comments:

Promod P P said...

ഈ ബിന്‍ഡീ ഫ്രൈ എന്നു പറയുന്നത്‌ ഇതു തന്നെ അല്ലെ?

സംശയം ചോദിച്ചത്‌ ബെന്തക്കാലൂരില്‍ നിന്നും തഥാഗതന്‍

(ബെന്‍ഗളൂരിന്റെ ആദ്യത്തെ പേര്‌ ബെന്തക്കാലൂര്‍ എന്നായിരുന്നു. വേട്ടയ്ക്ക്‌ വന്ന രാജാവ്‌ വഴി തെറ്റി ഒരു കൊടും കാട്ടില്‍ ചെന്ന് പെടുന്നു. വിശന്ന് വലഞ്ഞ രാജാവ്‌ എന്തെങ്കിലും ഭക്ഷണം അന്വേഷിച്ച്‌ നടക്കുമ്പോള്‍ ഒരു കുടില്‍ കാണുന്നു. അവിടെ ഒരു അജ്ജി(കന്നഡയില്‍ അമ്മൂമ്മയ്ക്ക്‌ പറയുന്ന പേര്‌) കുറച്ച്‌ ബീന്‍സ്‌ ഒരു ചട്ടിയില്‍ ഇട്ട്‌ പുഴുങ്ങുകയായിരുന്നു. ഭക്ഷണം ചോദിച്ച രാജാവിന്‌ അവര്‍ അവിടെ ആകെ ഉണ്ടായിരുന്ന ആ പുഴുങ്ങിയ ബീന്‍സ്‌ കൊടുത്തു. ആ ഭക്ഷണത്തില്‍ സംതൃപ്തനായ രാജാവ്‌ അമ്മൂമ്മയോട്‌ അതിന്റെ പേരെന്താണെന്ന് ചോദിച്ചു. അമ്മൂമ്മ പറഞ്ഞു അതിന്റെ പേര്‌ കാലൂര്‍ എന്നാണെന്ന്(കാലൂര്‍ എന്നാല്‍ ബീന്‍സ്‌) അങ്ങനെ ബെന്ത(വെന്ത) കാലൂര്‍( ബീന്‍സ്‌) എന്ന് ആ സ്ഥലത്തിന്‌ രാജാവ്‌ പേരു നല്‍കി അനുഗ്രഹിച്ചു. ബെന്തക്കാലൂര്‍ മാറി മാറി ബെന്‍ഗലൂരും പിന്നീട്‌ ബാംഗളൂരും ആയി.. ഇംഗ്ലീഷ്‌ കാരന്‍ അതിനെ city of boiled beans എന്നും വിളിച്ചു)

സംഭവം വീണ്ടും അടുത്ത ഒന്നാം തിയ്യതി മുതല്‍ ബെന്‍ഗലൂര്‍ ആകാന്‍ പോകുകയാണ്‌

asdfasdf asfdasdf said...

ദേവേട്ടാ.. ഇതു കുറച്ച് റിസ്കാണല്ലോ.. എണ്ണയില്ലാതെ.. നാളെത്തന്നെ ട്രൈ ചെയ്ത് നോക്കണം.

പുള്ളി said...

ഇതല്ലേ വെണ്ടയ്ക്ക ഉപ്പേരി (അഥവാ മെഴുക്കില്ലാതെ പെരട്ടി) . കുറച്ചു തൈര്‍ സാദം, രണ്ട്‌ നെല്ലിയ്ക്ക ഉപ്പിലിട്ടത്‌, എന്നിവ സഹിതം ഒരു ഇല വാട്ടി പൊതി പൊതിഞ്ഞ്‌ കിട്ടിയാല്‍....

Kalesh Kumar said...

വിദ്യ നാട്ടിലായത് ഗതികേടായോ?

Rasheed Chalil said...

മേനോന്‍‌ജീ എനിക്കും ഒന്ന് കുക്കി ആയാല്‍ കോള്ളാം എന്നുണ്ട്. മെമ്പര്‍ഷിപ്പ് വേണം : rasheedchalil@gmail.com

mariam said...

പാചകം
ഒരു ചട്ടിയില്‍ വെണ്ടക്കാ മൂടി നില്‍ക്കുന്ന രീതിയില്‍ വെള്ളം ഒഴിച്ച്‌ വെള്ളം ഏകദേശം വറ്റുമ്പോള്‍ മാറ്റി വയ്ക്കുക.

ദേവം,
വെള്ളം ഒഴിച്ചു. മൂന്നു ദിവസമായിട്ടും വറ്റുന്നില്ല. എന്തുചെയ്യണം?

reshma said...

ഹ ഹ മറിയമേ. ഒരു ടീസ്പൂണ്‍ തരട്ടേ?