വേണ്ട സാധനങ്ങള്‍
വെണ്ടക്ക - മൂക്കാത്തത് 250 ഗ്രാം. വൃത്തിയാക്കി കഴുകി രണ്ടു തലയും കളഞ്ഞ് ഒരു ടീസ്പൂണ്‍ എണ്ണയില്‍ വറുത്തെടുക്കുക. (shallow fry)
ഉണക്ക മുളക് - 7 എണ്ണം (ചെറുതായി ചതച്ച് വെക്കുക)
മഞ്ഞള്‍ പൊടി - അര റ്റീസ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി (ചതച്ചത്)
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വേപ്പില - ഒരു കതിര്‍
ഉണ്ടാക്കേണ്ട വിധം
എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്ത് മൂക്കുന്നതുവരെ വഴറ്റുക. പിന്നീട് മുളകും മഞ്ഞള്‍ പൊടിയും ചേര്‍ത്തിളക്കുക. വേപ്പിലയിട്ട് പൊട്ടിയാലുടന്‍ വെണ്ടക്ക ചേര്‍ക്കുക.
നല്ല തീയില്‍ നന്നായി ഇളക്കി ഉപ്പും ചേര്‍ത്തിളക്കുക.രണ്ടു മിനിട്ടിനു ശേഷം ഇറക്കാം.
ഇതിനെ മെഴുക്കുപുരട്ടി എന്നും വിളിക്കാം. പക്ഷേ ഇതിന് നല്ല എരിവ് ഉള്ളതുകൊണ്ട് സ്മാളടിക്കാനും കഞ്ഞികുടിക്കാനും നന്നായിരിക്കും.
Saturday, October 14, 2006
വെണ്ടക്ക ഫ്രൈ
Subscribe to:
Post Comments (Atom)
7 comments:
വെണ്ടക്ക കൊണ്ട് പെട്ടന്ന് ഉണ്ടാക്കാവുന്ന മൂന്നു കറികളുടെ പാചകവിധി ഞാന്‍ ഇന്നലെ പോസ്റ്റിയിരുന്നു. ബൂലോകത്തെ ചില സിംഹങ്ങള്‍ മെമ്പര്‍ഷിപ്പെടുത്ത് പോയിട്ട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സമയക്കുറവുകാരണമാവുമെന്ന് സമാധാനിക്കുന്നു.
ശ്രീജിത്തിനൊരു മെമ്പര്‍കപ്പല്‍ കൊട് മേന്‍ന്നേ !
ബെസ്റ്റ് കുക്കറാ !
മുരിങ്ങയില ആരൊഗ്യത്തിന് നല്ലതാണോയെന്ന സംശയം ഇപ്പോഴും ബാക്കിയുണ്ട്. ദേവേട്ടന്റെ അഭിപ്രായം കൂടി അറിയട്ടെ...
മേനോനേ
വെണ്ടക്കായ കൊണ്ടുള്ള ഒരു കറിയുമായി ഞാനും ഉടനേ വരുന്നുണ്ട്. പടം ബ്ലോഗ്ഗിലെത്തിക്കാന്‍ ക്യാമറയുടെ പി സി അഡാപ്റ്റര്‍ തപ്പിയെടുക്കാന്‍ പറ്റാഞ്ഞോണ്ടാ.
മേനോനേ
വെണ്ടക്കായ കൊണ്ടുള്ള ഒരു കറിയുമായി ഞാനും ഉടനേ വരുന്നുണ്ട്. പടം ബ്ലോഗ്ഗിലെത്തിക്കാന്‍ ക്യാമറയുടെ പി സി അഡാപ്റ്റര്‍ തപ്പിയെടുക്കാന്‍ പറ്റാഞ്ഞോണ്ടാ.
മുരിങ്ങയിലയില്‍ അശേഷം സംശയം വേണ്ടാ. കറുത്തവാവിനും കര്‍ക്കിടകത്തിനും മുരിങ്ങയില കഴിക്കരുത് എന്നൊരു വിശ്വാസമുണ്ട്. കര്‍ക്കിടകത്തില്‍ ഇലയില്‍ പുഴു കാണും എന്നതിനാലാവും. വാവിന്റെ കണക്ക് എന്താണാവോ.
മുരിങ്ങയില പോസ്റ്റ് ഇതാ ഇവിടെ.
ശ്രീ കുട്ടന്‍ മേനോന്‍ മുരിങ്ങയിലയെ കുറിച്ചു സംശയമുന്നയിച്ചതു serious ആയിട്ടണെങ്കില്‍ സംശയിക്കേണ്ട മുരിങ്ങയില കണ്ണിനും ഹൃദയത്തിനും വിശേഷപ്പെട്ട മരുന്നും കൂടിയാണ്.
hypertension ന് (അധികമായ BP)ഉള്ള രോഗികള്‍ക്കും മരുന്നായി ഉപയോഗിക്കാവുന്നതും ആണ്.
കണ്‍സ്യൂമര്‍ കോടതിയിലൊന്നും കയറ്റുകയില്ലെങ്കില്‍ അത് 60 ഗ്രാം , എടുത്ത് നാലു ഗ്ളാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ളാസ്സാക്കി അതിണ്റ്റെ പകുതി വീതം രാത്രി കിടക്കുന്നതിനു മുമ്പും , ബാക്കി കാലത്തെഴുന്നേറ്റ് വെറും വയറ്റിലും സേവിക്കുന്നത് , പത്ഥ്യത്തോടൊപ്പമാണെങ്കില്‍ BP കുറക്കുന്നതായി എനിക്ക് അനുഭവസിദ്ധമാണ്; BP രോഗികള്‍ അനുഷ്ഠിക്കേണ്ട ജീവിതരീതി ഒഴിവാക്കണം എന്നിതിനര്‍ത്ഥമില്ല, എന്നും കൂടി പറയട്ടെ. ഇതാര്‍ക്കുമുള്ള ചികിത്സാനിര്‍ദ്ദേശമായിട്ടല്ല എഴുതിയിരിക്കുന്നത്.
പണ്ടൊക്കെ മുരിങ്ങയില വേവിച്ച് അതിന്റെ മട്ട് (അതിലാവശ്യമില്ലാത്തതെന്തോ) കളഞ്ഞിട്ടാണ് പാചകം ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. അതിനാലുള്ള സംശയമായിരുന്നു. ദേവേട്ടന്റെ പോസ്റ്റ് ഇപ്പോഴാണ് വായീച്ചത്.
മേന്ന്നെ . ഇതു ഏതെങ്കീലും ബാറിലെ കുക്കിന്റെ കയ്യില്‍ നിന്നും കിട്ടിയതാണോ.അല്ല , കുറിപ്പിലെ അവസാനത്തെ വരി കണ്ടതു കൊണ്ടു ചൊദിച്ചതാണു.
Post a Comment